കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് രക്ഷപ്പെടും? കാരണം മഞ്ജു വാര്യര്‍!! കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്...

സാക്ഷിസ്ഥാനത്തു നിന്ന് മഞ്ജു പിന്‍മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ദിലീപിനെതിരെ മഞ്ജു മൊഴി നല്‍കിയേക്കില്ല, അന്വേഷണ സംഘത്തിന് ആശങ്ക | Oneindia Malayalam

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപിന് രക്ഷപ്പെടാന്‍ വഴിയൊരുങ്ങുന്നതായി സൂചന നല്‍കി മംഗളം റിപ്പോര്‍ട്ട്. കേസില്‍ ദിലീപിന് നിര്‍ണായകമാണ് മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി.

ആ രാത്രികള്‍ ഓര്‍ത്തെടുത്ത് സണ്ണി... അവരില്‍ നിന്നും രക്ഷപ്പെടാന്‍ ചെയ്തത്, നടുങ്ങി സിനിമാലോകംആ രാത്രികള്‍ ഓര്‍ത്തെടുത്ത് സണ്ണി... അവരില്‍ നിന്നും രക്ഷപ്പെടാന്‍ ചെയ്തത്, നടുങ്ങി സിനിമാലോകം

മഞ്ജുവിനെ കേസില്‍ സാക്ഷിയാക്കാനും അന്വേഷണസംഘം തീരുമാനിച്ചിരുന്നു. എന്നാല്‍ സാക്ഷിയാവാന്‍ മഞ്ജു ഇപ്പോള്‍ തയ്യാറല്ലെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേക്കുറിച്ച് സ്ഥിരികരണമൊന്നും ഇതുവരെ വന്നിട്ടില്ല.

കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘം തയ്യാറെടുക്കവയാണ് മഞ്ജു സാക്ഷിപ്പട്ടികയില്‍ നിന്നു പിന്മാറിയേക്കുമെന്ന തരത്തില്‍ മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മഞ്ജു പിന്‍മാറാനുള്ള കാരണത്തെക്കുറിച്ച് ഇതില്‍ പരാമര്‍ശിക്കുന്നില്ല.

കേസുമായി ബന്ധമില്ല

കേസുമായി ബന്ധമില്ല

നടിയെ ആക്രമിച്ച കേസുമായോ പിന്നീടുണ്ടായ സംഭവങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്ത സാഹചര്യത്തില്‍ സാക്ഷിയാവാന്‍ താന്‍ തയ്യാറല്ലെന്നു മഞ്ജു അന്വേഷണംസംഘത്തെ അറിയിച്ചതായി സൂചനയുണ്ടെന്നും മംഗളം ചൂണ്ടിക്കാട്ടുന്നു.

കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍

കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍

ദിലീപും മഞ്ജുവും തമ്മിലുള്ള കുടുംബജീവിതത്തിലെ പ്രശനങ്ങളും മറ്റും കേസില്‍ ഏറെ നിര്‍ണായകമാണ്. കേസില്‍ ദിലീപിന് കുരുക്ക് മുറുകണമെങ്കില്‍ മഞ്ജുവിന്റെ മൊഴി ഏറെ പ്രധാനമാണ്.

മഞ്ജുവിനെ സ്വാധീനിക്കാനാവില്ല

മഞ്ജുവിനെ സ്വാധീനിക്കാനാവില്ല

ദിലീപിന് കേസിലെ മറ്റു സാക്ഷികളെ ഒരുപക്ഷെ സ്വാധീനിക്കാന്‍ സാധിച്ചാലും മഞ്ജുവിനെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന വിശ്വാസമാണ് നേരത്തേ പോലീസിനുണ്ടായിരുന്നത്. കേസിനെക്കുറിച്ച് രണ്ടു വട്ടം അന്വേഷണസംഘം മഞ്ജുവില്‍ നിന്നു മൊഴിയെടുക്കുകയും ചെയ്തിരുന്നു.

ദിലീപിന്റെ സ്വഭാവം

ദിലീപിന്റെ സ്വഭാവം

ദിലീപിന്റെ സ്വഭാവം കേസില്‍ ഏറെ നിര്‍ണായകമാണ്. ഇക്കാര്യങ്ങളെല്ലാം മഞ്ജുവില്‍ നിന്നു തന്നെ അറിഞ്ഞാല്‍ അതു കേസില്‍ വലിയ തെളിവാകുമെന്ന കണക്കുകൂട്ടലിലായിരുന്നു അന്വേഷണസംഘം.

