• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആമിയാകുന്നു.. വികാരനിര്‍ഭരമായ കുറിപ്പുമായി മഞ്ജുവിന്റെ മാസ് ഇന്‍ട്രോ.. ഫാന്‍സിന്റെ കട്ട പിന്തുണ!!

  • By Kishor

മലയാളത്തിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട എഴുത്തുകാരിയായ മാധവിക്കുട്ടിയായി മഞ്ജു വാര്യര്‍ എത്തുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കമലിന്റെ ആമി ചിത്രീകരണം തുടങ്ങിയ ദിവസം തന്നെ മാസ് ഇന്‍ട്രോയുമായി മഞ്ജു വാര്യര്‍ ഫേസ്ബുക്കിലും എത്തി. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്ത് മഞ്ജു എഴുതിയ പോസ്റ്റിന് ആരാധക ലക്ഷങ്ങള്‍ വന്‍ പിന്തുണയാണ് നല്‍കുന്നത്.

Read Also: മഞ്ജു വാര്യര്‍ ഫേസ്ബുക്കിലിട്ട ഫോട്ടോ കണ്ട് സിനിമാലോകം ഞെട്ടി, ഇതെപ്പോ സംഭവിച്ചു.. നിങ്ങളും ഞെട്ടും!!

Read Also: മുള്ളാത്തയും ലക്ഷ്മിത്തരുവുമല്ല... 'സ്ത്രീയുടെ ജനനേന്ദ്രിയം' തിന്നാല്‍ കാന്‍സര്‍ മാറുമെന്ന് പഠനം!!

ആമിയാണ് എവിടെയും

ആമിയാണ് എവിടെയും

മലയാളത്തിലെ ഏറ്റവും പോപ്പുലര്‍, ഏറ്റവും കോണ്‍ട്രവേഴ്‌സ്യല്‍ എഴുത്തുകാരിയായ മാധവിക്കുട്ടി അഥവാ കമലാ സുരയ്യയായി മഞ്ജു വാര്യര്‍ സ്‌ക്രീനില്‍ എത്തുന്ന കമല്‍ ചിത്രമാണ് ആമി. ആമിയുടെ ചിത്രീകരണം ആരംഭിച്ച ഉടനെയാണ് മഞ്ജു വാര്യര്‍ ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയത്. സൈറാബാനുവിന്റെ വിജയത്തിന് പിന്നാലെ ആമിയാകുന്ന മഞ്ജു ആരാധകരോട് പറഞ്ഞത് ഇതാണ്.

ആമിയാകുന്നു

ആമിയാകുന്നു

ഹൃദയത്തില്‍, സ്വപ്നങ്ങളില്‍, ഇന്നും ഭ്രമിപ്പിക്കുന്ന മയൂരത്തിനു മുന്നില്‍.. ഒരു നീര്‍മാതളം നടുന്നു. ഭാവനയ്ക്കും യാഥാര്‍ഥ്യത്തിനുമിടയിലെവിടെയോ ആണ് മാധവിക്കുട്ടി പൂത്തു നിന്നത്. എളുപ്പമല്ല ആ പരകായപ്രവേശം. - ആമിയാകുന്നതിനെക്കുറിച്ച് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ എഴുതുന്നു. മുപ്പത് ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട് മഞ്ജുവിന്റെ ഫേസ്ബുക്ക് പേജിന്.

പ്രാര്‍ഥനകളോടെ മഞ്ജു

പ്രാര്‍ഥനകളോടെ മഞ്ജു

അതുല്യപ്രതിഭയായ കമല്‍ സാര്‍ എന്ന ഗുരുസ്ഥാനീയന്‍ വഴികാട്ടട്ടെ. ഈ നിമിഷം അറിയാനാകുന്നുണ്ട്, മാധവിക്കുട്ടിയുടെ മാന്ത്രിക ഗന്ധം. അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകള്‍ വാത്സല്യത്തിന്റെ തണുപ്പോടെ മൂര്‍ദ്ധാവില്‍ തൊടുന്നു. ഞാന്‍ ശിരസ്സു നമിക്കുന്നു, പ്രണമിക്കുന്നു. പ്രാര്‍ഥനകളോടെ ആമിയാകുന്നു.

