മഞ്ജു വാര്യർ അന്ന് ദിലീപിന്റെ ഭാര്യയാണ്; എന്നിട്ടാണോ 10000 കൊടുക്കുന്നത്, എല്ലാം നാടകം: ശാന്തിവിള ദിനേശ്
നടി ആക്രമിക്കപ്പെട്ട് കേസുമായി ബന്ധപ്പെട്ട നിർണ്ണായ വിവരങ്ങള്‍ കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി തന്നെ പറയുന്നത് അടുത്തിടെ റിപ്പോർട്ടർ ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനിലൂടെ ജനം കണ്ടിരുന്നു. എന്നാല്‍ ഇത് പ്രതിയും ചാനലുകാരും ചേർന്ന് സൃഷ്ടിച്ച ഒരു നാടകമാണെന്നാണ് സംവിധായകനും ദിലീപ് അനുകൂലിയുമായ ശാന്തിവിള ദിനേശ് നിരന്തരം അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്.
റിപ്പോർട്ടർ ടിവിയിലെ അരുണ്‍ കുമാർ, റോഷിപാല്‍ എന്നിവരുടേതിനൊപ്പം പള്‍സർ സുനിയുടേയും ഒരു മാസത്തെ ഫോണ്‍ റെക്കോർഡുകള്‍ പരിശോധിച്ചാല്‍ ഈ കച്ചവടം പൂട്ടും. പക്ഷേ മൂവരും വേറെ വേറെ സിമ്മുകളിൽ നിന്ന് സംസാരിച്ചാവും കഥയും തിരകഥയും ഉണ്ടാക്കിയത് എന്ന് ഉറപ്പാണ്. അല്ലാതെ അവരെ ഒറിജിനൽ ഫോണിൽ നിന്നൊന്നും ഒരിക്കലും സംസാരിക്കില്ല. എന്നാലും 100ശതമാനം വേണ്ട 50ശതമാനം സത്യസന്ധനായ ഒരു അന്വേഷണ ഉദ്യോഗസ്ഥൻ വിചാരിച്ചാൽ ഈ അവിഹിത കച്ചവടം പൂട്ടാനാകും എന്ന് ഞാന്‍ ഉറപ്പ് പറയുന്നു.

നടി ആക്രമിക്കപ്പെട്ടതിന്റെ പുസ്തകം എഴുതാൻ പോകുകയാണത്രേ ഈ റിപ്പോർട്ടർ. സദ്ഗുണസമ്പന്നനായ ഉത്തമപുരുഷൻ പൾസർ മഹാത്മാവിനെ പറ്റിയാണോ റോഷിപാൽ എഴുതാൻ പോകുന്ന പുസ്തകം?. നടി അനുഭവിച്ച വേദനയുടെ കണ്ണീരിൽ കുതർന്ന കഥയാണോ പുസ്തകം? അല്ലെങ്കില്‍ നടി ആക്രമണ കേസിലെ ഏഴ് പ്രതികളെ പൂട്ടിയ ശേഷം ജയിലിൽ നിന്നും മൊബൈൽ ഫോണിൽ ദിലീപിനെ വിളിച്ചിട്ട് കിട്ടാത്തതിനാൽ നാദർഷായെ വിളിച്ച് ഒന്നര കോടി തന്നില്ലെങ്കിൽ രണ്ടു കോടി തരാൻ വേറെ ആളുണ്ട് എന്ന് ഭീഷണപ്പെടുത്തിയ ക്രൈം ത്രില്ലർ ആണോ റോഷിപാൽ എഴുതുന്ന പുസ്തകമെന്നും അദ്ദേഹം ചോദിക്കുന്നു.
ജയിലില്‍ കിടക്കുന്ന പ്രതി എന്നെ കാശുചോദിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ഭീഷണിപ്പെടുത്തുന്നു എന്ന് സംസ്ഥാന ഡിജിപിക്ക് ഫോണിൽ വന്ന വോയ്സ് അടക്കം പരാതി കൊടുത്തപ്പോൾ ചില സംശയങ്ങൾ തീർക്കാനെന്നും പറഞ്ഞ് വിളിച്ചുവരുത്തി ജയിലിലിട്ട കോമഡിയാണോ ഈ റോഷിപാൽ എഴുതാൻ പോകുന്ന പുസ്തകം. ശമ്പളം കിട്ടാത്തതിനാൽ ജോലിക്കാർ ഇട്ടറിഞ്ഞു പോയ കാരണം ചാനൽ പൂട്ടാറായപ്പോൾ, വർഷങ്ങളോളം ഹാർമോണിയ പെട്ടിയും കോട്ടുമൊക്കെയായി നികേഷ് മുതലാളി ഉണ്ടയില്ലാ വെടിവെച്ച് ചാനലിന്റെ ജീവൻ നിലനിർത്തിയ കഥയാണോ ഇനി റോഷിപാൽ എഴുതാൻ പോകുന്ന പുസ്തകം.
