മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി
സിനിമ താരങ്ങളിൽ പലരും രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. ഈ നിയമസഭ തിരഞ്ഞെടുപ്പിൽ തന്നെ കേരളത്തിൽ നിരവധി താരങ്ങൾ മത്സരിക്കുന്നുണ്ട്. നടൻമാരായ ഗണേഷ് കുമാർ, രമേഷ് പിഷാരടി, സുധീർ കരമന, നടി അഞ്ജലി തുടങ്ങിയവരെല്ലാം സ്ഥാനാർത്ഥികളായി തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയവരാണ്.
തമിഴ്നാട്ടിലെ കാര്യമെടുത്താൽ അവിടുത്തെ സൂപ്പർ താരങ്ങൾ ആയ കമൽ ഹാസൻ, നടൻ വിജയ് എന്നിവരടക്കം രാഷ്ട്രീയത്തിൽ ഇറങ്ങിക്കഴിഞ്ഞു. എന്നാൽ കേരളത്തിൽ പ്രധാന നടൻമാർ ഇപ്പോഴും രാഷ്ട്രീയ ഗോധയിലേക്ക് ഇറങ്ങാൻ തയ്യാറായിട്ടില്ല. മോഹൻലാലും മമ്മൂട്ടിയുമൊക്കെ ഒളിഞ്ഞും തെളിഞ്ഞുമെല്ലാം തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പങ്കുവെച്ചിട്ടുണ്ടെങ്കിലും സജീവ രാഷ്ട്രീയത്തിലേക്ക് തങ്ങൾ ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നടൻമാർ മാത്രമല്ല, പ്രമുഖ നടിമാരും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങിയിട്ടില്ല. അതേസമയം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പലപ്പോഴും സ്ഥാനാർത്ഥിയായി ഉയർന്ന് കേൾക്കുന്ന പേരുകളിൽ ഒന്നാണ് നടി മഞ്ജു വാര്യരുടേത്. എന്നാൽ തൻ്റെ രാഷ്ട്രീയ ചായ്വ് എങ്ങോട്ടാണെന്ന് പോലും അവർ പരസ്യമായി പറഞ്ഞിട്ടില്ല. ഇപ്പോഴിതാ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചോദ്യത്തോട് ആദ്യമായി പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടി. മനോരമ ഹോർത്തൂസിലാണ് രാഷ്ട്രീയത്തിലിറങ്ങുമോയെന്ന ചോദ്യത്തോട് അവർ പ്രതികരിച്ചത്. നടിയുടെ വാക്കുകൾ ഇങ്ങനെ
' അഹങ്കാരിയായൊക്കെ തോന്നിയേക്കാമെങ്കിലും രാഷ്ട്രീയം തൻ്റെയൊരു മേഖലയേ അല്ല. രാഷ്ട്രീയ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുകയാണെങ്കിൽ അതിനുള്ള അറിവ് വേണം, കഴിവ് വേണം, താത്പര്യം എന്ന് വിശ്വസിക്കുന്നൊരാളാണ് ഞാൻ. എന്തായാലും അങ്ങിനെയൊരു കഴിവ് എനിക്ക് ഇല്ല. പിന്നെ ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് ബോധമുണ്ട്. അതിനെ കുറിച്ച് അഭിപ്രായങ്ങളും നിലപാടുകളുമുണ്ട്. അത് പക്ഷെ ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് പറയണമെന്നോ ആരുടെയെങ്കിലും മുകളിലേക്ക് അടിച്ചേൽപ്പിക്കണമെന്ന് വിശ്വസിക്കുകയോ ചെയ്യുന്നില്ല.
ഒന്നിനും ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം കൊടുത്ത് ആഴത്തിൽ ചിന്തിച്ച് തലപുകച്ചുകൊണ്ടിരിക്കുന്ന ആളല്ല. വളരെ ലൈറ്റ് ഹാർട്ടഡ് ആയി, ശുഭാപ്തി വിശ്വാസത്തോടെ കാര്യങ്ങൾ ചിന്തിച്ച് സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണ്. ഞാൻ പ്രധാനമായും നോക്കുന്നത് എന്നെ തേടിയെത്തുന്ന സിനിമ കഥകൾ ഒരു പ്രേക്ഷക എന്ന നിലയ്ക്ക് എന്നെ ആകർഷിക്കുന്നുണ്ടോ , എൻ്റെ കഥാപാത്രം ചെയ്യാൻ എനിക്ക് കൊതി തോന്നുന്നുണ്ടോ എന്നത് മാത്രമാണ് എൻ്റെ മാനദണ്ഡം. അതിനപ്പുറത്തേക്ക് ഞാൻ ചിന്തിക്കാറില്ല', അവർ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ സമീപിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് നിരവധി പേർ വന്നിട്ടുണ്ടെന്നായിരുന്നു മഞ്ജുവിൻ്റെ മറുപടി. എല്ലാവരോടും ബഹുമാനപൂർവ്വം നിരസിക്കുകയായിരുന്നു. അത് ചെയ്യാൻ കഴിവും താത്പര്യവുമുള്ളവരാണ് അത് ചെയ്യേണ്ടത് എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു',താരം വ്യക്തമാക്കി.
-
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications