കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ വനിതാ മതിലിനൊപ്പം; സ്ത്രീ പുരുഷ സമത്വം അനിവാര്യം, പിന്തുണയറിയിച്ച് മഞ്ജു വാര്യര്‍

  • By Goury Viswanathan
Google Oneindia Malayalam News

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. വനിതാ മതിലിന്റെ പ്രചാരണത്തിനായുള്ള ഫേസ്ബുക്ക് പേജിലാണ് പിന്തുണ അറിയിച്ചുകൊണ്ടുള്ള മജ്ഞു വാര്യരുടെ വീഡിയോയും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ഇതിനിടെ വനിതാ മതിലുമായി ബന്ധപ്പെട്ട വിവാദങ്ങളും സജീവമാവുകയാണ്. സര്‍ക്കാര്‍ നിര്‍മിക്കുന്നത് വനിതാ മതിലല്ല വര്‍ഗീയ മതിലാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചുകൊണ്ട് എഴുത്തുകാരി സാറാ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത് സര്‍ക്കാരിന് തിരിച്ചടിയാവുകയാണ്.

ജനുവരി ഒന്നിന്

ജനുവരി ഒന്നിന്

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചത്. വിവിധ സമുദായ, സാംസ്‌കാരിക സംഘടനകള്‍ പങ്കെടുത്ത യോഗത്തിലാണ് നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വനിതാ മതില്‍ തീര്‍ക്കാന്‍ തീരുമാനമായത്. ജനുവരി ഒന്നിന് വൈകിട്ട് നാലു മണിക്ക് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ തീര്‍ക്കാനാണ് പദ്ധതി.

 ലക്ഷക്കണക്കിന് സ്ത്രീകള്‍

ലക്ഷക്കണക്കിന് സ്ത്രീകള്‍

മൂന്ന് ലക്ഷത്തോളം സ്ത്രീകളെ വനിതാ മതിലില്‍ അണിനിരത്തുമെന്നാണ് ഇടതുമുന്നണ് അവകാശപ്പെടുന്നത്. വനിതാ മതില്‍ സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന ധൂര്‍ത്താണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍ വനിതാ മതില്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലൈന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

വര്‍ഗീയ മതില്‍

വര്‍ഗീയ മതില്‍

വനിതാ മതിലല്ല, വര്‍ഗീയ മതിലാണ് സര്‍ക്കാര്‍ പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നതെന്ന നിലപാടുമായി മുന്നോട്ട് പോവുകയാണ് പ്രതിപക്ഷം. പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണ് വനിതാ മതിലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. വനിതാ മതിലിന്‌റെ ഉദ്ദേശത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി യൂത്ത ലീഗ് നേതാവ് പി കെ ഫിറോസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പിന്തുണയുമായി മഞ്ജു

പിന്തുണയുമായി മഞ്ജു

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം വുമണ്‍സ് വാള്‍ എന്ന ഫേസ്ബുക്ക്് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മജ്ഞു വാര്യര്‍ പറയുന്നു. വനിതാ മതിലിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള രാഷ്ട്രീയ, സാംസ്‌കാരിയ രംഗത്തെ പ്രമുഖരായ വനിതകളുടെ വാക്കുകളും ഫേസ്ബുക്ക് പേജില്‍ നല്‍കിയിട്ടുണ്ട്.

വീഡിയോ

വനിതാ മതിലിന് ആശംസയറിയിക്കുന്ന മഞ്ജു
വാര്യരുടെ വീഡിയോ

പങ്കെടുക്കില്ലെന്ന് സാറാ ജോസഫ്

പങ്കെടുക്കില്ലെന്ന് സാറാ ജോസഫ്

അതേ സമയം വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന വ്യക്തമാക്കി എഴുത്തുകാരി സാറാ ജോസഫ് രംഗത്തെത്തിയിരുന്നു. ശബരിമലയിലെ യുവതി പ്രവേശന വിഷയം എന്തുകൊണ്ട് നേരിട്ടുയര്‍ത്തുന്നില്ല, സമുദായ സംഘടനകള്‍ നിര്‍ദ്ദേശിച്ച പരിപാടി സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നില്ലേ? രഹനാ ഫാത്തിമ ജയിലില്‍ കിടക്കുമ്പോള്‍ എന്തിനാണ് വനിതാ മതില്‍തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് സാറാ ജോസഫ് വനിതാ മതിലില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് അറിയിച്ചത്. പിന്നീട് നിലപാട് മയപ്പെടുത്തിയ സാറാ ജോസഫ് പികെ ശശിയെ വെള്ളപൂശുന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് വീണ്ടും നിലപാട് കടുപ്പിച്ചത്. പികെ ശശിയെ പുറത്താക്കാതെ സിപിഎമ്മിന്റെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് സാറാ ജോസഫ് വ്യക്തമാക്കുകയായിരുന്നു.

ചോദ്യം ചെയ്ത് സുജ സൂസന്‍ ജോര്‍ജ്

ചോദ്യം ചെയ്ത് സുജ സൂസന്‍ ജോര്‍ജ്

സാറാ ജോസഫിന്റെ നിലപാടിനെ ചോദ്യം ചെയ്ത് എഴുത്തുകാരിയും മലയാളം മിഷന്‍ ഡയറക്ടറുമായ സുജ സൂസന്‍ ജോര്‍ജ് രംഗത്തെത്തിയിരുന്നു. എല്ലാം പരിഹരിച്ചിട്ടെ ഇന്നത്തെ അനിവാര്യമായ സാമൂഹ്യ സാഹചര്യങ്ങളോട് പ്രതികരണമായൊരുങ്ങുന്ന പ്രതിരോധത്തിനൊപ്പം അണിചേരു എന്ന് എന്ന് പറയുന്നത് ശരിയാണോയെന്ന് സുജ സൂസന്‍ ജോര്‍ജ് ചോദിക്കുന്നു.

English summary
manju warrier supports woma's wall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X