ദിലീപ് അല്ല ഉപേക്ഷിച്ചത്, മഞ്ജു വാര്യരാണ് ആദ്യം ഡിവോഴ്സ് കൊടുത്തത്..', സജി നന്ത്യാട്ട് പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുടുക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് തുടക്കത്തിൽ തന്നെ സൂചന ലഭിച്ചിരുന്നുവെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. കൊടും കുറ്റവാളിയായ എല്ലാ കേസിലും പിടിക്കപ്പെടുന്ന പൾസർ സുനിയെ പോലൊരാളെ ഇതുപോലൊരു കുറ്റകൃത്യം നടത്താൻ ഏർപ്പെടുത്താൻ മാത്രം മണ്ടനാണോ ദിലീപെന്നും സജി നന്ത്യാട്ട് ചോദിച്ചു. കാൻ മീഡിയ ചാനലിന ്നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
' ദിലീപിനെതിരെ ഗൂഢാലോചന നടക്കുകയെന്ന തരത്തിലൊരു ബോധ്യം തുടക്കം മുതൽ ഉണ്ടായിരുന്നു. നമ്മുടെ ബോധ്യമാണ് ഇതൊക്കെ, എല്ലാത്തിനും തെളിവ് ഉണ്ടാകില്ലല്ലോ. നടി ആക്രമിക്കപ്പെട്ട കേസിന് മുൻപ് തന്നെ ആളുകൾക്ക് ദിലീപിനോട് ചെറിയ അനിഷ്ടം ഉണ്ട്. അതിന് കാരണം മഞ്ജു വാര്യരുമായുള്ള ഡൈവേഴ്സ് പ്രശ്നം ആയിരുന്നു. 2012 ലാണ് ഡൈവേഴ്സ് നടക്കുന്നത്. അതിനു മുമ്പ് വരെ ജനപ്രിയൻ നടൻ എന്ന നിലയിൽ ഭയങ്കരമായ ഒരു ആവേശം ജനങ്ങളുടെ ഇടയിൽ ദിലീപിന് ഉണ്ടായിരുന്നു. ദിലീപ് എന്തിനാണ് മഞ്ജു വാര്യരെ ഉപേക്ഷിച്ചത്? ദിലീപ് അല്ല മഞ്ജു വാര്യർ ആണ്. അത് എന്തും ആയിക്കോട്ടെ, അതെല്ലാം അവരുടെ സ്വകാര്യതയാണ്.

പിന്നീട് മഞ്ജു വാര്യർ ഉപേക്ഷിച്ചിട്ട് കാവ്യ മാധവനെ വിവാഹം കഴിക്കുകയാണെന്ന നറേഷൻ വന്നു. അത് ആൾക്കാർക്ക് അതിനെ കുറിച്ച് വ്യക്തതയില്ലാത്തതുകൊണ്ടാണ്. ആൾക്കാർ പൊതുബോധത്തിൽ അതിനകത്ത് നിന്ന് ചിന്തിക്കുന്നത് കൊണ്ടും യാഥാർത്ഥ്യം എന്തെന്ന് അറയാത്തതും കൊണ്ടാണ്. എന്തായാലും അവരുടെ സ്വകാര്യതയിലേക്ക് കൂടുതലായി കടക്കുന്നില്ല.
പൾസർ സുനി ഇതിന് മുൻപും കുറ്റം ചെയ്തിട്ടുണ്ട്. മേനക ചേച്ചിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതാണ്. സുരേഷ് ചേട്ടൻ ഫോൺ വിളിച്ചുകൊണ്ടാണ് രക്ഷപ്പെട്ടത്, അല്ലെങ്കിൽ അതും പോയേനെ. ആ ജോണി സാഗരെയയിരുന്നു ആ സിനിമയുടെ പ്രൊഡ്യൂസർ. അവൻ വീട്ടിൽ കാർ ഇട്ടിട്ട് ഓടിയതൊക്കെ ജോണി എന്നോട് പറഞ്ഞിട്ടുണ്ട്.
