തോല്‍ക്കില്ലെന്നുറച്ച് മഞ്ജു വാര്യര്‍... ദിലീപ്-കാവ്യ വിവാഹത്തിന് ശേഷം ഫിദലിനെ അനുസ്മരിച്ച് മറുപടി
തോല്‍ക്കരുത് എന്ന് പഠിപ്പിച്ചതിന്‍റെ പേരിലാവും വരും കാലം ഫിദലിനെ ഓര്‍മിക്കുക എന്നാണ് മഞ്ജു വാര്യര്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
കൊച്ചി: ദിലീപ്-കാവ്യ മാധവന്‍ വിവാഹത്തിന് ശേഷം എല്ലാവരും മഞ്ജു വാര്യരുടെ പ്രതികരണത്തിന് കാത്തിരിക്കുകയാണ്. എന്താണ് മഞ്ജു പറയുക എന്ന് അറിയാല്‍ എല്ലാവര്‍ക്കും ഉണ്ട് ആകാംക്ഷ.
മഞ്ജു വാര്യര്‍ സുഹൃത്തുക്കളോട് പറഞ്ഞു എന്ന രീതിയില്‍ പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. അതില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. എന്നാല്‍ ഇപ്പോള്‍ മഞ്ജു പ്രതികരിച്ചിരിക്കുകയാണ്.
ഫിദല്‍ കാസ്‌ട്രോയെ അനുസ്മരിച്ചുകൊണ്ടാണ് മഞ്ജു തന്റെ അഭിപ്രായം വ്യക്തമാക്കിയത്. തോല്‍ക്കരുതെന്ന് പഠിപ്പിച്ചതിന്റെ പേരിലാവും ഫിദലിനെ ഓര്‍മിക്കുക എന്നാണ് മഞ്ജു തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയത്.












Click it and Unblock the Notifications