Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ട് പിന്‍വലിക്കല്‍; പ്രധാനമന്ത്രിയെ പുകഴ്ത്തി മഞ്ജുവാര്യര്‍

ഒറ്റരാത്രി കൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നല്‍കിയ സന്ദേശം ഓരോ ഭാരതീയന്റെയും അഭിമാനമുയര്‍ത്തുന്നതാണ്.

കൊച്ചി: ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ 500, 1,000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പുകഴ്ത്തി നടി മഞ്ജു വാര്യര്‍. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അഭിമാനമുണ്ടാക്കുന്നതാണെന്ന് മഞ്ജുവാര്യര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പോസ്റ്റില്‍ മഞ്ജു വാര്യര്‍ ഇങ്ങനെ പറയുന്നു.

ഒറ്റരാത്രി കൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നല്‍കിയ സന്ദേശം ഓരോ ഭാരതീയന്റെയും അഭിമാനമുയര്‍ത്തുന്നതാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കള്ളപ്പണത്തിന്റെ കറുപ്പ് പുരട്ടുന്നവര്‍ക്കും പുറത്തുനിന്ന് ഭാരതത്തിലേക്ക് കള്ളനോട്ടുകളില്‍ ഭീകരവാദം കയറ്റിയയ്ക്കുന്നവര്‍ക്കുമെതിരായ മുന്നറിയിപ്പാണിത്.

manju

അതുകൊണ്ടുതന്നെയാണ് അതിര്‍ത്തിയും കടന്ന് ഈ നടപടിയുടെ അലയൊലി പരക്കുന്നത്. സാമ്പത്തികസംവിധാനത്തെ തകര്‍ത്ത് നമ്മുടെ രാജ്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കായ പോരാട്ടത്തില്‍ നാം കൈകോര്‍ത്ത് നില്‌കേണ്ട സമയമാണിത്. അതുകൊണ്ട് കുറച്ചുദിവസങ്ങളിലേക്കുള്ള കേവലമായ ബുദ്ധിമുട്ടുകള്‍ മറന്ന്, നമുക്ക് പ്രധാനമന്ത്രിയുടെ ദൗത്യത്തിന്റെ ഉദ്ദേശശുദ്ധിക്കൊപ്പം നില്ക്കാം.

കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിച്ചത്. അടുത്ത ദിവസം മുതല്‍ പുതിയ നോട്ടുകള്‍ ജനങ്ങള്‍ക്ക് ബാങ്കുകള്‍ വഴി വിതരണം ചെയ്യും. ഡിസംബര്‍ 30വരെയാണ് പഴയ നോട്ടുകള്‍ മാറാന്‍ സര്‍ക്കാര്‍ സമയം അനുവദിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+