• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പെണ്ണിനെ പിച്ചിച്ചീന്തുന്ന ആണ്‍ മൃഗത്തിന് ശിക്ഷ മരണം മാത്രം; മഞ്ജു വാര്യര്‍

  • By Vishnu

കൊച്ചി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധി ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ഗോവിന്ദച്ചാമി ക്രൂരമായി ബലാത്സംഗം ചെയ്തതിനെത്തുടര്‍ന്നാണ് സൗമ്യ മരണപ്പെടുന്നത്. സൗമ്യവധക്കേസിലെ സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷ പ്രതികരണമാണ് സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവര്‍ നടത്തിയത്.

മനുഷ്യ മവസാക്ഷിയെ അത്രയേറെ ഞെട്ടിച്ച സംഭവമായിരുന്നു ആ കൊലപാതകം. കോടതി വിധിക്കെതിരെ രൂക്ഷ പ്രതികരണവുമായി നട മഞ്ജു വാര്യറും രംഗത്തെത്തിയിരിക്കുകയാണ്. വിധിയെ വിമര്‍ശിച്ചിം ഈ വിധിയുണ്ടാക്കുന്ന പ്രത്യേഘാതങ്ങളെക്കുറിച്ചുള്ള ആശങ്കയും പങ്ക് വച്ച്‌ മഞ്ജു തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്. പെണ്ണിനെ പിച്ചിച്ചീന്തുന്ന ആണ്‍മൃഗത്തിന് മരണ ശിക്ഷതന്നെയാണ് വേണ്ടതെന്ന് താരം പറയുന്നു.

സ്വപ്‌നങ്ങള്‍

സ്വപ്‌നങ്ങള്‍

ജീവിതം പലവട്ടം തോല്‍പ്പിച്ചതുകൊണ്ട് പഠനം നിര്‍ത്തേണ്ടി വരികയും ഒരു കുഞ്ഞുവീട് എന്ന തീര്‍ത്തും സാധാരണ സ്വപ്‌നത്തിനു വേണ്ടി വിശപ്പു മറന്ന് പണിയെടുക്കേണ്ടി വരികയും ചെയ്ത ഒരു പെണ്‍കുട്ടിയാണ് സൗമ്യയെന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു

ജീവന്‍ നഷ്ട്ട്ടപ്പെട്ടു

ജീവന്‍ നഷ്ട്ട്ടപ്പെട്ടു

വഴിക്കണ്ണുമായി കാത്തിരിക്കുന്ന അമ്മയുടെ അടുക്കലേക്കുള്ള യാത്രയില്‍ ഏകാന്തമായ തീവണ്ടി മുറിയില്‍ നിന്ന് അവള്‍ വഴിയരികിലേക്ക് വലിച്ചെറിയപ്പെടുന്നു. അവിടെ വച്ച് അവന്റെ നഖങ്ങളാലും പല്ലുകളാലും പിച്ചിക്കീറപ്പെടുന്നു. ആറാം നാള്‍ ആശുപത്രിയില്‍ അവസാനിക്കുന്നു.

ആണ്‍ മൃഗം

ആണ്‍ മൃഗം

മാനം കവര്‍ന്നെടുക്കപ്പെട്ട് അവള്‍ മരിച്ചു എന്നത് സത്യമാണെന്ന് മഞ്ജു പറയുന്നു. ഒരു ആണ്‍മൃഗമാണ് അതിനു കാരണക്കാരന്‍ എന്നതും സത്യം. എന്താണ് അവനുള്ള ശിക്ഷ? നമ്മുടെ നീതിന്യായ വ്യവസ്ഥ ആദ്യം വിധിച്ചത് പിന്നീട് തിരുത്തിയെഴുതിയിരിക്കുന്നു.

എന്താണ് ശിക്ഷ

എന്താണ് ശിക്ഷ

പെണ്ണിന്റെ അഭിമാനം വലിച്ചു കീറുന്നവന് എന്താണ് ശിക്ഷയെന്നതിലുള്ള അവ്യക്തതയാണ് സൗമ്യ വധക്കേസിലെ പരമോന്നത നീതിപീഠത്തിന്റെ വിധിയെഴുത്തിലൂടെ വ്യക്തമാകുന്നത്. ഏഴു വര്‍ഷമെന്ന അഭ്യൂഹത്തില്‍ തുടങ്ങി ഒടുവിലത് ജീവപര്യന്തമെന്ന വാര്‍ത്തയില്‍ എത്തി നില്‍ക്കുകയാണെന്ന് താരം വിമര്‍ശിക്കുന്നു.

ജിഷയ്ക്കും നീതി കിട്ടില്ല

ജിഷയ്ക്കും നീതി കിട്ടില്ല

ഇതു തന്നെയാകില്ലേ ഒടുവില്‍ ജിഷ വധക്കേസിലും സംഭവിക്കുകയെന്ന സംശയവും താരം ഉന്നയിക്കുന്നു.നിര്‍ഭയ കേസിനു ശേഷം ശിക്ഷാ വ്യവസ്ഥകളില്‍ വരുത്തിയ ഭേദഗതികളില്‍ പോലും ആശ്വാസമര്‍പ്പിക്കാനാകില്ലെന്ന് സൗമ്യ കേസിലെ വിധി കാണിച്ചു തരുന്നെന്ന് മഞ്ജു കുറ്റപ്പെടുത്തുന്നു.

 മരണം പലവിധം

മരണം പലവിധം

പെണ്ണിനെ പിച്ചിച്ചീന്തുന്നവന് മരണമാകണം വിധി. അത് കഴുത്തില്‍ കുരുക്കിട്ടു കൊണ്ട് ആവണമെന്നില്ലല്ലോ, അവന്റെ ശിഷ്ടജീവിതം മരണ സമാനമായാലും പോരെ എന്നാണ് മഞ്ജുവിന്റെ ചോദ്യം

ഫേസ്ബുക്ക് പോസ്റ്റ്‌

ഗോവിന്ദച്ചാമിക്ക് മരണശിക്ഷതന്നെ നല്‍കണമെന്നാണ് മഞ്ജുവാര്യര്‍ പറയുന്നത്. പോസ്റ്റ് വായിക്കാം

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം oim@oneindia.co.in

English summary
Manju warrier Facebook post on Soumya case Judgement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more