Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു, ദീപ, സുനിത 'സ്വന്തം രാഷ്ട്രീയം മറ്റുള്ളവരിൽ കെട്ടിവയ്ക്കുന്നത് അശ്ലീലം'സുനിതയുടെ മറുപടി !!

എല്ലാവരെയും ഉപദേശിക്കാനും രാഷ്ട്രീയവല്‍ക്കരിക്കാനും നമ്മളൊക്കെ ആരാണെന്നാണ് സുനിത ദേവദാസ് ദീപ നിശാന്തിനോട് കളിയാക്കി ചോദിയ്ക്കുന്നത്.

തിരുവനന്തപുരം: കമലിന്റെ പുതിയ ചിത്രം ആമിയില്‍ മഞ്ജുവാര്യര്‍ വാര്യര്‍ നായിക ആകുന്നത് സംബന്ധിച്ച് വിവാദങ്ങള്‍ തീരുന്നില്ല. ഇത് രാഷ്ട്രീയ പ്രവര്‍ത്തനമായി കാണേണ്ട കലയായി കണ്ടാല്‍ മതിയെന്ന് പറഞ്ഞ മഞ്ജുവിനെതിരെ ദീപ നിശാന്ത് രംഗത്തെത്തിയിരുന്നു. ദീപയുടെ നിലപാടിനെ പൊളിച്ച് അടുക്കുകയാണ് മാധ്യമ പ്രവര്‍ത്തകയായ സുനിത ദേവദാസ്.

രാഷ്ട്രീയം അത്ര മോശപ്പെട്ട കാര്യം അല്ലെന്നായിരുന്നു ദീപ മഞ്ജുവാര്യയോട് പറഞ്ഞത. പരമ്പരാഗത രീതിയിലുള്ള മുദ്രാവാക്യങ്ങളോ, സമരമുഖങ്ങളിലെ പോരാട്ടമോ മാത്രമല്ല ഇടപെടല്‍ കൂടി രാഷ്ട്രീയമാണെന്ന് ദീപ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. രാഷ്ട്രീയമില്ലെന്ന് മഞ്ജു പറയുമ്പോഴും മാധവിക്കുട്ടി ആകുന്നത് പോലും രാഷ്ട്രീയം ആണത്രേ..

എല്ലാവരെയും ഉപദേശിക്കാനും രാഷ്ട്രീയവല്‍ക്കരിക്കാനും നമ്മളൊക്കെ ആരാണെന്നാണ് സുനിത ദേവദാസ് ദീപ നിശാന്തിനോട് കളിയാക്കി ചോദിയ്ക്കുന്നത്. അവനവന്റെ രാഷ്ട്രീയവും താല്‍പര്യവും മറ്റുള്ളവരുടെ മേല്‍ കെട്ടിവയ്ക്കാന്‍ നോക്കുന്നത് അശ്ലീലം ആണത്രേ.

കഞ്ഞിയില്‍ മണ്ണ് ഇടണോ...

എല്ലാത്തിനും അഭിപ്രായം പറയുന്ന ദീപ ടീച്ചര്‍ മഞ്ജുവാര്യയുടെ കഞ്ഞിയില്‍ എന്തിനാ വെറുതെ മണ്ണ് വാരി ഇടുന്നതെന്നും സുനിത ദേവദാസ് ചോദിയ്ക്കുന്നു.

വെട്ടുകിളികള്‍

ദീപനിശാന്തിന്റെ ഫാന്‍സ് എന്ന പേരില്‍ കുറേ വെട്ടുകിളികള്‍ വന്ന് തനിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്നുണ്ടെന്നും സുനിത കമന്റ് ചെയ്തിട്ടുണ്ട്.

പ്രതിരോധിയ്ക്കുകാണ് ചെയ്തത്

മഞ്ജുവിനെ പ്രതിരോധിയ്ക്കുകയാണ് ചെയ്തതെന്ന് ദീപ നിശാന്ത് മറുപടി കമന്റ് ഇട്ടിട്ടുണ്ട്. മഞ്ജു അറിയുന്നില്ലെങ്കില്‍ പോലും വിശാല അര്‍ത്ഥത്തില്‍ അവര്‍ ചെയ്യുന്നത് രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണെന്ന് ദീപ പറയുന്നു.

ആമിയില്‍ അഭിനയിക്കുന്നത് തന്റ് രാഷ്ട്രീയ പ്രഖ്യാപനമായി കാണേണ്ടതില്ലെന്ന് മഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. വിവാദ ചര്‍ച്ചകള്‍ക്ക് പകരം ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടതെന്നാണ മഞ്ജുവിന്റെ അഭിപ്രായം.

സംഘികല്‍ക്ക് എതിര്‍പ്പ്

ആമിയില്‍ മാധവിക്കുട്ടിയുടെ വേഷത്തില്‍ മഞ്ജുവാര്യര്‍ അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ അനുകൂലികള്‍ രംഗത്ത് എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+