'മഞ്ജു വാര്യർ ആ രാത്രി മീനാക്ഷിയേയും കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു,ദിലീപ് പോയത് കാവ്യയുടെ അടുത്ത്'
ദിലീപും കാവ്യ മാധവനും തമ്മിലുള്ള അടുപ്പം അതിജീവിത മഞ്ജു വാര്യരോട് പറഞ്ഞതിൻ്റെ പകയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലേക്ക് നയിച്ചതെന്ന് ആരോപണം. ഇരുവരും അമേരിക്കയിലെ പരിപാടിയിൽ പങ്കെടുക്കുന്ന സമയത്തുള്ള ബന്ധമൊക്കെ നടി മഞ്ജുവിനോട് പറഞ്ഞതാണ് ദിലീപ്-മഞ്ജു ബന്ധം തകരാൻ കാരണമായതെന്നും ആരോപണം ഉണ്ടായിരുന്നു. എന്നാൽ മീശമാധവൻ സിനിമയുടെ സമയത്ത് തന്നെ ഇരുവരുടേയും ബന്ധം മഞ്ജുവിന് അറിയാമായിരുന്നുവെന്നാണ് മുൻപ് ലിബർട്ടി ബഷീർ തുറന്നുപറഞ്ഞത്. അദ്ദേഹം മുൻപ് കേരള കൌമുദിക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ച വാക്കുകൾ ഇങ്ങനെ
'മഞ്ജു വാരൃർ ദിലീപിൻ്റെ വീട്ടിൽ പലപ്പോഴും ശ്വാസം മുട്ടി നിൽക്കുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. മഞ്ജു വാര്യരെ ഫോണിൽ കിട്ടാനായി വിളിച്ചാൽ ദിലീപിൻ്റെ അമ്മയോ പെങ്ങളെ വന്ന് ഫോണെടുത്ത് അന്വേഷിച്ചിട്ട് മാത്രമേ മഞ്ജുവിന് ഫോണ്‍ കൊടുക്കുമായിരുന്നുള്ളൂ.

മഞ്ജുവിൻ്റെ തറവാടിത്തം കൊണ്ടാണ് അവർ ഒന്നും തുറന്നുപറയാതിരുന്നത്. മഞ്ജു തുറന്നു പറഞ്ഞ ഒറ്റ കാര്യം മാത്രമേ ഉണ്ടായിട്ടുള്ളൂ, അത് മീശമാധവൻ സിനിമയുടെ നൂറാം ദിവസത്തിൻ്റെ ആഘോഷത്തിൻ്റെ അന്നാണ്. അന്ന് എറണാകുളത്താണ് പരിപാടി നടന്നത്. എം ജി റോഡിലെ ഇന്റർനാഷണൽ ഹോട്ടലാണ്. രാത്രി ഏകദേശം 12 മണിയായി, മഞ്ജു വാര്യർ പോയെന്നാണ് എൻ്റെ ധാരണ. ഞാൻ രാത്രി എന്തോ ആവശ്യത്തിന് ബാത്ത് റൂമിൻ്റെ സൈഡിലേക്ക് പോയപ്പോൾ കാണുന്നത് മഞ്ജു വാര്യരെ ആണ്.
മൂന്നോ നാലോ മാസം പ്രായമുള്ള കൈക്കുഞ്ഞായ മീനാക്ഷിയേയും പിടിച്ചാണ് മഞ്ജു നിൽക്കുന്നത്. എന്തേ മഞ്ജു പോകാത്തെ എന്ന് ചോദിച്ചപ്പോൾ ചേട്ടൻ വന്നില്ല ഇക്ക എന്ന് പറഞ്ഞു. ദിലീപിനെ ഞാൻ നോക്കട്ടെയെന്ന് പറഞ്ഞ് ഞാൻ അന്വേഷിച്ച് പോയ. ഞാൻ പോയ സമയത്ത് ദിലീപ് വേറൊരു ബാത്റൂമിന്റെ സൈഡിൽ കാവ്യ മാധവനോട് സംസാരിച്ച് നിൽക്കുകയാണ്. ഞാൻ കുറേ തെറി പറഞ്ഞു. എടാ ആ പെണ്ണ് ഒറ്റയ്ക്ക് അവിടെ നിൽക്കുകയാണ്, അവളെ വീട്ടിൽ കൊണ്ടാക്കെന്ന് ഞാൻ ദിലീപിനോട് പറഞ്ഞു. അങ്ങനെ ഞാനാണ് അവരെ കാറിൽ കയറ്റിവിട്ടത്.
