Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപേട്ടന്‍ കുറ്റക്കാരനാവരുതെന്ന പ്രതീക്ഷ...മഞ്ജു വാര്യര്‍ നല്‍കിയ മൊഴിയിലെ നിര്‍ണ്ണായക വിവരങ്ങള്‍

ദിലീപും കാവ്യയും തമ്മില്‍ 2012 ല്‍ മുതല്‍ ബന്ധമുണ്ടായിരുന്നുവെന്ന കാര്യത്തെക്കുറിച്ച് തന്നോട് പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയാണെന്ന് മഞ്ജു വാര്യര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

കൊച്ചി : കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ മുന്‍ഭാര്യയും അഭിനേത്രിയുമായ മഞ്ജു വാര്യര്‍ നല്‍കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടു. സംഭവമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തതോടെയാണ് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു വന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമുള്ള നിര്‍ണ്ണായക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. മൊഴിയുടെ പ്രസക്ത ഭാഗങ്ങള്‍ കൈരളി പുറത്തു വിട്ടിട്ടുണ്ട്. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തനിക്ക് വിവരം നല്‍കിയത് ആക്രമിക്കപ്പെട്ട നടിയാണെന്ന് മഞ്ജു വാര്യര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

ദിലീപും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞത്

ദിലീപും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞത്

ദിലീപും കാവ്യയും തമ്മിലുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് തന്നോട് പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയാണെന്ന് മഞ്ജു വാര്യര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. മുന്‍പും ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിച്ചിരുന്നു. അന്വേഷണ സംഘത്തിന് മുന്നിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ദിലീപ് അറിഞ്ഞപ്പോള്‍

ദിലീപ് അറിഞ്ഞപ്പോള്‍

ആക്രമിക്കപ്പെട്ട നടി മഞ്ജു വാര്യരോട് പറഞ്ഞ കാര്യത്തെക്കുറിച്ച് ദിലീപും അറിഞ്ഞിരുന്നു. ഇക്കാര്യം വിശ്വസിക്കരുതെന്ന് തന്നോട് പറഞ്ഞിരുന്നതായും താരം മൊഴി നല്‍കിയിട്ടുണ്ട്.

അവള്‍ പറയുന്നത് വിശ്വസിക്കരുത്

അവള്‍ പറയുന്നത് വിശ്വസിക്കരുത്

ആ പൊട്ടിപ്പെണ്ണ് പറയുന്നത് വിശ്വസിക്കരുതെന്ന് ദിലീപ് പറഞ്ഞിരുന്നുവെന്നും മഞ്ജു വാര്യര്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ആക്രമണത്തിനിരയായ നടിയും മഞ്ജു വാര്യരും അടുത്ത സുഹൃത്തുക്കളാണ്.

2012 ല്‍ മുതല്‍ തുടങ്ങിയ അടുപ്പം

2012 ല്‍ മുതല്‍ തുടങ്ങിയ അടുപ്പം

ദിലീപും കാവ്യാ മാധവനും തമ്മില്‍ 2012 മുതല്‍ അടുപ്പത്തിലായിരുന്നുവെന്ന കാര്യം തനിക്ക് മനസ്സിലായെന്നും മഞ്ജു വാര്യര്‍ അന്വേഷണ സംഘത്തിനു മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദിലീപേട്ടന്‍ കുറ്റക്കാരനാവരുത്

ദിലീപേട്ടന്‍ കുറ്റക്കാരനാവരുത്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപേട്ടന്‍ കുറ്റക്കാരനാവരുതെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും താരം നല്‍കിയ മൊഴിയില്‍ പറയുന്നു. ദിലീപിന്റെ അറസ്റ്റിനു മുമ്പ് കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ വെച്ചാണ് മഞ്ജു വാര്യരുടെ മൊഴി എഡിജിപി സന്ധ്യ രേഖപ്പെടുത്തിയത്.

വ്യക്തി വൈരാഗ്യം തുടങ്ങിയത്

വ്യക്തി വൈരാഗ്യം തുടങ്ങിയത്

ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മഞ്ജു വാര്യരെ അറിയിച്ചത് ആക്രമണത്തിനിരയായ നടിയാണ്. ഈ സംഭവത്തിന് ശേഷമാണ് ദിലീപിന് നടിയോട് വൈരാഗ്യം തോന്നിയതെന്ന് അന്വേഷണ സംഘം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

കുടുംബ ബന്ധം തകര്‍ത്തു

കുടുംബ ബന്ധം തകര്‍ത്തു

സുഗമമായി മുന്നേറിയിരുന്ന കുടുംബ ജീവിതം തകര്‍ത്തതിന് പിന്നില്‍ ആക്രമണത്തിനരയായ നടിയാണെന്ന് നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പട്ട കൂടുതല്‍ കാര്യങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയാണ് മഞ്ജു വാര്യരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+