പുണ്യവതിയായ മഞ്ജു

പുണ്യവതിയായ മഞ്ജു

നീ പുണ്യവതിയാണ് കുട്ടീ... ഞാന്‍ ഏറെ സ്‌നേഹിക്കുന്ന ഒരു എഴുത്തുകാരിയാണ് മാധവിക്കുട്ടി.. എന്റെ ആത്മാവിനോട് ചേര്‍ന്ന് നില്ക്കുന്ന എഴുത്തുകാരി... അവരായി അഭിനയിക്കാന്‍ ഒരു അവസരം കിട്ടിയില്ലേ.... പുണ്യം. എന്റെ എല്ലാ വിധ ഭാവുകങ്ങളും - മഞ്ജു വാര്യരുടെ സന്തോഷത്തില്‍ ആരാധകരും പങ്കുചേരുന്നു.

എക്കാലത്തെയും മികച്ച കഥാപാത്രം

എക്കാലത്തെയും മികച്ച കഥാപാത്രം

മലയാളികള്‍ നെഞ്ചേറ്റിയ, മനസ്സില്‍ തങ്ങി നില്‍ക്കുന്ന, മാസ്മരികമായ കഥാപാത്രങ്ങളെ ഹൃദയത്തിന്നടിത്തട്ടില്‍ മായാതെ വരച്ചിട്ട പ്രിയപ്പെട്ട മഞ്ജു ചേച്ചിയുടെ അഭിനയ ജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രം തന്നെയാവട്ടെ ആമി.

മഞ്ജുവല്ലാതെ വേറാരും ഇല്ല

മഞ്ജുവല്ലാതെ വേറാരും ഇല്ല

മഞ്ജുവിനേക്കാള്‍ നന്നായി മാധവിക്കുട്ടിയമ്മയെ അവതരിപ്പിക്കാന്‍ കഴിയുന്ന വേറൊരാള്‍ ഉണ്ടോ മലയാളത്തില്‍? മഞ്ജു ചിത്രത്തില്‍ വന്നതോടെ ആ പടം വേറെ ഒരു ലെവല്‍ ആയിപ്പോയി! മാധവിക്കുട്ടിയായി വരുന്നത് അത്ര എളുപ്പമാവുമെന്നു തോന്നുന്നില്ല കാരണം അവര്‍ ഒരുപാട് വികാരങ്ങള്‍ മുഖത്തു പ്രകടിപ്പിക്കുന്ന ആളായിരുന്നില്ലല്ലോ. മാധവിക്കുട്ടിയമ്മയെ പോലെ തന്നെ നിങ്ങളും പ്രതിഭയും പ്രതിഭാസവും ആണ്.

സ്വന്തം കരുത്ത് തിരിച്ചറിയുക

സ്വന്തം കരുത്ത് തിരിച്ചറിയുക

മഞ്ജു വാര്യര്‍ എഴുതിയ 'സല്ലാപം' എന്ന പുസ്തകത്തിലെ ചില വരികള്‍ ഓര്‍ത്തുപോകുന്നു... ' തന്റേടത്തോടെ നേരിടുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും മുന്നിലില്ലെന്നു ബോധ്യമാകുമ്പോഴാണ് നാം സ്വന്തം കരുത്ത് തിരിച്ചറിയുക'.... ആശയങ്ങളുടെയും. അനുഭവങ്ങളുടെയും ആര്‍ദ്രതയുള്ള പ്രണയമാകട്ടെ ആമി.

 തിരിച്ചു വന്നു സിനിമാ ലോകത്തെ കീഴടക്കി

തിരിച്ചു വന്നു സിനിമാ ലോകത്തെ കീഴടക്കി

ഒരു തീ നാളമായ് കത്തി പടര്‍ന്നു സിനിമ ലോകത്തെ മഞ്ജു സ്വന്തമാകും എന്നതാണ് സത്യം.... മലയാളികള്‍ നെഞ്ചിലേറ്റിയ സ്ത്രീത്വം...... 16 വര്‍ഷകാലം സിനിമയില്‍ നിന്ന് മാറി നിന്നിട്ടും... ഇതു പോലെ തിരിച്ചു വന്നു സിനിമ ലോകത്തെ കീഴടക്കിയ മഹാപ്രതിഭ..

