• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആ വാര്‍ത്ത കേട്ട് ഞാന്‍ നടുങ്ങി; മഞ്ജുവാര്യര്‍ വെളിപ്പെടുത്തുന്നു, പിന്നീട് ശക്തമായ തീരുമാനമെടുത്തു

  • By Ashif

തിരുവനന്തപുരം: നടി മഞ്ജുവാര്യര്‍ ഇന്ന് പൊതുവേദികളില്‍ സജീവമാണ്. ഒരുകാലത്ത് സിനിമാ മേഖലയില്‍ നിറഞ്ഞുനിന്ന അവര്‍ ദിലീപുമായുള്ള വിവാഹത്തെ തുടര്‍ന്ന് അല്‍പ്പം വിട്ടുനിന്നിരുന്നു. ദിലീപുമായുള്ള വിവാഹ ബന്ധം വേര്‍പ്പെട്ട ശേഷമാണ് മഞ്ജു വീണ്ടും സിനിമയില്‍ വന്നതും പൊതുവേദികളില്‍ സജീവമായതും.

പിന്നീട് ശക്തമായ കഥാപാത്രങ്ങളാണ് മഞ്ജു അവതരിപ്പിച്ചത്. പ്രത്യേകിച്ചും സ്ത്രീ ശാക്തീകരണ വിഷയങ്ങള്‍ അവര്‍ കൈകാര്യം ചെയ്തത് പ്രശംസിക്കപ്പെട്ടു. സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമെന്നോണം മഞ്ജുവിന്റെ നേതൃത്വത്തില്‍ പുതിയ ചുവടുവയ്പ്പുകള്‍ ഉണ്ടായി. എന്നാല്‍ നാമറിയാത്ത പല സംസഭവങ്ങളും മഞ്ജുവിന്റെ വ്യക്തി ജീവിതത്തിലുണ്ടായിട്ടുണ്ട്. ഇതേ പറ്റി വിശദീകരിക്കുകയാണ് നടി....

വിവാഹത്തിന് മുമ്പ്

വിവാഹത്തിന് മുമ്പ്

പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്യാംപിലായിരുന്നു മഞ്ജുവാര്യരുടെ വെളിപ്പെടുത്തല്‍. നടിയും ദിലീപും തമ്മിലുള്ള വിവാഹത്തിന് മുമ്പ് നടന്ന കാര്യങ്ങളാണ് മഞ്ജുവാര്യര്‍ പറഞ്ഞത്.

വാക്കുകള്‍ ഇങ്ങനെ

വാക്കുകള്‍ ഇങ്ങനെ

മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ- അമ്മയുടെ മുടി കൊഴിഞ്ഞുതുടങ്ങിയ ദിവസം. അന്നായിരുന്നു ഞാനും അച്ഛനുമൊക്കെ വല്ലാതെ സങ്കടപ്പെട്ടത്. പക്ഷേ, ഞങ്ങള്‍ അത് പുറത്തുകാണിച്ചില്ല.

ഞങ്ങള്‍ ഉറപ്പിച്ചു

ഞങ്ങള്‍ ഉറപ്പിച്ചു

അമ്മ തളരാന്‍ പാടില്ലെന്ന് ഞങ്ങള്‍ ഉറപ്പിച്ചു. അന്ന് രാത്രി ഞങ്ങള്‍ കൈകള്‍ ചേര്‍ത്ത് പിടിച്ച് ഒരു പ്രതിജ്ഞയെടുത്തു. ക്യാന്‍സറിനെ നമ്മള്‍ ചെറുത്ത് തോല്‍പ്പിക്കും.

 വ്യക്തി ജീവിതത്തെ കുറിച്ച്

വ്യക്തി ജീവിതത്തെ കുറിച്ച്

മനോരമ ന്യൂസിന്റെ ക്യാന്‍സര്‍ പ്രതിരോധ ദൗത്യമായ കേരള കാന്‍ പദ്ധതിയുടെ മൂന്നാംഘട്ടത്തോട് അനുബന്ധിച്ച് നടന്ന ബോധവല്‍ക്കര ക്യാംപിലായിരുന്നു വ്യക്തി ജീവിതത്തെ കുറിച്ചുള്ള മഞ്ജുവിന്റെ വിവരണം. മഞ്ജുവാര്യര്‍ വീണ്ടും തുടര്‍ന്നു.

