Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിമിനല്‍ ഗൂഢാലോചനയില്‍ ഉറച്ച് മഞ്ജു... സുനിയെ പിടിച്ചതില്‍ സന്തോഷം; ഇനിയെന്ത്?

കൊച്ചി: പള്‍സര്‍ സുനിയെ കോടതി മുറിയില്‍ നിന്ന് അറസ്റ്റ് ചെയ്തതില്‍ വലിയ പ്രതിഷേധം പല ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ സുനി പിടിയിലായതിന്റെ സന്തോഷത്തിലാണ് സിനിമ ലോകത്തെ പലരും.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറ്റവും ശക്തമായ പ്രതികരണം നടത്തിയത് നടി മഞ്ജു വാര്യര്‍ ആയിരുന്നു. ആക്രമണത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു മഞ്ജു വാര്യര്‍ ആരോപിച്ചത്.

ഇപ്പോള്‍ പള്‍സര്‍ സുനി പിടിയിലായതില്‍ സന്തോഷം പ്രകടിപ്പിക്കാനും മഞ്ജു വാര്യര്‍ തയ്യാറായി. മുന്‍ ആരോപണത്തില്‍ മഞ്ജു ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്.

ക്രിമിനല്‍ ഗൂഢാലോചന

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്നായിരുന്നു മഞ്ജു വാര്യര്‍ പ്രതികരിച്ചത്. താരസംഘടനയായ അമ്മ ദര്‍ബാര്‍ ഹാളില്‍ നടത്തിയ പരിപാടിയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

നടിയെ നേരിട്ട് കണ്ടതിന് ശേഷം

ആക്രമണം നടന്നതിന് ശേഷം മഞ്ജു വാര്യര്‍ നടിയെ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷം ഫേസ്ബുത്തില്‍ വൈകാരികമായ ഒരു കുറിപ്പും എഴുതിയിരുന്നു. അതിന് ശേഷമാണ് അമ്മയുടെ പരിപാടിയില്‍ മഞ്ജു വാര്യര്‍ രൂക്ഷമായി പ്രതികരിച്ചത്.

സുനിയെ പിടിച്ചതില്‍ സന്തോഷം

കോടതിയ്ക്കുള്ളില്‍ വച്ചെങ്കിലും പള്‍സര്‍ സുനി അറസ്റ്റിലായതില്‍ സന്തോഷമുണ്ടെന്നാണ് മഞ്ജു പ്രതികരിച്ചത്. മനോരമ ഓണ്‍ലൈന്‍ ആണ് മഞ്ജുവിന്റെ പ്രതികരണം പ്രസിദ്ധീകരിച്ചത്.

സത്യം പുറത്ത് വരുമെന്ന് പ്രതീക്ഷ

പോലീസിന്റെ അന്വേഷണത്തിനെതിരെ സിനിമ മേഖലയില്‍ ഉള്ളവരില്‍ തന്നെ പലര്‍ക്കും പല അഭിപ്രായമാണ്. എന്തായാലും സത്യം പുറത്ത് വരും എന്നാണ് താന്‍ കരുതുന്നത് എന്നാണ് മഞ്ജു പ്രതികരിച്ചത്.

ആ ആരോപണത്തില്‍ ഉറച്ച് തന്നെ

സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും ആസൂത്രിതമായ ആക്രമണമാണ് നടന്നത് എന്നും ഉള്ള ആരോപണം ഇപ്പോഴും മഞ്ജു തിരുത്തിയിട്ടില്ല. സിനിമ മേഖലയിലെ പലരും ഇതിനകം തന്നെ നിലപാടുകളില്‍ മലക്കം മറിച്ചിലുകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്.

പോലീസിനോട് സ്‌നേഹവും അഭിമാനവും

പള്‍സര്‍ സുനിയെ പിടിച്ചതില്‍ കേരള പോലീസിനോട് സ്‌നേഹവും അഭിമാനവും തോന്നുന്നുവെന്നാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയും ആയ ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. പോലീസിലുള്ള വിസ്വാസവും കൂടിയെന്നാണ് ഉഭാഗ്യലക്ഷ്മിയുടെ അഭിപ്രായം.

ഇഞ്ചിഞ്ചായി ചതയ്ക്കണം

പള്‍സര്‍ സുനിയെ ഇഞ്ചിഞ്ചായി ചതക്കണം എന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. പോലീസ് കോടതിയില്‍ നിന്ന് സുനിയെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടപ്പോള്‍ പോലീസിനോട് സ്‌നേഹവും ബഹുമാനവും തോന്നിയത്രെ ഭാഗ്യലക്ഷ്മിക്ക്.

സ്വപ്‌നം കണ്ടെന്ന് കെപിഎസി ലളിത

പള്‍സര്‍ സുനിയെ വേട്ടപ്പട്ടികള്‍ കടിക്കുന്നത് കഴിഞ്ഞ ദിവസം താന്‍ സ്വപ്‌നം കണ്ടിരുന്നു എന്നാണ് കെപിഎസി ലളിത പ്രതികരിച്ചത്. പൊതുജനങ്ങള്‍ക്ക് മുന്നിലിട്ട് സുനിയെ തല്ലിക്കൊല്ലുകയാണ് വേണ്ടതെന്നും കെപിഎസി പറഞ്ഞു.

അഭിഭാഷകര്‍ക്കെതിരെ വിനയന്‍

സുനിയെ കോടതി മുറിയില്‍ നിന്ന് അറസ്റ്റ് ചെയ്തതിനെതിരെ അഭിഭാഷകര്‍ രംഗത്ത് വന്നിരുന്നു. സ്വന്തം അമ്മക്കോ പെങ്ങള്‍ക്കോ ആണ് ഈ ഗതി വരുന്നതെങ്കില്‍ അഭിഭാഷകര്‍ ഇങ്ങനെയാകുമോ പ്രതികരിക്കുക എന്നായിരുന്നു വിനയന്റെ ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+