• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''മഞ്ജു വാര്യറും പാർവതിയും അതിജീവിതയും നേരിട്ടത് ഇത് തന്നെ: കമന്റ് ബോക്സെങ്കിലും ഓഫാക്കണം''

Google Oneindia Malayalam News

യൂട്യൂബ് ചാനലുകളിലും മറ്റും അഭിമുഖത്തിന് എത്തുന്ന നടിമാരെ പൊതുജനങ്ങള്‍ തെറിവിളിക്കുമ്പോഴും ആക്രമിക്കുമ്പോഴും തങ്ങളുടെ ചാനലിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ ചാനല്‍ നടത്തിപ്പുകാർ തയ്യാറാവണമെന്ന് നടി ഭാഗ്യലക്ഷ്മി. നമ്മുടെ സൈബർ നിയമം എന്ന് പറയുന്നത് വളരെ വീക്കാണ്. എന്തെങ്കിലും നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ ദിവസങ്ങളോളം കോടതി കയറി ഇറങ്ങേണ്ടി വരും. അത്ര എളുപ്പം ഒന്നുമല്ല ഇത്.

എങ്കിലും ഇത്തരം പരാതികളിലൂടെ ഇതിനെ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസും നിർമ്മാതാക്കളും നടപടി സ്വീകരിച്ച പശ്ചാത്തലത്തില്‍ റിപ്പോർട്ടർ ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്ത് പ്രതികരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട വിവാദം പൊട്ടിപ്പുറപ്പെട്ടതിന്

ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട വിവാദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടേയും ആ പെണ്‍ക്കുട്ടിക്ക് കടുത്ത ഭാഷയിലുള്ള ചീത്തവിളികള്‍ കേള്‍ക്കേണ്ടി വന്നുവെന്നാണ് അവർ പറയുന്നത്. ഇയാളുടെ വായില്‍ നിന്നും കേട്ടതിന് പുറമെയായിരുന്നു പൊതുജനത്തിന്റെ വകയുള്ള ഈ തെറിപറച്ചില്‍. അത് അവരെ വല്ലാതെ തളർത്തി. അവരുടെ വീട്ടിലുള്ളവരുടെയൊക്കെ മാനസികാവസ്ഥ അവർ പറയുന്നു. സിനിമയിലെ സ്ത്രീകളും ഇത് തന്നെയാണ് നിരന്തരം കേട്ടുകൊണ്ടിരിക്കുന്നതെന്നാണ് ഈ പെണ്‍കുട്ടികളോടും എനിക്ക് പറയാനുള്ളതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.

കോടീശ്വരന്‍ അനൂപിനോട് മുകേഷിന് ചോദിക്കാനുള്ളതും അത് തന്നെ: വല്ലാത്ത കഷ്ടം തന്നെയെന്ന് മറുപടികോടീശ്വരന്‍ അനൂപിനോട് മുകേഷിന് ചോദിക്കാനുള്ളതും അത് തന്നെ: വല്ലാത്ത കഷ്ടം തന്നെയെന്ന് മറുപടി

യൂട്യൂബില്‍ ഇത്തരം ഇന്റർവ്യൂ ചെയ്യുന്നവർക്ക്

യൂട്യൂബില്‍ ഇത്തരം ഇന്റർവ്യൂ ചെയ്യുന്നവർക്ക് അവരുടെ കമന്റ് ബോക്സ് ഓഫ് ചെയ്തിടാന്‍ തോന്നാത്തത് എന്തുകൊണ്ടാണ്. ആർക്കും എന്തും പറഞ്ഞുകൊണ്ട് പോവാം എന്നാണ്. ഞാന്‍ അധികം അഭിമുഖങ്ങള്‍ കൊടുക്കാറില്ല. ഇനി വേണമെന്ന് നിർബന്ധം പിടിക്കുകയാണെങ്കില്‍ കമന്റ് ബോക്സ് ഓഫ് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ കമന്റ് ഓഫ് ചെയ്യാന്‍ പറ്റില്ല, വേണമെങ്കില്‍ മോശം കമന്റുകള്‍ ഡിലീറ്റ് ചെയ്യാമെന്ന് പറയും. പക്ഷെ ഇത് നമ്മള്‍ അങ്ങോട്ട് ആവശ്യപ്പെടണം.