കുറ്റവാളികളെ പുറത്തുകൊണ്ടുവരും

കുറ്റവാളികളെ പുറത്തുകൊണ്ടുവരും

കേസില്‍ സാക്ഷിയാവാന്‍ തയ്യാറല്ലെന്ന് സൂചന നല്‍കുമ്പോഴും നടിയെ ആക്രമിച്ച കേസിലെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യത്തില്‍ മഞ്ജു ഉറച്ചുനില്‍ക്കുമെന്നും മംഗളം പറയുന്നു.

വനിതാ സംഘടന

വനിതാ സംഘടന

തന്റെ അടുത്ത സുഹൃത്ത് കൂടിയായ നടി ആക്രമിക്കപ്പെട്ടതിനു ശേഷമാണ് മഞ്ജുവിന്റെ നേതൃത്വത്തില്‍ വിമണ്‍ കളക്ടീവ് ഇന്‍ സിനിമയെന്ന പേരില്‍ വനിതാ സംഘനയും നിലവില്‍ വന്നത്. കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് മഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘം മുമ്പ് മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു.

പോലീസുകാരന്‍

പോലീസുകാരന്‍

ദിലീപിന് ഫോണ്‍ ചെയ്യാന്‍ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരനായ അനീഷിനെ കേസിലെ മാപ്പുസാക്ഷിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതേ തുടര്‍ന്ന് അന്വേഷണസംഘം വീണ്ടും സാക്ഷിമൊഴിക്കായി മഞ്ജുവിനെ സമീപിക്കുകയായിരുന്നു. അപ്പോഴാണ് താന്‍ പിന്‍മാറുന്ന വിവരം നടി ഇവരെ അറിയിച്ചതെന്നും മംഗളം വിശദീകരിക്കുന്നു.

സാക്ഷിമൊഴികള്‍

സാക്ഷിമൊഴികള്‍

മഞ്ജു പിന്‍മാറുകയാണെങ്കില്‍ ശക്തമായ സാക്ഷി മൊഴികളുടെ പിന്‍ബലത്തില്‍ കേസ് ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് പോലീസ്.

മൊഴിയെടുത്തിരുന്നു

മൊഴിയെടുത്തിരുന്നു

മുമ്പ് ദിലീപിനൊപ്പം പ്രവര്‍ത്തിച്ച ശേഷം പിന്നീട് തെറ്റിപ്പിരിഞ്ഞ സിനിമാ മേഖലയിലെ പലരുടെയും മൊഴി അന്വേഷണസംഘം നേരത്തേ രേഖപ്പെടുത്തിയിരുന്നു.

ക്രിമിനല്‍ സ്വഭാവം

ക്രിമിനല്‍ സ്വഭാവം

ദിലീപിനെതിരേ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ താരത്തിന്റെ ക്രിമിനല്‍ സ്വഭാവം വിചാരണവേളയില്‍ തെളിയിക്കാന്‍ സാധിക്കുമെന്നും പോലീസ് കരുതുന്നു.

ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടിയത്

ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടിയത്

ഏറ്റവും അവസാനമായി ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ തനിക്കെതിരേ സാക്ഷി മൊഴികളില്ലെന്നാണ് ചൂണ്ടിക്കാട്ടിയത്. ആക്രമിക്കപ്പെട്ട നടിയും തന്നെക്കുറിച്ച് ഒരു കാര്യവും പറഞ്ഞിട്ടില്ലെന്ന് താരം വാദിച്ചിരുന്നു.

ദിലീപ് ഒന്നാം പ്രതി

ദിലീപ് ഒന്നാം പ്രതി

കേസില്‍ ദിലീപ് നേരത്തേ 11ാം പ്രതിയായിരുന്നു. എന്നാല്‍ താരത്തെ ഒന്നാം പ്രതിയാക്കിയാണ് അന്വേഷണസംഘം ഇപ്പോള്‍ കുറ്റപത്രം നല്‍കാന്‍ തയ്യാറെടുക്കുന്നത്.

അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും

അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും

കുറ്റപത്രത്തിന്റെ അവസാനവട്ട മിനുക്കുപണികളിലാണ് പോലീസ്. അടുത്തയാഴ്ച അങ്കമാലി കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍.

രക്ഷപ്പെടാന്‍ അലിബി

രക്ഷപ്പെടാന്‍ അലിബി

കേസിന്റെ വിചാരണവേളയില്‍ അലിബി വാദമുന്നയിച്ച് കേസ് ദുര്‍ബലപ്പെടുത്താന്‍ ദിലീപിന്റെ അഭിഭാഷകനായ രാമന്‍ പിള്ള ശ്രമിക്കുമ്പോള്‍ ഇതു പൊളിക്കാനുള്ള വാദങ്ങള്‍ പോലീസും മറുഭാഗത്ത് ഒരുക്കുന്നുണ്ട്,

English summary
Actress attacked case: Manju warrier may backslie from witness list.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X