പതിനേഴ് വര്‍ഷം കഴിഞ്ഞു

പതിനേഴ് വര്‍ഷം കഴിഞ്ഞു

ഇന്നിപ്പോള്‍ പതിനേഴ് വര്‍ഷം കഴിഞ്ഞു. പഴയതിനേക്കാള്‍ എത്രയോ ഊര്‍ജ്വസ്വലയാണ് എന്റയമ്മ. തിരുവാതിരകളിലും ആര്‍ട്ട് ഓഫ് ലിവിങ്ങിലുമൊക്കെ സജീവവുമാണെന്നും മഞ്ജുവാര്യര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ കുടുംബത്തിന് മേല്‍ ദൈവ പരീക്ഷണം അവിടെയും നിന്നില്ല.

നാല് വര്‍ഷം മുമ്പ് അച്ഛനും

നാല് വര്‍ഷം മുമ്പ് അച്ഛനും

നാല് വര്‍ഷം മുമ്പ് അച്ഛനും ക്യാന്‍സര്‍ വന്നു. അപ്പോഴും മഞ്ജുവിന്റെ കുടുംബം പതറിയില്ല. നാളെ എനിക്കു വന്നാലും തളരില്ലെന്നും ദൃഢ നിശ്ചയത്തോടെ മഞ്ജു പറയുന്നു. കാരണം അനുഭവങ്ങള്‍ അത്രയേറെ ആത്മവിശ്വാസം എനിക്ക് തന്നിട്ടുണ്ടെന്നും മഞ്ജുവാര്യര്‍ കൂട്ടിച്ചേര്‍ത്തു.

 മാനസികമായി തളരാതെ

മാനസികമായി തളരാതെ

ഒരുകൂട്ടം കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന സദസിന് മുമ്പിലാണ് മഞ്ജുവാര്യര്‍ തന്റെ അനുഭവങ്ങള്‍ വിശദീകരിച്ചത്. അസുഖം ഗുരുതരമാണെങ്കിലും മാനസികമായി തളരാതെ പരിഹാര മാര്‍ഗങ്ങള്‍ തേടി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകേണ്ടതിനെ പറ്റി പറയുകയായിരുന്നു നടി.

തെറ്റായ ധാരണകള്‍

തെറ്റായ ധാരണകള്‍

ക്യാന്‍സറിനെ കുറിച്ച് നിലവില്‍ നിരവധി തെറ്റായ ധാരണകളുണ്ട്. അസുഖം പിടിപെട്ടാല്‍ പിന്നെ രക്ഷയില്ലെന്നും മരണമാണ് സംഭവിക്കുക എന്നുമൊക്കെ. എന്നാല്‍ ആ ധാരണകളാണ് അസുഖത്തേക്കാള്‍ ഭയാനകമെന്ന് മഞ്ജു ഓര്‍മിപ്പിക്കുന്നു.

വീട്ടുകാരോട് മാത്രമല്ല

വീട്ടുകാരോട് മാത്രമല്ല

ക്യാന്‍സറിനെ അതിജീവിക്കാന്‍ സാധിക്കുമെന്ന് എല്ലാവരോടും പറഞ്ഞുകൊടുക്കണം. വീട്ടുകാരോട് മാത്രമല്ല, പരിചയത്തിലുള്ള എല്ലാവര്‍ക്കും ഈ സന്ദേശം കൈമാറണം. കൃത്യമായ ചികില്‍സയും ചിട്ടയായ ജീവിതരീതിയും കൊണ്ട് ഏത് രോഗത്തെയും ചെറുക്കാമെന്നു ഓര്‍മിപ്പിക്കുകയായിരുന്നു മഞ്ജുവാര്യര്‍.

ഇന്നസെന്റിന്റെ കാര്യത്തിലും

ഇന്നസെന്റിന്റെ കാര്യത്തിലും

മഞ്ജുവാര്യര്‍ പകര്‍ന്നു നല്‍കിയ പ്രതീക്ഷയുടെ മെഴുകുതിരി നാളം തെളിയിച്ചാണ് കുട്ടികള്‍ ക്യാന്‍സറിനെതിരായ പ്രതിജ്ഞയെടുത്തത്. ക്യാന്‍സറിനെ ഭംഗിയോട് ചെറുത്തുതേല്‍പ്പിച്ച കഥ നടന്‍ ഇന്നസെന്റിന്റെ കാര്യത്തിലും മലയാളികള്‍ കേട്ടതാണ്. അദ്ദേഹംതന്നെ പല വേദികളിലും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുമുണ്ട്.

English summary
Manju Warrier Reveals her Personal Life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X