'ദിലീപ് കുറ്റക്കാരനെന്ന് തോന്നിയിട്ടില്ല, ചെയ്യിച്ചത് അദ്ദേഹമാണെന്ന് ഒരാൾ പറഞ്ഞാൽ വിശ്വസിക്കാനാകില്ല'
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനെന്ന് തോന്നിയിട്ടില്ലെന്ന് നടൻ രമേശ് പിഷാരടി. മാധ്യമ റിപ്പോർട്ടുകൾക്കപ്പുറം ഈ കേസിൻ്റെ പുറകിൽ പോയ ആളല്ല താനെന്നും വേട്ടയാടപ്പെട്ടിട്ടുണ്ടെങ്കിൽ ദിലീപ് അക്കാര്യം ഇനി തെളിയിക്കണമെന്നും പിഷാരടി പറഞ്ഞു. വോട്ട് ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'വിധിയെക്കുറിച്ച് എന്റെ എന്തെങ്കിലും ഒരു അഭിപ്രായത്തിന് ഇവിടെ പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല. ഒരു വിഭാഗം ആളുകളോ ഞാനോ നിങ്ങളോ മാധ്യമങ്ങളോ ഒക്കെ തീരുമാനിക്കുന്ന ഒരു നീതിയുണ്ട്. നമ്മുടെ കണക്ക് കൂട്ടലുകളേക്കാളും പ്രവചനങ്ങളേക്കാളും അവിടെ വരുന്ന കാര്യങ്ങൾ കൂട്ടിക്കിഴിച്ച് നോക്കി കോടതി പറയുന്ന ഒരു നീതിയും ഉണ്ട്. ഈ രണ്ട് നീതികൾ തമ്മിൽ എപ്പോഴും പൊരുത്തക്കേടുകൾ ഉണ്ടാകാം, ഉണ്ടാകാതിരിക്കാം .എല്ലാവർക്കും സ്വാഗതമായ എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന വിധികൾ ഉണ്ടാകാറില്ല ചിലപ്പോഴൊക്കെ .ചിലപ്പോൾ അത് ഉണ്ടാകാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കോടതി പറഞ്ഞ കാര്യങ്ങളൽ വിശ്വസിക്കുക എന്നുള്ളതാണ് എനിക്ക് പറ്റുന്ന കാര്യം.

മാധ്യമങ്ങളിലൂടെ അറിയുന്നതിനപ്പുറം ഇതിനു പുറകെ പോയിട്ടുള്ള ഒരാൾ അല്ല ഞാൻ. കോടതി പറയുന്നു ഇത്ര ആളുകളാണ് ഇത് ചെയ്തിട്ടുള്ളത് ഇന്നയാൾ ഇതിനകത് ഇല്ല എന്ന് പറയുമ്പോൾ എനിക്ക് അതിനപ്പുറത്തേക്ക് ഒരു കാര്യം സ്റ്റേറ്റ്മെന്റ് ആയി വെക്കത്തക്ക രീതിയിൽ എന്റെ കയ്യിൽ ഒന്നുമില്ല. നീതി നമുക്ക് നേരത്തെ ഫിക്സ് ചെയ്തു വെച്ചിട്ട് അത് കിട്ടണോ എന്ന് പറയാൻ പറ്റില്ലല്ലോ.
ദിലീപ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അദ്ദേഹത്തെ വേട്ടയാടലാണ്. അത് നമുക്ക് അറിയില്ലല്ലോ ,അത് അദ്ദേഹമാണ് പറയേണ്ടത്. ഞാൻ ഇത്ര കൊല്ലം വേട്ടയാടപ്പെട്ടു എന്ന് ഇന്നലെ അദ്ദേഹം ഇറങ്ങിയ ശേഷം പറഞ്ഞിട്ടുണ്ട് .ഇനി അത് അദ്ദേഹം പ്രൂവ് ചെയ്യണം. എല്ലാവരുമായിട്ടും വ്യക്തിപരമായ അടുപ്പമുള്ള ആളാണ് ഞാൻ.
അതിജീവിതക്കൊപ്പമാണ് നമ്മൾ നിൽക്കുന്നത്. അവർക്ക് മാനസികമായ പിന്തുണ കൊടുക്കാനൊക്കെയല്ലേ നമുക്ക് പറ്റുയുള്ളൂ . ക്രൈം നടന്നു കഴിഞ്ഞു, ഈ ക്രൈം ചെയ്ത ആളുകൾ ഒരാളുടെ പേര് പറയുന്നു, അയാൾ ഞാൻ ഇത് ചെയ്തില്ലെന്ന് പറയുന്നു, എനിക്കും നിങ്ങൾ മാധ്യമങ്ങളിലൂടെ അറിവിനപ്പുറം ഇല്ല.
ദിലീപ് കുറ്റക്കാരനെന്ന് ഏതെങ്കിലും ഘട്ടത്തിൽ തോന്നിയിട്ടില്ല. കാരണം തോന്നാൻ എന്റെ കയ്യിൽ ഒന്നും ഇല്ലായിരുന്നു. ഒരു കേസ് കേട്ട ഉടനെ ഒരാൾ കുറ്റക്കാരനാണ് എന്ന് തോന്നാൻ എനിക്ക് പറ്റില്ലല്ലോ. കാരണം ഇത് പറഞ്ഞ ആളെ എനിക്ക് വ്യക്തിപരമായി പരിചയമില്ല. അയാൾ പറയുകയാണ് ഇന്ന ആള് പറഞ്ഞിട്ടാണ് ഞാൻ ചെയ്തത് എന്ന് പറഞ്ഞത് അത് കേട്ട ഉടനെ കുറ്റക്കാരനാണെന്ന് ചിന്തിക്കാനൊന്നും എനിക്ക് കഴിയില്ല',












Click it and Unblock the Notifications