ഈ പറഞ്ഞ കഥകളിൽ ഒന്നും പൾസറിന്റെ വിശദീകരണം ആവശ്യമില്ലല്ലോ റോഷിപാലെ. എന്നെ തട്ടുമെന്ന് ദിലീപ് കോടതിയിൽ വെച്ച് ഭീഷണിപ്പെടുത്തി എന്ന് ജഡ്ജിക്ക് പരാതി കൊടുത്ത അന്വേഷണ ഉദ്യോഗസ്ഥന്റെ പരാതിയും ഒരു പുസ്തകം ആക്കാം. എന്നാല്‍ പിന്നീടാണ് അറിയുന്നത് പരാതിയില്‍ പറയുന്ന ദിവസം കാക്കിയിട്ട ഏമാനും ദിലീപും ആ ദിവസം കോടതിയിൽ വന്നിട്ടില്ലെന്ന് അതും വേണമെങ്കിൽ ഒരു കോമഡി പുസ്തകം ആക്കാവുന്ന സബ്ജക്റ് ആണ്. നിങ്ങൾ ആലോചിച്ചു നോക്കൂ. ഒരു അന്വേഷണ ഉദ്യോഗസ്ഥനാണ് കോടതിയിൽ കള്ളം എഴുതി കൊടുക്കുന്നത്.
പറഞ്ഞുറപ്പിച്ച ഒന്നര കോടിയിൽ 70 ലക്ഷം പള്‍സറിന് കിട്ടികഴിഞ്ഞു എന്നാണ് റിട്ടേഡ് എസ്പി പറയുന്നത് ബാക്കി 80 ലക്ഷം കിട്ടാനുണ്ടെന്നാണ്. ട്രയൽ കോടതിയിൽ പറയാത്ത കാര്യങ്ങളാണ് ചാനൽ കോടതിയിൽ ഇപ്പോൾ പൾസർ പറഞ്ഞിരിക്കുന്നത്. എത്ര രൂപ വാങ്ങി എന്ന സംശയം ചോദിക്കാൻ ആവുമോ റോഷിപാൽ പോയത് എന്നാണ് എനിക്ക് സംശയം.
പതിനായിരം രൂപ 10 വർഷം മുമ്പ് ഒന്നര കോടിക്ക് കൊട്ടേഷൻ അഡ്വാൻസ് വാങ്ങി എന്നാണ് പൾസർ പോലും കോടതിയിൽ പറഞ്ഞിരിക്കുന്നത്. ഇപ്പോ പറയുന്നു 70 ലക്ഷം രൂപ ഞാൻ കൈപ്പറ്റി എന്ന്. ഇവൻ ഈ പതിനായിരം വാങ്ങിയത് രണ്ട് വർഷം മുമ്പാണ്. ഇപ്പോള്‍ പറയുന്നു 70 ലക്ഷം തന്നുവെന്ന്.ആര്, എവിടെവെച്ച് എങ്ങനെ വാങ്ങി എന്നൊന്നും ചോദ്യവും പറച്ചിലില്ല.
തന്റെ കുടുംബജീവിതം തകർത്തതിന് ദിലീപ് കൊട്ടേഷൻ കൊടുത്തതാണ് എന്നാണ് പറയുന്നത്. 2017ൽ ഈ സംഭവം നടക്കുന്നതിനും രണ്ടു വർഷം മുൻപാണ് ദിലീപ് 10000 രൂപ അഡ്വാൻസ് കൊടുത്തതെന്ന് കേസിന്റെ ആരംഭത്തിൽ തന്നെ പൾസർ പറഞ്ഞിട്ടുണ്ട്. 2015ലൊക്കെ മഞ്ജു വാര്യരാണ് ദിലീപിന്റെ ഭാര്യ. അപ്പോ കുടുംബം എപ്പോഴാ തകർന്നത്. ഈ കുടുംബം തകർന്നതിന്റെ പ്രതികാരം തീർത്തുവെന്നാണല്ലോ പറയുന്നത്. പക്ഷെ ആ സമയത്ത് മഞ്ജു വാര്യർ ദിലീപിന്റെ ഭാര്യയാണെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications