'മഞ്ജു വാര്യരോടുള്ള പകയാണ് ദിലീപിന്, ഇനി മഞ്ജു സൂക്ഷിക്കണം. പൾസർ സുനി ആർക്ക് വേണ്ടി ചെയ്തു'
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രഖ്യാപിച്ചിരിക്കുകയാണ് കോടതി. നടനെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണ് വിധിയിൽ കോടതി വ്യക്തമാക്കിയത്. ഒന്നാം പ്രതി പൾസർ സുനിയടക്കം ആറ് പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചു.
കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ വിധിയിൽ നിരവധി പേരാണ് പ്രതികരിച്ചെത്തിയത്. ദിലീപിനേയും അതിജീവിതയേയും മഞ്ജു വാര്യരേയും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമൻ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

സത്യമേവ ജയതേ എന്ന വരികളാണ് ദിലീപ് അനുകൂലികൾ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. രാഹുൽ ഈശ്വർ, ബിഗ് ബോസ് താരം അഖിൽ മാരാർ, നിമ്മാതാവ് സുരേഷ് കുമാർ, ബാദുഷ തുടങ്ങിയ പ്രമുഖരെല്ലാവരും തന്നെ സത്യം ജയിച്ചെന്നും ദിലീപിന് നീതി ലഭിച്ചെന്നും കാണിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. എന്നാൽ വിധിയിൽ നിരാശ പ്രകടിപ്പിച്ച് നടനെ വിമർശിച്ചും അതിജീവിതയെ തുണച്ചും നിരവധി പേർ സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്നുണ്ട്.
നടിയെ പീഡിപ്പിച്ചതിൻ്റെ പിന്നിലെ കാരണവും ഉദ്ദേശവും എന്തുകൊണ്ടാണ് കോടതി പരിശോധിക്കാതിരുന്നത് എന്നാണ് അതിജീവിതയെ അനുകൂലിക്കുന്നവർ ചോദിക്കുന്നത്. ആര് ?എന്തിന് ? ആർക്കുവേണ്ടി ? എന്തിന് വേണ്ടി ? ഈ വക ചോദ്യങ്ങൾക്ക് ഒന്നും എന്തുകൊണ്ട് ഉത്തരം തേടിയില്ലെന്നും പണത്തിന് മുകളിൽ പരുന്തും പറക്കില്ലേയെന്നും ചിലർ കുറിച്ചു.
ദിലീപിനെ വെറുതെ വിട്ടു, ആറു പ്രതികൾ കുറ്റക്കാർ.അപ്പോൾ എന്റെ ചോദ്യം,ഈ ആറ് പ്രതികൾ ആർക്കുവേണ്ടി,ആരുടെ നിർദ്ദേശപ്രകാരം ഇത് ചെയ്തത്. ബബബബ, ദിലീപെട്ടന്റെ ആ ധൈര്യവും, അഹന്തയും കണ്ടപ്പോഴേ തോന്നി അണ്ണൻ സേഫ് ആകുമെന്ന്.പക്ഷേ കർമ എന്നൊന്ന് ഉണ്ടെന്നാണ് എന്റെ ഒരു വിശ്വാസം.ഇതിനു മുൻപ് കർമ നേരിട്ട സിനിമ നടൻ ഇവിടെ തന്നെ ഉണ്ട്.. ഇവനും തെറ്റ് ചെയ്തിട്ടുണ്ടേൽ അതിനുള്ള കർമ ഫലം ഇവൻ അനുഭവിക്കുക തന്നെ ചെയ്യും', എന്നായിരുന്നു ഒരാൾ കമൻ്റ് ചെയ്തത്.
ഇതിനപ്പുറം ഒരു വിധി നിങ്ങളാരെങ്കിലും പ്രതീക്ഷിച്ചോയെന്ന സംശയമാണ് ചിലർ പങ്കിട്ടത്. അതേസമയം വിധിക്ക് പിന്നാലെ ദിലീപ് മഞ്ജു വാര്യർക്കെതിരെ പ്രതികരിച്ചിലും ചിലർ കമൻ്റ് ചെയ്യുന്നുണ്ട്. മഞ്ജു ഗൂഢാലോചന ഉന്നയിച്ചതിന് പിന്നാലെയാണ് താൻ പ്രതിയാകുന്നത് എന്നായിരുന്നു ദിലീപ് വിധിക്ക് ശേഷം ആദ്യം നടത്തിയ പ്രതികരണം.'ഈ കേസിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ട്, ആ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരെയുള്ള ഗൂഢാലോചന ആരംഭിച്ചത്. അതിന് അന്നത്തെ ഉയർന്ന ഒരു മേലുദ്യോഗസ്ഥയും അവർ തെരഞ്ഞെടുത്ത ഒരു സംഘം ക്രിമിനൽ പോലീസുകാരും ചേർന്നാണ് ഈ കേസ് ഉണ്ടാക്കിയെടുത്തത്' എന്നായിരുന്നു നടൻ്റെ വാകുകൾ.
മഞ്ജു വാര്യരോട് ദിലീപിന് കടുത്ത പകയുണ്ടെന്നതാണ് ഈ പ്രതികരണത്തിൽ വ്യക്തമാകുന്നത് എന്നാണ് സോഷ്യൽ മീഡിയ കമൻ്റുകൾ. 'വിധി നിരാശജനകം ,ദിലീപിൻ്റെ ശരീരഭാഷയിൽ തന്നെ അഹങ്കാരം. വാ തുറന്നത് തന്നെ മഞ്ജുവിനോടുള്ള പക വെളിവാക്കുന്നത്.മനസിലാവാത്തതു ആർക്കു വേണ്ടി എന്തിനു വേണ്ടി പൾസർ സുനി ഇതു ചെയ്തു? ', സോഷ്യൽ മീഡിയയിൽ ഒരാൾ കമൻ്റ് ചെയ്തു. മഞ്ജു വാര്യർ ഇനി കൂടുതൽ സൂക്ഷിക്കണം എന്ന മുന്നറിയിപ്പും ചിലർ നൽകുന്നുണ്ട്.
അതേസമയം അതിജീവിതയ്ക്ക് ഇനിയും ഉറച്ച പിന്തുണയെന്നാണ് നടിയെ അനുകൂലിച്ച് കൊണ്ടുള്ള കമൻ്റുകൾ ഏറെയും. എന്ത് സംഭവിച്ചാലും അവളോടൊപ്പം എന്ന കുറിപ്പാണ് എല്ലാവരും അതിജീവിതയെ പിന്തുണച്ച് സോഷ്യൽ മീഡിയ കുറിക്കുന്നത്.












Click it and Unblock the Notifications