Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ ആദ്യഭാര്യ മഞ്ജു വാര്യർ അല്ല..?? കാവ്യ മാധവൻ മൂന്നാം ഭാര്യയോ !! മഞ്ജു അറിഞ്ഞിരുന്നില്ല...?

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായതോടെ നടന്‍ ദിലീപുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പലതും ഞെട്ടിക്കുന്നതുമാണ്. ദിലീപിന്റെ സിനിമാ ജീവിതത്തിന് അപ്പുറം സാമ്പത്തിക പശ്ചാത്തലം അടക്കമുള്ള സംശയത്തിന്റെ നിഴലിലാണ്. അതിനിടെ പോലീസ് ഏറ്റവും ഒടുവിലായി പുറത്ത് വിട്ടിരിക്കുന്ന വിവരം ദിലീപിന്റെ ആദ്യ ഭാര്യ അല്ല മഞ്ജു വാര്യര്‍ എന്നാണ്. മനോരമയാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

പുതിയ വിവരങ്ങൾ

പുതിയ വിവരങ്ങൾ

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ് ദിലീപ്. ദിലീപുമായി ബന്ധമുള്ളവരുടേയും ശത്രുത ഉള്ളവരുടേയും വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ പോലീസിന് ലഭിച്ചത് വഴിത്തിരിവാകുന്ന വിവരമാണ്.

മഞ്ജു അല്ല ആദ്യ ഭാര്യ

മഞ്ജു അല്ല ആദ്യ ഭാര്യ

മഞ്ജു വാര്യര്‍ക്കും മുന്‍പേ ദിലീപ് വിവാഹിതന്‍ ആയിരുന്നു എന്നാണ് പോലീസിനെ അടിസ്ഥാനമാക്കി മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആലുവ സ്വദേശിനിയും ദിലീപിന്റെ അടുത്ത ബന്ധുവുമായ യുവതി ആയിരുന്നു വധു എന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്ത ബന്ധു വധു

അടുത്ത ബന്ധു വധു

ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത് എന്നും റിപ്പോർട്ടുകളുണ്ട്. ദിലീപിന്റെ ബന്ധുക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയും അറിവോടെ ആയിരുന്നുവത്രേ ഈ വിവാഹം.

മഞ്ജു അറിഞ്ഞിരുന്നോ

മഞ്ജു അറിഞ്ഞിരുന്നോ

ദിലീപ് സിനിമയില്‍ പ്രശസ്തനാവുന്നതിനും മുന്‍പാണത്രേ അടുത്ത ബന്ധുവായ യുവതിയെ വിവാഹം കഴിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇക്കാര്യം മഞ്ജു വാര്യര്‍ക്ക് വിവാഹസമയത്ത് അറിവുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.

മഞ്ജുവുമായി അടുപ്പം

മഞ്ജുവുമായി അടുപ്പം

സിനിമയില്‍ നായകനായി തുടങ്ങിയ കാലത്താണ് ദിലീപ് അന്ന് സിനിമയില്‍ കത്തി നിന്ന നായിക ആയിരുന്ന മഞ്ജു വാര്യരുമായി അടുപ്പത്തിലായത്. തുടര്‍ന്ന് മഞ്ജു വാര്യരെ വിവാഹം കഴിക്കാന്‍ തീരുമാനവുമെടുത്തു.

ഒഴിവാക്കാൻ ശ്രമം

ഒഴിവാക്കാൻ ശ്രമം

ഈ സമയത്ത് ആദ്യ ഭാര്യയെ ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട് എന്നും മനോരമ അടക്കം വിവിധ മാധ്യമങ്ങൾ വാർത്ത നൽകിയിരിക്കുന്നു. ദിലീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഈ യുവതിയെ വിവാഹ മോചനത്തിന് നിര്‍ബന്ധിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

അബി സാക്ഷി

അബി സാക്ഷി

മിമിക്രി താരവും ദിലീപിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളുമായ അബിയാണ് ഈ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാക്ഷി ആയത് എന്നും പോലീസ് പറഞ്ഞതായി മംഗളം ടെലിവിഷനും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. എന്നാലിത് അബി നിഷേധിച്ചിട്ടുണ്ട്.

അതും പ്രണയവിവാഹം

അതും പ്രണയവിവാഹം

ദിലീപ് മിമിക്രി താരം ആയിരുന്ന കാലത്തായിരുന്നുവത്രേ ഈ വിവാഹം. അടുത്ത ബന്ധുവിന്റെ മകളായ യുവതിയുമായി പ്രണയത്തിലായ ദിലീപ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് ഇവരെ വിവാഹം ചെയ്തതെന്നും മംഗളം ഉൾപ്പെടെ വാർത്ത കൊടുത്തിരിക്കുന്നു

വിവാഹ മോചനം നേടിയോ

വിവാഹ മോചനം നേടിയോ

ഈ വിവാഹം നിയമപരമായി ദിലീപ് ഒഴിവാക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ല. ഇക്കാര്യം അറിഞ്ഞുകൊണ്ടാണോ മഞ്ജു വാര്യര്‍ ദിലീപിനെ വിവാഹം ചെയ്തത് എന്ന വിവരത്തിലും സ്ഥിരീകരണമില്ല.

പോലീസ് പരിശോധിക്കുന്നു

പോലീസ് പരിശോധിക്കുന്നു

വിവാഹം രജിസ്ട്രര്‍ ചെയ്തതിന്റെ രേഖകള്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ആലുവയിലെ രജിസ്ട്രാര്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നതെന്നും മനോരമ റിപ്പോർട്ടിൽ പറയുന്നു.

രേഖകൾക്കായി അന്വേഷണം

രേഖകൾക്കായി അന്വേഷണം

ഈ രേഖകള്‍ കണ്ടെടുക്കാന്‍ പോലീസ് ശ്രമം നടത്തുന്നുണ്ടത്രേ. ഇതിനായി പ്രത്യേകം സംഘത്തെ നിയോഗിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. ദിലീപിന്റെ വ്യക്തി ജീവിതം എങ്ങനെ ആയിരുന്നു എന്ന് കുറ്റപത്രത്തില്‍ പോലീസിന് രേഖപ്പെടുത്തേണ്ടതുണ്ട്.

അന്വേഷണം പുരോഗമിക്കുന്നു

അന്വേഷണം പുരോഗമിക്കുന്നു

ഒരു മാസം മുന്‍പേ തന്നെ ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നുവത്രേ. തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ആഴ്ചകളായി രേഖകള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അന്വേഷണ സംഘമെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുന്നുവെന്നും വാർത്തയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+