മഞ്ജുവിന് ഒരു താജ്മഹല്‍

മഞ്ജുവിന് ഒരു താജ്മഹല്‍

മാധവിക്കുട്ടിയിലൂടെ കമലാ സുരയില്‍ എത്തിയ ആമി ഇതവതരിപ്പിക്കാന്‍ മഞ്ജു അല്ലാതെ പിന്നെയുള്ളത് നമ്മുടെ ദയ യിലെ മഞ്ജു തന്നെ . ആമി വിജയിക്കുന്ന ഒപ്പം മഞ്ജു ഷാജഹാന്‍ മുതാംസിന് വേണ്ടി താജ്മഹല്‍ പണിത പോലെ നിനക്കും ഒരു താജ്മഹല്‍ പണിയാന്‍ ആരെങ്കിലും ഉണ്ടാവട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു.

വിജയം കൈവരിക്കും തീര്‍ച്ചയായും

വിജയം കൈവരിക്കും തീര്‍ച്ചയായും

ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കൂടെയുണ്ട്. ചേച്ചിയുടെ വഴിത്താരയിലെ ഇതുവരെയുള്ള ഏറ്റവും നല്ല ചിത്രമാവട്ടെ ആമി. 'കണ്ണെഴുതി പൊട്ടും തൊട്ട് 'പോലും ഇതിനടുത്തൊന്നും എത്താത്ത അത്ര നല്ല സിനിമ ആവട്ടെ. ചേച്ചിക്ക് മാത്രം കഴിയുന്ന അഭിനയമുഹൂര്‍ത്തങ്ങളിലൂടെ ഈ സിനിമ കടന്നു പോകട്ടെ. എല്ലാവരും ഒപ്പമുണ്ട്. വിജയം കൈവരിക്കും തീര്‍ച്ചയായും.

അര്‍ഹിക്കുന്ന പ്രതിഫലം കിട്ടട്ടെ

അര്‍ഹിക്കുന്ന പ്രതിഫലം കിട്ടട്ടെ

പലരും പറയാന്‍ മടിക്കുന്ന ജീവിതയാഥാര്‍ഥ്യങ്ങളെ ഒരു മറയും മടിയും കൂടാതെ കോറിയിട്ട അതുല്യപ്രതിഭയാണ് മാധവിക്കുട്ടി.... മഞ്ജു, താങ്കളും അതുപോലെ തന്നെ ഒരതുല്യ അഭിനയപ്രതിഭയാണ്... കമല്‍ സാറിന്റെയും താങ്കളുടെയും പ്രയത്‌നങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം കിട്ടട്ടെ എന്ന് ആശംസിക്കുന്നു..

നാഷണല്‍ അവാര്‍ഡിലേക്ക്

നാഷണല്‍ അവാര്‍ഡിലേക്ക്

എല്ലാവിധ ആശംസകളും നേരുന്നു.. മഞ്ജുചേച്ചിയുടെ അഭിനയജീവിധത്തിലെ ഏറ്റവും മികച്ച കഥാപത്രമായിരിക്കും ഇത്..അത് ആത്മാര്‍ത്ഥമായും അര്‍പ്പണമനോഭാവത്തിലും ചേച്ചി അത് ചെയ്യും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.. മികച്ച നടിക്കുള്ള നാഷണല്‍ അവാര്‍ഡിലേക്ക് ആമിയിലുടെ ചേച്ചിയുടെ കൈകളിലെത്തും.. ഞങ്ങളുടെ പ്രര്‍ത്ഥന എന്നുമുണ്ടാകും.. ഇന്ന് മുതല്‍ ഞങ്ങളും ആമിക്കുവേണ്ടി കാത്തിരിക്കുന്നു.

ജീവിതം തിരിഞ്ഞത് ഇതിന് വേണ്ടി

ജീവിതം തിരിഞ്ഞത് ഇതിന് വേണ്ടി

മഞ്ജുവിന്റെ ജീവിതം വഴി തിരിഞ്ഞത് ഈ കഥാപാത്രമാകുവാന്‍ വേണ്ടിയാകും. എന്തായാലും നന്നായി ഈ കഥാപാത്രത്തെ കാണുവാന്‍ കാത്തിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ. മലയാള സിനിമയുടെ മലയാളികല്‍. നേഞ്ചേറ്റിയ മനസ്സില്‍. തങ്ങി നില്‍കുന്ന മഞ്ജു നല്ല കഥാപത്രങ്ങളെ കിട്ടട്ടെ മികച്ച കഥാപത്രം തന്നെയാവട്ടെ.

English summary
Manju Warrier Facebook post about Aami.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more