കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജു വാര്യർ ഡബ്ല്യുസിസിയിൽ സജീവമാകാത്തത് എന്തുകൊണ്ട്? അഭിപ്രായ വ്യത്യാസമോ? മഞ്ജു മനസ് തുറക്കുന്നു..

Google Oneindia Malayalam News

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് സിനിമ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി ഉടലെടുക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ പിന്തുണയും സംഘടനയ്കക്ക് ഉണ്ടായിരുന്നു. തുടക്കത്തിൽ മഞ്ജു വാര്യർ അടക്കമുള്ള മുൻനിര നായികമാരെല്ലാം സംഘടനയ്ക്കൊപ്പം സജീവമായിരുന്നു. എന്നാൽ പിന്നീട് മ‍ഞ്ജു വാര്യർ പതുക്കെ പിൻവലിയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. എല്ലാ നടിമാരും പങ്കെടുത്ത പത്രസമ്മേളനങ്ങളിൽ പോലും മഞ്ജു വാര്യർ പങ്കെടുത്തിരുന്നില്ല.

അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ അധികാരം ഏറ്റെടുത്തതിനു ശേഷാമാണ് മ‍ഞ്ജുവാര്യരുടെ പിൻവലിയൽ ദൃശ്യായത്. മോഹൻലാലിനൊപ്പമുള്ള സിനിമയാണ് ഇതിന് പിന്നിലെന്നുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങളിൽ പ്രതികരിക്കാൻ‌ മഞ്ജു വാര്യരോ മറ്റ നടിമാരോ തയ്യാറായിരുന്നില്ല. സംഘടനയ്ക്കകത്തെ എല്ലാവർക്കും വ്യക്തിപരമായ അഭിപ്രായങ്ങളും നിലപാടുകളുമുണ്ടെന്നായിരുന്നു ഒഴുക്കൻ മട്ടിലുള്ള മറുപടി. എന്നാൽ‌ ഇപ്പോൾ ഇതിനെല്ലാം കൃത്യമായ മറുപടിയുമായി എത്തുകയാണ് ലേഡി സൂപ്പർ സ്റ്റാർ മ‍ഞ്ജു വാര്യർ‌.

മനസ് തുറന്ന് മ‍ഞ്ജു

മനസ് തുറന്ന് മ‍ഞ്ജു


അടുത്ത കാലത്തൊന്നും മ‍ഞ്ജു വാര്യർ ചർച്ച വേദികൾ പങ്കെടുത്തിരുന്നില്ല. എന്നാൽ ഏഷ്യാനെറ്റ് ന്യൂസിലെ ജിമ്മി ജെയിംസുമായി നടത്തിയ അഭിമുഖത്തിലാണ് മഞ്ജു വാര്യർ മനസ് തുറന്നത്. ഡബ്ല്യുസിസിയുടെ ചര്‍ച്ചാവേദികളില്‍ അടുത്തകാലത്തെ മഞ്ജുവിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് ലേഡി സൂപ്പർ സ്റ്റാർ മറുപടി പറഞ്ഞത്.

കാര്യമായി ഇടപെടാൻ സാധിച്ചില്ല

കാര്യമായി ഇടപെടാൻ സാധിച്ചില്ല


ഡബ്ല്യുസിസിയില്‍ ഇപ്പോഴും അംഗമാണെങ്കിലും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായി ഇടപെടാന്‍ തനിക്ക് പറ്റാറില്ലെന്ന് മ‍ഞ്ജു വാര്യർ അഭിമുഖത്തിൽ തുറന്ന് സമ്മതിക്കുന്നുണ്ട്. സംഘടനയുടെ രൂപീകരണ ഘട്ടത്തില്‍ ഉണ്ടായിരുന്നു. അതിനുശേഷം അതിന്റെ മുന്‍നിരയില്‍ നിന്ന് കാര്യങ്ങള്‍ ചെയ്യാനുള്ള സമയം ഉണ്ടായിട്ടില്ലെന്ന് മഞ്ജു പറയുന്നു.

സ്വന്തമായ നിലപാടുണ്ട്

സ്വന്തമായ നിലപാടുണ്ട്

'അമ്മ'യില്‍നിന്ന് രാജി വച്ച നടിമാര്‍ സംഘടനയുടെ ഭരണഘടനയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട വേദികളിലും മഞ്ജുവാര്യരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലല്ലോ എന്ന ചോദ്യത്തിനും മ‍ഞ്ജു വാര്യർ കൃത്യമായ മറുപടി നൽ‌കുന്നുണ്ട്. എനിക്ക് എല്ലാ കാര്യങ്ങളിലും സ്വതന്ത്രമായ, വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ആവശ്യമായ സമയങ്ങലിൽ മാത്രമേ ഞാൻ അഭിപ്രായങ്ങൾ പറയാറുള്ളൂ എന്നാണ് മ‍ഞ്ജു വാര്യർ വ്യക്തമാക്കിയത്.

അഭിപ്രായ വ്യത്യാസമുണ്ടാകും

അഭിപ്രായ വ്യത്യാസമുണ്ടാകും

പറയേണ്ട അഭിപ്രായങ്ങളും നിലപാടുകളും പറയേണ്ടിടത്ത് കൃത്യമായി പറഞ്ഞിട്ടുണ്ട് എന്നും നടി വ്യക്തമാക്കി. എന്നാൽ മഞ്ജു വാര്യർ സംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടോ എന്ന ചോദ്യത്തിന് കൃത്യായ മറുപടി തന്നെ മഞ്ജു വാര്യർ പറയുന്നുണ്ട്. ഒരു സംഘടന എന്ന് പറഞ്ഞാല്‍ പലതരം ആളുകളുള്ള ഇടമാണല്ലോ. അഭിപ്രായവ്യത്യാസങ്ങളൊക്കെ സ്വാഭാവികമായിട്ടും ഉണ്ടാവും എന്ന് തന്നെയാണ് നടി വ്യക്തമാക്കുന്നത്.

അഭിപ്രായ വ്യത്യാസം രൂക്ഷം?

അഭിപ്രായ വ്യത്യാസം രൂക്ഷം?

ഡബ്ല്യുസിസി നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്. വനിതകളുടെ സിനിമകൾ തുടങ്ങി നിരവധി കാര്യങ്ങളിൽ സജീവ ഇടപെടലുകളാണ് നടത്തുന്നത്. ഇത്തരം പ്രവർത്തനങ്ങളിൽ‌ മാത്രമല്ല, വനിത സംഘടനകളിലെ നടിമാരുടെ സൗഹൃദ കൂട്ടായ്മകളിൽ പോലും മഞ്ജു വാര്യരുടെ സാന്നിധ്യം പലപ്പോഴും ഉണ്ടാകാറില്ല. സംഘടനയ്ക്കുള്ളിൽ മ‍ഞ്ജു വാര്യരുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ‌ മൂർച്ഛിക്കുന്നു എന്നു തന്നെയാണ് പുറതത് വരുന്ന സൂചനകൾ.

English summary
Manju Warrier's comment about why not active in WCC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X