സുനി അടിസ്ഥാനപരമായ ഒരു ക്രിമിനൽ ആണ്. മാത്രമല്ല, എല്ലാ കേസിലും പുള്ളി പിടിക്കപ്പെടുന്നുണ്ട്. ഈ എല്ലാ കേസിലും പിടിക്കപ്പെടുന്ന ഒരാളെയാണോ, ഇതുപോലെ ഒരു മണ്ടനെയാണോ, ദിലീപ് ഇത്തരം ഒരു കേസ് ദിലീപ് ഏൽപ്പിക്കുക. സാമാന്യ യുക്തിക്ക് നമുക്ക് ആലോചിക്കാം. അപ്പോൾ ദിലീപിന് പ്രതി ആക്കണം എന്നൊരു ധാരണ ഉണ്ടായിരുന്നു. 2017 ഫെബ്രുവരി 17 നാണ് നടി ആക്രമിക്കപ്പെട്ടുന്നത്.
നാലുമാസം കഴിഞ്ഞാണ് ദിലീപിന്റെ പേര് വരുന്നത്. ജൂലൈ 10 നാണ് ദിലീപ് അറസ്റ്റ് ചെയ്യപ്പെടുന്നത്. കൂട്ടുപ്രതിയെ പറയാൻ നാല് മാസമൊക്കെ വേണോ? നാലുമാസം തിരക്കഥ ഉണ്ടാക്കുകയായിരുന്നു. ഇതെങ്ങനെയാണ് പ്ലാൻ ചെയ്യേണ്ടത്? ദിലീപിലേക്ക് എങ്ങനെ എത്തണം? കോടതിയിലേക്ക് ദിലീപിനെ ഫോൺ വിളിക്കുന്ന ഫോൺ എങ്ങനെ എത്തണം എന്നതൊക്കെ.
ഈ ജയിലിനകത്തു നിന്ന് ഒരു മുട്ടുസൂചി വെളിയിൽ പോകാൻ പറ്റത്തില്ല. കത്ത് എഴുതിയാൽ പോലും ആ കത്ത് പരിശോധിക്കാതെ ജയിലിൽ നിന്ന് വെളിയിൽ പോവില്ല. അപ്പോൾ ജയിലിനുള്ളിലേക്ക് ഒരു ഫോൺ വരുന്നു. ആ ഫോൺ കൂടെ വിളിക്കുന്നു. ജയിലിനുള്ളിൽ നിന്ന് ഒരു കത്ത് അയക്കുന്നു. എന്ത് നാടകമാണ് ഇതൊക്കെ. നാടകമാണെന്നതിന്റെ തെളിവാണല്ലോ ആദ്യമേ കത്ത് എഴുതിയ വിപിൻ ലാൽ നൽകിയ ബൈറ്റ്. ദിലീപട്ടനെ കുടുക്കൻ വേണ്ടി എന്നെക്കൊണ്ട് എഴുതിച്ചതാണെന്നാണ് അയാൾ പറഞ്ഞത്. ആ മൊഴിയൊന്നും ഇവർക്ക് വേണ്ട, ദിലീപിനെ കുടുക്കാനുള്ളതാണ് ഇവർ നോക്കുന്നത്.
മണ്ടന്മാർ കഴിഞ്ഞ ദിവസം ചോദിക്കുന്നത് കേട്ടു എന്തുകൊണ്ടാണ് ദിലീപ് ഈ കേസ് നിഷേധിക്കാത്തത് എന്ന്. ജാമ്യത്തിലിരിക്കുന്ന പ്രതിക്ക് സംസാരിക്കാൻ സാധിക്കുമോ? ആദ്യ ജാമ്യ വ്യവസ്ഥ തന്നെ മാധ്യമങ്ങളോട് സംസാരിക്കാൻ പാടില്ലെന്നതാണ്. താൻ അറസ്റ്റിലാകുമെന്ന് അറിയാതെയാണ് ദിലീപ് പോലീസിനടുത്തേക്ക് പോയത്. ദിലീപിൻ്റെ ഫോണ്‍ പോലീസ് പരിശോധിച്ചു, എന്തെങ്കിലും കണ്ടെത്താൻ സാധിച്ചോ ?' സജി നന്ദ്യാട്ട് ചോദിച്ചു.












Click it and Unblock the Notifications