മീഷമാധവൻ്റെ സമയത്തേ ദിലീപ്- കാവ്യ ബന്ധം മഞ്ജുവിന് അറിയാമായിരിന്നു. അന്ന് പക്ഷെ ആ ബന്ധം അത്ര രൂക്ഷമായിരുന്നില്ല.ലോക്കേഷനിലൊക്കെ അന്ന് കാവ്യ വന്ന് ദിലീപിൻ്റെ കൂടെ താമസിക്കുമായിരുന്നു. തിരുവനന്തപുരത്ത് ലൊക്കേഷനിൽ താഴത്തെ മുറിയിൽ ദിലീപും മുകളിലെത്തെ മുറിയിൽ കാവ്യയും നിന്നിട്ടുണ്ട്. ബന്ധമൊക്കെ അന്നേ തന്നെ തുടങ്ങിയിട്ടുണ്ട്. ആളുകൾ പറയുന്നത് പോലെ അമേരിക്കൻ പരിപാടിയുടെ സമയത്തൊന്നുമല്ല മഞ്ജു ഇത് അറിയുന്നത്. ആക്രമിക്കപ്പെട്ട കുട്ടിയൊന്നുമല്ല ഇതൊന്നും പറയുന്നത്, ഇതൊക്കെ നേരത്തേ മഞ്ജുവിന് അറിയാം.
പക്ഷെ മഞ്ജു ഇതൊക്കെ അറിയുന്നുണ്ടെന്ന ധാരണ ദിലീപിനില്ലായിരുന്നു. ദിലീപ് കരുതിയത് അമേരിക്കയിലെ പരിപാടി സമയത്തെ കാര്യങ്ങൾ ഈ കുട്ടി മഞ്ജുവിനെ അറിയിച്ചതാണ് പ്രശ്നം രൂക്ഷമായതെന്നാണ്. ദിലീപ് -കാവ്യ ബന്ധം ചർച്ചയായി നിൽക്കുമ്പോഴാണ് കാവ്യ മാധവൻ കല്യാണം കഴിച്ച് പോകുന്നത്. അന്ന് കാവ്യയുടെ വിവാഹം നടന്ന ദിവസം എനിക്ക് നല്ല ഓർമ്മയുണ്ട്. സംയുക്ത വർമ്മയൊക്കെ വിവാഹത്തിന് ഉണ്ടായിരുന്നു. ഈ കല്യാണത്തോടെ മഞ്ജു രക്ഷപ്പെട്ടല്ലോ മനസമാധാനം ആയല്ലോയെന്ന് ഞാൻ അവരോട് പരസ്യമായി ചോദിച്ചിട്ടുണ്ട്. ഇത് കേട്ട് എല്ലാവരും ചിരിച്ചു. എന്നാൽ ഒരു മാസം കഴിഞ്ഞ് കാവ്യയുടെ വിവാഹ ബന്ധം അവസാനിച്ചു, രണ്ടാമത്തെ ഇഷ്യൂ തുടങ്ങി.
മഞ്ജു വാര്യർ ഉള്ളപ്പോൾ തന്നെയാണ് കാവ്യയുമായി ദിലീപ് അമേരിക്കയിൽ പോക്കൊക്കെ ഉണ്ടായിരുന്നു. പൊതുപരിപാടികളിലും കാവ്യയേയും കൂട്ടി ദിലീപ് പോയിട്ടുണ്ട്', ലിബർട്ടി ബഷീർ പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications