കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജു കോണ്‍ഗ്രസ്സിലേക്കെന്നല്ല, രാഷ്ട്രീയത്തിലേക്കേ ഇല്ല!!! എല്ലാം വ്യാജം, രാഷ്ട്രീയം ഒന്ന് മാത്രം!!

Google Oneindia Malayalam News

ഹൈദരാബാദ്/കൊച്ചി: മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന മഞ്ജു വാര്യര്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വേണ്ടി രംഗത്തിറങ്ങുന്നു എന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. കോണ്‍ഗ്രസ്സുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മഞ്ജു വാര്യര്‍ താത്പര്യം പ്രകടിപ്പിച്ചുവെന്നും കൂടിയാലോചനകള്‍ നടത്തി എന്നും ആയിരുന്നു ന്യൂസ് 18 കേരളം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. മാതൃഭൂമിയോടാണ് മഞ്ജു വാര്യരുടെ പ്രതികരണം.

രാഷ്ട്രീയത്തിലിറങ്ങാന്‍ ഒരു പദ്ധതിയും ഇല്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും നേതാക്കള്‍ ബന്ധപ്പെട്ടിട്ടില്ല എന്നും ആണ് മഞ്ജു വാര്യര്‍ പ്രതികരിച്ചിട്ടുള്ളത്. എല്ലാ തിരഞ്ഞെടുപ്പുകളിലും ജനപ്രയി സിനിമ താരങ്ങളെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ ഇത്തവണ മഞ്ജു വാര്യരെ കുറിച്ചുള്ള വാര്‍ത്ത ശരിക്കും അത്ഭുതപ്പെടുത്തുന്നത് തന്നെ ആയിരുന്നു.

രാഷ്ട്രീയം പദ്ധതിയില്‍ ഇല്ല

രാഷ്ട്രീയം പദ്ധതിയില്‍ ഇല്ല

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരു പദ്ധതിയും ഇല്ലെന്നാണ് മഞ്ജു വാര്യര്‍ പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വേളയിലും മഞ്ജു വാര്യര്‍ സ്ഥാനാര്‍ത്ഥിയാകും എന്ന രീതിയില്‍ ചില പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നപ്പോള്‍ ആ പ്രചാരണങ്ങളെല്ലാം പൊളിഞ്ഞു വീഴുകയും ചെയ്തു.

ആരും ബന്ധപ്പെട്ടിട്ടില്ല

ആരും ബന്ധപ്പെട്ടിട്ടില്ല

രാഷ്ട്രീയത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ നേതാവും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും മഞ്ജു വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ തവണ മഞ്ജു വാര്യര്‍ ബിജെപിയ്‌ക്കൊപ്പം ചേരുന്നു എന്ന രീതിയില്‍ ആയിരുന്നു പ്രചാരണം നടന്നത്.

തന്റെ രാഷ്ട്രീയം ഇതാണ്

തന്റെ രാഷ്ട്രീയം ഇതാണ്

ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും തനിക്ക് ബന്ധമില്ലെന്നാണ് മഞ്ജു വ്യക്തമാക്കിയിട്ടുള്ളത്. തന്റെ രാഷ്ട്രീയം കല മാത്രമാണെന്നും അവര്‍ പ്രതികരിച്ചിട്ടുണ്ട്. നിലവില്‍ കുഞ്ഞാലി മരയ്ക്കാര്‍ സിനിമയുടെ ചിത്രീകരണവിമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് നടി ഉള്ളത്.

വനിത മതിലില്‍

വനിത മതിലില്‍

സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള വനിത മതിലില്‍ പങ്കാളിയാകും എന്ന് ആദ്യം പറഞ്ഞ ആളായിരുന്നു മഞ്ജു വാര്യര്‍. എന്നാല്‍ പരിപാടിയ്ക്ക് രാഷ്ട്രീയ നിറം ഉണ്ടെന്ന് പറഞ്ഞ് അവസാന നിമിഷം മഞ്ജു വാര്യര്‍ രംഗത്ത് വന്നിരുന്നു. ഇത് വലിയ വിവാദത്തിനും വഴിവച്ചിരുന്നു.

സംശയിക്കാന്‍ കാരണങ്ങള്‍

സംശയിക്കാന്‍ കാരണങ്ങള്‍

കോണ്‍ഗ്രസ്സുമായി മഞ്ജു വാര്യര്‍ സഹകരിക്കുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ പലരും അത് വിശ്വാസത്തിലെടുത്തിരുന്നു. വനിത മതിലിനെതിരെ എടുത്ത നിലപാട് തന്നെ ആയിരുന്നു അതിന്റെ പ്രധാന കാരണവും. എന്തായാലും ഇപ്പോള്‍ കോണ്‍ഗ്രസ് ബന്ധവും മഞ്ജു വാര്യര്‍ നിഷേധിച്ചിരിക്കുകയാണ്.

പ്രചാരണത്തിന് മാത്രം

പ്രചാരണത്തിന് മാത്രം

എന്തായാലും മഞ്ജു വാര്യര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നു എന്ന രീതിയില്‍ അല്ല ഇത്തവണ വാര്‍ത്തകള്‍ വന്നത്. സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം താത്പര്യം പ്രകടിപ്പിച്ചില്ലെന്നും പ്രചാരണത്തിന് മഞ്ജുവിനെ രംഗത്തിറക്കാന്‍ ആണ് താത്പര്യം പ്രകടിപ്പിച്ചത് എന്നും ആയിരുന്നു വാര്‍ത്ത.

ലേഡി സൂപ്പര്‍ സ്റ്റാര്‍

ലേഡി സൂപ്പര്‍ സ്റ്റാര്‍

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ തിരിച്ചെത്തി താരപദവി സ്വന്തമാക്കിയ ആളാണ് മഞ്ജു വാര്യര്‍. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് മഞ്ജു വിശേഷിപ്പക്കപ്പെടുന്നത്. ഈ പ്രതിച്ഛായ ഏത് രാഷ്ട്രീയ പാര്‍ട്ടിക്കും ഗുണം ചെയ്യാവുന്ന ഒന്നാണ്.

നടി ആക്രമിക്കപ്പെട്ടപ്പോള്‍

നടി ആക്രമിക്കപ്പെട്ടപ്പോള്‍

മലയാളികളെ സ്തംബ്ധരാക്കിയ സംഭവം ആയിരുന്നു യുവ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഈ വിഷയത്തില്‍ നടിക്കൊപ്പം നിന്ന് ശക്തമായ പിന്തുണ നല്‍കിയതും സിനിമയിലെ വനിത കൂട്ടായ്മയ്ക്ക് രൂപം നല്‍കിയും മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ ആയിരുന്നു. ഇത് മഞ്ജുവിന് ശരിക്കും ഒരു താരപരിവേഷം തന്നെ നല്‍കിയിരുന്നു.

പതിയെ പിന്‍മാറ്റം

പതിയെ പിന്‍മാറ്റം

എന്നാല്‍ ഡബ്ല്യുസിസിയില്‍ നിന്ന് മഞ്ജു വാര്യരുടെ പിന്‍മാറ്റവും വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ട സംഭവം ആണ്. സിനിമകളില്‍ സജീവമായതോടെ ആയിരുന്നു ഇത്. ഈ പിന്‍മാറ്റം വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.

അമ്മ വിഷയത്തില്‍

അമ്മ വിഷയത്തില്‍

താരസംഘടനയായ എഎംഎംഎയില്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് പേര്‍ സംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു. ഈ വിഷയത്തിലും പരസ്യ പിന്തുണയുമായി മഞ്ജു വാര്യര്‍ എത്തിയില്ല. അടുത്തിടെ എഎംഎംഎയുടെ നേതൃത്വത്തില്‍ നടന്ന സ്റ്റേജ് ഷോയിലും മഞ്ജു വാര്യര്‍ പങ്കെടുത്തിരുന്നു.

English summary
Manju Wrrier denies ties with Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X