കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജു വാര്യരുടെ പരാതി; സംവിധായകന്‍ ശ്രീകുമാര്‍ മോനോനെതിരെ കേസെടുത്തു

Google Oneindia Malayalam News

തൃശൂര്‍: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പോലീസ് കേസെടുത്തു. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പോലീസാണ് സംവിധായകനെതിരെ കേസ് എടുത്തത്ത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

അരൂരില്‍ മനുവിന് 10000 ലീഡെന്ന് സിപിഎം; ഷാനിമോള്‍ക്ക് 5000മെന്ന് യുഡിഎഫ്, വോട്ട് കൂടുമെന്ന് ബിജെപിഅരൂരില്‍ മനുവിന് 10000 ലീഡെന്ന് സിപിഎം; ഷാനിമോള്‍ക്ക് 5000മെന്ന് യുഡിഎഫ്, വോട്ട് കൂടുമെന്ന് ബിജെപി

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം ഡിജിപിക്ക് നേരിട്ടെത്തി പരാതി നല്‍കിയിരുന്നു. ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കുമെന്ന് കരുതിയാണ് മഞ്ജുവിന്‍റെ പരാതി.

aroor

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ചിത്രത്തില്‍ മഞ്ജു വാര്യരായിരുന്നു നായിക. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹ മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ ഒരു സുഹൃത്താണുമെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീലിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചുഹാമര്‍ തലയില്‍ വീണ് മരിച്ച അഫീലിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. മഞ്ജു വാര്യരുടെ പരാതിയില്‍ പ്രാഥമിക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും പരാതി പ്രത്യേക സംഘം അന്വേഷിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ നേരത്തെ അറിയിച്ചിരുന്നു.

English summary
manju warrier's complaint; police register case against director sreekumar menon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X