കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്‌സിന്‍ യജ്ഞത്തിന് ആശംസയുമായി മഞ്ജു വാര്യര്‍, ഈ യുദ്ധം നമ്മള്‍ ജയിക്കുമെന്ന് നടി!!

Google Oneindia Malayalam News

കൊച്ചി: കൊവിഡ് വാക്‌സിന്‍ യജ്ഞതിന് ആശംസയുമായി നടി മഞ്ജു വാര്യര്‍. കൊവിഡിനെതിരായ യുദ്ധം നമ്മള്‍ ജയിക്കുമെന്ന് മഞ്ജു പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് യജ്ഞത്തിന് തുടക്കമാവുകയാണ്. കൊവിഡ് എന്ന മഹാമാരിക്കെതിരെയുള്ള ചെറുത്തുനില്‍പ്പാണിത്. ഈ യുദ്ധം നമ്മള്‍ ജയിക്കും. കൊവിഡ് വാക്‌സിന്‍ വിതരണ യജ്ഞത്തിന് നമുക്ക് ഒരേ മനസ്സോടെ അണിചേരാമെന്നും മഞ്ജു വാര്യര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

1

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ യജ്ഞത്തിന് തുടക്കമിട്ടത്. രാജ്യത്തിന്റെ ഏറെ നാളായുള്ള കാത്തിരിപ്പ് അവസാനിച്ചെന്ന് മോദി പറഞ്ഞു. വലിയ വാക്‌സീന്‍ ദൗത്യത്തിനാണ് തുടക്കം കുറിച്ചത്. രണ്ട് വാക്‌സിനുകളും തദ്ദേശീയമായി ഇന്ത്യ തയ്യാറാക്കിയതാണ്. ഏറ്റവും ആവശ്യമുള്ളവര്‍ക്കാണ് ഇത് ആദ്യം നല്‍കുക. മുന്‍നിര പോരാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ ആദ്യ നല്‍കുമെന്നും, ഇതിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോക്ഡൗണ്‍ രാജ്യത്തിന് അനിവാര്യമായിരുന്നുവെന്നും, അതിലൂടെ ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. രണ്ടാം ഡോസെടുത്ത് കഴിഞ്ഞാല്‍ മാത്രമേ പ്രതിരോധ ശേഷി നമുക്ക് നേടാനാവൂ. അതുകൊണ്ട് മാസ്‌ക് അടക്കമുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കരുത്. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി തന്നെ പാലിക്കണം. രണ്ടാംഘട്ടത്തില്‍ 30 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും മോദി വ്യക്തമാക്കി. അതേസമയം കൊവിഡ് വാക്‌സിന്‍ വിതരണത്തിന് കേരളവും പൂര്‍ണ സജ്ജമായി. ഇന്ന് 13300 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍മാരാണ് ഇന്ന് വാക്‌സിന്‍ എടുക്കുക.

Recommended Video

cmsvideo
കോവിഡ് വാക്സിൻ 18 വയസ്സ് തികഞ്ഞവർക്ക് മാത്രം | Oneindia Malayalam

രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷനും കേരളത്തില്‍ പൂര്‍ത്തിയായെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചുവെന്നും ശൈലജ പറഞ്ഞു. അതേസമയം വാക്‌സിനെതിരെയുള്ള വ്യാജ പ്രചാരണം വിശ്വസിക്കരുതെന്നും, അത്തരം പ്രചാരണം നടത്തുന്നുവര്‍ക്കെതിരെ കര്‍ശന നടപടി തന്നെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരും ജാഗ്രത തുടരണമെന്ന് മന്ത്രി പറഞ്ഞു.

English summary
manju warrier on covid vaccination drive says we will win our fight against covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X