ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജു വാര്യരുടെ ആദ്യ പ്രതികരണമെന്ന പേരിൽ വീഡിയോ വൈറല്‍..!!
കോഴിക്കോട്: പ്രശസ്ത താരങ്ങളായ ദിലീപിന്റെയും കാവ്യാ മാധവന്റേയും വിവാഹം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതാണ്. ദിലീപിന്റെ ആദ്യഭാര്യയായ മഞ്ജു വാര്യരുടെ പ്രതികരണങ്ങള്‍ക്കാണ് സോഷ്യല്‍ മീഡിയ ഏറ്റവുമധികം കാതോര്‍ത്തത്. എന്നാല്‍ മഞ്ജു ഈ വിഷയത്തില്‍ മൗനം പാലിക്കുകയായിരുന്നു. ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജു വാര്യരുടെ പ്രതികരണം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പരക്കുന്നുണ്ട്.
Read Also: നടിയെ തട്ടിക്കൊണ്ടുപോയതിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ പോലീസിന്റെ കയ്യില്‍..! ഞെട്ടിക്കുന്ന വഴിത്തിരിവ്!
Read Also: പശ്ചിമേഷ്യയെ ചോരക്കളമാക്കാന്‍ ട്രംപ്..ഐസിസിനെ തുടച്ചുനീക്കാന്‍ പുതിയ പദ്ധതി തയ്യാര്‍!!

ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജു വാര്യരുടെ പ്രതികരണം എന്ന നിലയ്ക്കാണ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലാകുന്നത്. ദിലീപിന്റെ പുനര്‍ വിവാഹം സംബന്ധിച്ച് മഞ്ജുവിന്റെ ആദ്യ പ്രതികരണം എന്ന നിലയ്ക്കാണ് വീഡിയോ പരക്കുന്നത്.

എന്നാലീ പ്രതികരണ വീഡിയോ വ്യാജമാണ്. മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചുവന്ന കാലത്ത് നല്‍കിയ ഫേസ്ബുക്ക് ലൈവ് വീഡിയോ ആണ് ദിലീപിന്റെ വിവാഹത്തോടുള്ള പ്രതികരണമായി അവതരിപ്പിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയ കൂടാതെ വിവിധ വിനോദ വൈബ്‌സൈറ്റുകളും ഇതേപേരില്‍ ഈ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. മഞ്ജു വാര്യരുടെ ഈ ഫേസ്ബുക്ക് ലൈവിന് രണ്ട് വര്‍ഷത്തെ പഴക്കവുമുണ്ട്.

ദിലീപ്-കാവ്യ മാധവന്‍ വിവാഹം നടന്നത് കഴിഞ്ഞ വര്‍ഷം നവംബര്‍ 25നായിരുന്നു. അതിനും എത്രയോ മുന്‍പ് പുറത്തിങ്ങിയ വീഡിയോ ആണ് പുതിയതെന്ന നിലയ്ക്ക് പ്രചരിക്കുന്നത്.

ദിലീപിന്റെ രണ്ടാം വിവാഹം സംബന്ധിച്ച് ഒരു തരത്തിലുള്ള പ്രതികരണവും മഞ്ജു വാര്യര്‍ ഇതുവരെ നടത്തിയിട്ടില്ല. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലാകട്ടെ പൊതുവേദികളിലാകട്ടെ മഞ്ജു ആ വിഷയം പരാമര്‍ശിച്ചിട്ടേ ഇല്ല.

ദിലീപ്- കാവ്യ വിവാഹത്തിന് ശേഷം മഞ്ജു വാര്യരെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ മുന്നോട്ട് വന്നിരുന്നത്. ദിലീപ് മഞ്ജുവിനെ ചതിച്ചുവെന്ന തരത്തിലുള്ള പ്രതികരണങ്ങളായിരുന്നു ഭൂരിഭാഗവും.

ഏവരേയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു പൊടുന്നനെയുള്ള ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹം. താന്‍ കാരണം ബലിയാടായ ഒരാളെത്തന്നെ വിവാഹം കഴിക്കുന്നു എന്നായിരുന്നു വിവാഹത്തെ കുറിച്ച് ദിലീപിന്റെ പ്രതികരണം.

ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹ മോചനത്തിന്റെ യഥാര്‍ത്ഥ കാരണം ഇരുവരും ഇതുവരെ പരസ്യമായ പറഞ്ഞിട്ടില്ല. എന്നാല്‍ കാവ്യാ മാധവനാണ് കാരണക്കാരി എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്തായാലും ഇക്കാര്യങ്ങളൊന്നും തന്നെ ഇരുവരുടേയും വിവാഹ ശേഷം മഞ്ജു വാര്യര്‍ എവിടേയും പരാമര്‍ശിച്ച് കണ്ടില്ല. ഇരുവരേയും തികച്ചും അവഗണിക്കുന്ന തരത്തിലാണ് മഞ്ജു വാര്യര്‍ സിനിമാ തിരക്കുകളുമായി മുന്നോട്ട് പോകുന്നത്.
സോഷ്യൽ മീഡിയയിൽ പരക്കുന്ന വീഡിയോ ഇതാണ്












Click it and Unblock the Notifications