Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു: മനോരമക്കും മാതൃഭൂമിക്കും ഒരേ മുഖചിത്രം?

തിരുവനന്തപുരം: മനോരമക്കും മാതൃഭൂമിക്കും ഒരേ മുഖചിത്രമോ... അതും ഒരേ പോസില്‍ ഒരേ താരത്തിന്റെ ഫോട്ടോ...

അതെ ഇത്തവണ കാര്യങ്ങള്‍ അങ്ങനെയാണ്. മനോരമയുടെ 'വനിത'ക്കും മാതൃഭൂമിയുടെ 'ഗൃഹലക്ഷ്മി'ക്കും ഒരേ മുഖചിത്രം. മലയാളികളുടെ പ്രിയതാരം മഞ്ജുവിനെയാണ് ഒരേ സമയം പുറത്തിറക്കുന്ന രണ്ട് പ്രസിദ്ധീകരണങ്ങളും മുഖ ചിത്രമാക്കിയിരിക്കുന്നത്.

Vanitha and Grihalakshmi

എന്നാല്‍ എങ്ങനെയാണ് രണ്ട് പ്രസിദ്ധീകരണങ്ങള്‍ക്കും ഓരേ ഫോട്ടോ തന്നെ മുഖചിത്രമായി എന്നാണ് വായനക്കാരുടെ സംശയം. മെയ് 28 നാണ് വനിത പുറത്തിറങ്ങിയത്. ഗൃഹലക്ഷ്മി വില്‍പനക്കെത്തിയത് മെയ് 29 നും.

ധാത്രിയുടെ പരസ്യത്തില്‍ മഞ്ജു വാര്യര്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ നിന്നുള്ള ചിത്രമാണ് രണ്ട് കൂട്ടരും എടുത്തിട്ടുള്ളത്. എന്നാല്‍ മറ്റുള്ളവരുടെ ഫോട്ടോകള്‍ കവര്‍ ചിത്രമായി ഉപയോഗിക്കുക എന്നത് മനോരമയുടേയും മാതൃഭൂമിയുടേയും രീതിയില്ല.

പലപ്പോഴും ചെയ്യുന്നതുപോലെ ഒരു ചിത്രം എടുത്ത് വക്കുക എന്ന രീതി ഇതില്‍ പിന്തുടര്‍ന്നിട്ടില്ലെന്ന് വേണം അനുമാനിക്കാന്‍. രണ്ട് കൂട്ടരും ചിത്രങ്ങള്‍ക്ക് ക്രെഡിറ്റും കൊടുത്തിട്ടുണ്ട്.

മഞ്ജു വാര്യരുടെ അഭിമുഖമാണ് വനിതയുടേയും ഗൃഹലക്ഷ്മിയുടേയും കവര്‍ സ്റ്റോറി. രണ്ടിലും മഞ്ജു പറഞ്ഞിട്ടുളളത് ഒരേ കാര്യങ്ങള്‍. ഒരേ അഭിമുഖം... ഒരേ കവര്‍ ചിത്രം... ഇനി ഇതില്‍ വല്ല ബിസിനസ് പദ്ധതിവല്ലതും ഉണ്ടോ എന്നാണ് നാട്ടുകാരുടെ സംശയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+