കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതു രോഗ വേട്ട: മഞ്ജുവാര്യരെ ദുഖത്തിലാഴ്ത്തി സംവിധായകന്റെ മരണം,വിടവാങ്ങിയത് താരത്തിന്റെ സഹോദരന്‍?

  • By Siniya
Google Oneindia Malayalam News

കൊച്ചി: സംവിധായകന്‍ രാജേഷ് പിള്ളയുടെ വിയോഗം മലയാളത്തെ തന്നെ തളര്‍ത്തിയിരിക്കുകയാണ്. ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നവതരംഗത്തിന് തുടക്കം കുറിച്ച അദ്ദേഹത്തെ കരള്‍ രോഗം കാര്‍ന്നു തിന്നുകയായിരുന്നു. വേട്ടയുടെ റിലീസായി പ്രേക്ഷകരുടെ കൈയ്യടി നേടിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം വിട പറഞ്ഞു.

എന്നാല്‍ തന്റെ കരിയറിലെ മികച്ച സിനിമ എന്നു തന്നെയാണ് വേട്ടയെ കുറിച്ച് അദ്ദേഹം വിശേഷിപ്പിച്ചത്. സിനിമയുടെ വിജയത്തെ കുറിച്ചോ പ്രേക്ഷകരുടെ പ്രതികരണമോ കേള്‍ക്കാതെയാണ് അദ്ദേഹം സിനിമാ സിനിമാ ലോകത്തോട് വിടവാങ്ങിയത്. സിനിമയ്ക്ക് വേണ്ടി മാത്രം ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. വേട്ടയിലെ പ്രധാന കഥാപാത്രമായ മഞ്ജുവാര്യര്‍ രാജേഷ് പിള്ളയെ അനുസ്മരിക്കുന്നതിങ്ങനെയാണ്.

സഹോദര തുല്യന്‍

സഹോദര തുല്യന്‍

രാജേഷ് തനിക്ക് സഹോദര തുല്യനായിരുന്നുവെന്ന് മഞ്ജ വാര്യര്‍ പറയുന്നു. രാജേഷ് പിള്ളയുടെ അവസാന ചിത്രമായ വേട്ടയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മഞ്ജു വാര്യരായിരുന്നു.

 ഉറങ്ങിക്കോളു രാജേഷ്

ഉറങ്ങിക്കോളു രാജേഷ്

സിനിമയ്ക്ക് വേണ്ടി അത്രത്തോളം അധ്വാനിച്ചിട്ടുണ്ട് നിങ്ങല്‍. എല്ലാ കൈക്കുറ്റപ്പാടുകളും തീര്‍്ത്ത് വിറയ്ക്കുന്ന കൈകൊണ്ട് ആദ്യ കോപ്പി ഒപ്പിട്ട് വാങ്ങിയതിന് ശേഷമല്ലേ ആശുപത്രിയിലേക്ക് പോയതെന്ന് മഞ്ജു പറയുന്നു.

സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നു

സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നു

രാജേഷ് ആഗ്രഹിച്ചതുപോലെ സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നുണ്ട്. ഒരു സ്രഷ്ടാവിന്റെ സന്തോഷം തന്നെയാണിത്.

 ഒരുനേരമെങ്കിലും

ഒരുനേരമെങ്കിലും

ഒരു നേരമെങ്കിലും കണ്ണു തുറന്നിരുന്നുവെങ്കില്‍ പ്രേക്ഷകര്‍ രാജേഷിനെ കുറിച്ച് നല്ലത് പറയുന്നതൊക്കെ അറിയാനാവുമായിരുന്നു. ട്രാഫിക്കിന് ശേഷം രാജേഷ് വീണ്ടും എന്നാണ്.

കണ്ണടച്ചത്

കണ്ണടച്ചത്

വേട്ട തുടങ്ങയിപ്പോഴാണ് കണ്ണടച്ചത്. ഇതില്‍ ഒറ്റ സങ്കടം മാത്രമേ ഉള്ളു. എല്ലാം നിശ്ചയിക്കുന്ന വലിയ സംവിധായകന്റെ ഉറക്കത്തെ ഒരു ദിവസം വൈകിക്കാമായിരുന്നു.

സംതൃപ്തനായ വ്യക്തി

സംതൃപ്തനായ വ്യക്തി

താങ്കളുടെ ഉറക്കം ഒരു ദിവസമെങ്കിലും വൈകിപ്പിച്ചിരുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും സംതൃപ്തനായ മനുഷ്യനായിട്ടായിരിക്കും ഉറങ്ങാന്‍ കിടന്നിട്ടുണ്ടാവുക.

അനുജത്തി

അനുജത്തി

തന്നെ അനുജത്തി എന്നു വിളിച്ചത് മുജജന്മ ബന്ധത്തിന്റെ പേരിലാണെന്ന് അറിയില്ല. ഒരു സിനിമയുടെ ഇടവേളയില്‍ ഒരു ജീവിതത്തിന്റ സഹോദരബന്ധമാണ് നിങ്ങളെനിക്ക് നല്‍കിയതെന്നും മഞ്ജു പറയുന്നു.

കൈകള്‍ ചേര്‍ത്ത് പിടിച്ച്

കൈകള്‍ ചേര്‍ത്ത് പിടിച്ച്

തിരുവനന്തപുരത്തെ ആശുപത്രിയിലെ ഐസുവില്‍ വച്ച് തന്റെ കൈകള്‍ ചേര്‍ത്ത് പിടിച്ച് ഒരു കവിള്‍ വെള്ളം പകര്‍ന്നു തരണമെന്നും അവിടെ ഉണ്ടായിരുന്നവരോട് എന്റെ അനുജത്തിയെന്ന് പറഞ്ഞപ്പോള്‍ താനും ജേഷ്@ബന്ധത്തിന്റെ തണുപ്പറെഞ്ഞെന്ന് മഞ്ജു പറയുന്നു.

വേട്ടയാടിയത്

വേട്ടയാടിയത്

ഫെബ്രുവരി നിങ്ങളെയും വേട്ടയാടിയെങ്കിലും നിങ്ങളുടെ വേട്ട അതിലും എത്രയോ ഉയരെയാണെന്നും മഞ്ജു പറയുന്നു.

English summary
Manju warrier remembering director rajesh pilla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X