പാർവതി തിരുവോത്തും മഞ്ജു വാര്യർ

എത്രയോ നാളുകളായി പാർവതി തിരുവോത്തും, നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയും, തിരിച്ച് വരവിന്റ തുടക്കക്കാലത്തെ മഞ്ജുവാര്യറുമൊക്കെ ഇത് നേരിട്ടുണ്ട്. കുറ്റാരോപിതരുടെ സ്ഥാനത്തും ഒരു സ്ത്രീ നില്‍ക്കുന്നുണ്ട്. അവരെയടക്കം പച്ചയായ ഭാഷയിലാണ് തെറിവിളിക്കുന്നത്. ആ നടന്‍ പറഞ്ഞ വാക്കുകള്‍ പറയാന്‍ പോലും പറ്റാത്ത അവസ്ഥയാണ് അവർക്ക്. ഞാനും കടന്നുപോയ ഒരു സാഹചര്യമാണ് അത്.

പൊലീസിന് മൊഴികൊടുക്കുമ്പോള്‍ ഈ തെറികളെല്ലാം

പൊലീസിന് മൊഴികൊടുക്കുമ്പോള്‍ ഈ തെറികളെല്ലാം നമ്മള്‍ ആവർത്തിക്കണം. അന്ന് അയാള്‍ എന്നെക്കുറിച്ച് പറഞ്ഞ വൃത്തികേടൊക്കെ നമ്മള്‍ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കുറേക്കാലമായി ഇത് നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ അവരിലേക്ക് വന്നപ്പോഴാണ് അതിന്റെ തീവ്രത അവർ തിരിച്ചറിഞ്ഞതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും ശ്രീനാഥ് ഭാസി പറയുന്നു.

ദിലീപും വിജയ് ബാബുവും വ്യത്യസ്തരല്ല: ശാരീരികവും വെർബലുമെല്ലാം ഒന്ന് തന്നെ: ഭാഗ്യലക്ഷ്മിദിലീപും വിജയ് ബാബുവും വ്യത്യസ്തരല്ല: ശാരീരികവും വെർബലുമെല്ലാം ഒന്ന് തന്നെ: ഭാഗ്യലക്ഷ്മി

തെറ്റു പറ്റിയതായി നടന്‍ സമ്മതിക്കുകയും, ഖേദം പ്രകടിപ്പിക്കുകയും

അതേസമയം, തെറ്റു പറ്റിയതായി നടന്‍ സമ്മതിക്കുകയും, ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെന്നാണ് നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയത്. സിനിമക്കാര്‍ മാതൃകയാകേണ്ടതാണ്. അതുകൊണ്ടു തന്നെ ഇത്തരം പെരുമാറ്റങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും നടന് താല്ക്കാലികമായി വിലക്ക് ഏർപ്പെടുത്തിയ വിവരം പങ്കുവെച്ചുകൊണ്ട് നിർമ്മാതാക്കളുടെ സംഘടന പ്രതിനിധികള്‍ വ്യക്തമാക്കി.

പിന്നീട് പുതിയ സിനിമകള്‍ ചെയ്യില്ല.

ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതും ഡബ്ബ് ചെയ്തുകൊണ്ടിരിക്കുന്നതുമായ സിനിമകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞത് മുതലായിരിക്കും നടന്റെ താല്‍ക്കാലിക വിലക്ക് ആരംഭിക്കുക. പിന്നീട് പുതിയ സിനിമകള്‍ ചെയ്യില്ല. അത് എത്രത്തോളം നീളുമെന്ന് സംഘടന തീരുമാനിക്കും. നിര്‍മാതാക്കളുടെ സംഘടനയില്‍ നല്‍കുന്ന കരാറിനേക്കാള്‍ കൂടുതല്‍ പണം വാങ്ങുന്ന പ്രവണത പലരിലുമുണ്ട്. അത്തരത്തില്‍ അധികമായി വാങ്ങിച്ച തുക തിരികെ നല്‍കാമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നും നിർമ്മാതാക്കള്‍ വ്യക്തമാക്കി.

English summary
Manju Warrier, Parvathy and survivor actress faced same issue: Bhagya Lakshmi-goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X