Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി മഞ്ജു വാര്യര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം; മോഹന്‍ലാലിന് പിന്നാലെ

ദില്ലി: നടി മഞ്ജു വാര്യര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. ജി എസ് ടി നികുതി കൃത്യമായി ഫയല്‍ ചെയ്തതിനാണ് മഞ്ജു വാര്യര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് നടിയെ സര്‍ക്കാര്‍ അഭിനന്ദിച്ചത്. നേരത്തെ നടന്‍ മോഹന്‍ലാലിനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

manju

കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച വാര്‍ത്ത നടന്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. രാഷ്ട്ര നിര്‍മ്മാണത്തിന്റെ ഭാഗമാകാന്‍ അനുവദിച്ചതിന് നന്ദി പറയുകയാണെന്നും അഭിമാന നിമിഷമാണിതെന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിശ്ചിത തിയതികളില്‍ കൃത്യമായി നികുതി അടച്ചതിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. രാഷ്ട്ര നിര്‍മ്മാണത്തിന്റെ ഭാഗമാകാനും നിങ്ങള്‍ക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി പറയുന്നു എന്നും അഭിമാന നിമിഷമാണ് ഇതെന്നും ആന്റണി പെരുമ്പാവൂരും വ്യക്തമാക്കി.

അതേസമയം, നിലവില്‍ വെള്ളരിപ്പട്ടണം എന്ന ചിത്രമാണ് മഞ്ജി വാര്യര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ സൗബിന്‍ ഷാഹിറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മഹേഷ് വെട്ടിയാരും മാധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്ണയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്. അലക്സ് ജെ പുളിക്കലാണ് ഛായാഗ്രഹണം.

Recommended Video

cmsvideo
    ദൃശ്യങ്ങൾ കണ്ട മഞ്ജു ഫോൺ പുഴയിലെറിഞ്ഞു ; മൊഴി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+