കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ യാത്രയ്ക്ക് ശേഷം മഞ്ജു വാര്യർ മടങ്ങിയെത്തി... ഡബ്ല്യൂസിസിയിലെ രാജി വാർത്ത സത്യമോ?

Google Oneindia Malayalam News

കൊച്ചി: ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് സിനിമാ സംഘടനയായ എഎംഎംഎയിലെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലികമായ ശമനമുണ്ടായിരിക്കുകയാണ്. ദിലീപ് സംഘടനയ്ക്ക് പുറത്ത് തന്നെയാണ് എന്നും ഡബ്ല്യൂസിസിയുമായി ചര്‍ച്ചയ്ക്ക് തയ്യാണെന്നും എഎംഎംഎ പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായത്.

അതിനിടെ മഞ്ജു വാര്യരുമായി ഡബ്ല്യൂസിസി ഭിന്നതയില്‍ ആണെന്നും നടി രാജി വെച്ചുവെന്നും വാര്‍ത്ത വന്നിരുന്നു. മഞ്ജു ദിലീപിന്റെ കുടുംബത്തോട് വീണ്ടും അടുത്തതായും ഇനി പ്രതികരിക്കില്ലെന്നും സലിം ഇന്ത്യയെപ്പോലുള്ളവര്‍ പറയുകയും ചെയ്തു. മഞ്ജു യഥാര്‍ത്ഥത്തില്‍ അവനൊപ്പമാണോ അവള്‍ക്കൊപ്പമാണോ ?

ആദ്യം മുന്നിൽ

ആദ്യം മുന്നിൽ

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ് സിനിമാ രംഗത്ത് ആദ്യത്തെ ബോംബിട്ട നടിയാണ് മഞ്ജു വാര്യര്‍. പിന്നാലെ സിനിമയിലെ ആദ്യ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് രൂപീകരിക്കാനും മഞ്ജു മുന്നില്‍ തന്നെ നിന്നു. എന്നാല്‍ പിന്നീട് ഡബ്ല്യൂസിസിയെ മുന്നോട്ട് കൊണ്ടുപോകാന്‍ മഞ്ജുവിന്റെ പരസ്യ സാന്നിധ്യം എവിടെയും ഉണ്ടായിരുന്നില്ല.

മിണ്ടാതെ മഞ്ജു

മിണ്ടാതെ മഞ്ജു

നിര്‍ണായ വിഷയങ്ങള്‍ വരുമ്പോഴെല്ലാം മഞ്ജു വാര്യര്‍ മൗനം പാലിച്ചു. കസബ വിവാദത്തിന്റെ പേരില്‍ പാര്‍വ്വതിയെ ഫാന്‍സ് വേട്ടയാടിയപ്പോഴും ഡബ്ല്യൂസിസി വേട്ടയാടപ്പെട്ടപ്പോഴുമൊന്നും മഞ്ജുവിന്റെ നാവില്‍ നിന്ന് ഒരു ശബ്ദം പോലും പുറത്ത് വന്നില്ല. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തപ്പോഴും അതേ അവസ്ഥ തന്നെ.

ഡബ്ല്യൂസിസിയോട് അതൃപ്തിയോ

ഡബ്ല്യൂസിസിയോട് അതൃപ്തിയോ

മഞ്ജുവിന്റെ ഈ മൗനം സിനിമാ ലോകത്ത് പുതിയ അടക്കം പറച്ചിലുകള്‍ക്ക് വഴി തുറന്നു. ദിലീപിനെ മാത്രമാണ് ഡബ്ല്യൂസിസി ലക്ഷ്യമിടുന്നത് എന്നും അക്കാര്യത്തില്‍ മഞ്ജുവാര്യര്‍ക്ക് അതൃപ്തി ഉണ്ടെന്നും ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പേജില്‍ മമ്മൂട്ടിക്കെതിരായ ലേഖനം പങ്കുവെച്ചതിലും മഞ്ജുവിന് എതിര്‍പ്പുണ്ടെന്നും വാര്‍ത്തകള്‍ പരന്നു.

രാജിയുടെ കൂട്ടത്തിലുമില്ല

രാജിയുടെ കൂട്ടത്തിലുമില്ല

ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഡബ്ല്യൂസിസി ഉയര്‍ത്തിയ പ്രതിഷേധം സിനിമാ രംഗത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ആക്രമിക്കപ്പെട്ട നടിയടക്കം നാല് പേര്‍ അമ്മയില്‍ നിന്നും രാജി വെച്ചു. ബാക്കിയുള്ള മൂന്ന് പേര്‍ അമ്മയില്‍ തുടര്‍ന്ന് കൊണ്ട് തന്നെ പ്രതിഷേധം അറിയിക്കുന്ന കത്ത് നല്‍കി. രാജി വെച്ചവരുടെ കൂട്ടത്തിലോ പ്രതിഷേധിച്ചവരുടെ കൂട്ടത്തിലോ സംഘടനയിലെ പ്രധാനിയായ മഞ്ജു വാര്യര്‍ ഇല്ലായിരുന്നു.

രാജി വെച്ചെന്ന് വാർത്ത

രാജി വെച്ചെന്ന് വാർത്ത

ഇതോടെ മഞ്ജു വാര്യര്‍ മറുകണ്ടം ചാടിയതായി അഭ്യൂഹം പരന്നു തുടങ്ങി. മലയാള സിനിമാ വ്യവസായത്തെ തകര്‍ക്കുന്നതാണ് ഡബ്ല്യൂസിസിയുടെ നിലപാടുകളെന്നും അതുകൊണ്ട് മഞ്ജു വാര്യര്‍ രാജി വെച്ചുവെന്നും വാര്‍ത്ത വന്നു. അമ്മ പ്രസിഡണ്ടായ മോഹന്‍ലാലിനെ മഞ്ജു വാര്യര്‍ രാജിക്കാര്യം അറിയിച്ചതായി കൈരളി പീപ്പിള്‍ ഓണ്‍ലൈനാണ് വാര്‍ത്ത നല്‍കിയത്.

വിദേശ യാത്ര

വിദേശ യാത്ര

എന്നാല്‍ ഈ വാര്‍ത്തകള്‍ ഡബ്ല്യൂസിസി തള്ളിക്കളഞ്ഞു. സമയമാകുമ്പോള്‍ മഞ്ജു നിലപാട് വ്യക്തമാക്കുമെന്ന് ഡബ്ല്യൂസിസി പ്രതിനിധികള്‍ പറഞ്ഞു. ഇവിടെ ദിലീപ് വിവാദം കത്തുന്നതിനിടെയാണ് മഞ്ജു വാര്യര്‍ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പോയത്. പാര്‍വ്വതിയും റിമയും അടക്കമുള്ള നടിമാരും മഞ്ജുവാര്യര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

ഇപ്പോൾ പ്രതികരിക്കില്ല

ഇപ്പോൾ പ്രതികരിക്കില്ല

ഡബ്ല്യൂസിസിയില്‍ നിന്നും രാജി വെച്ച് കൊണ്ടാണ് മഞ്ജു വാര്യര്‍ വിദേശത്തേക്ക് പോയത് എന്ന വാര്‍ത്തകള്‍ തെറ്റായിരുന്നുവെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അമേരിക്കയിലും കാനഡയിലുമായി അവധിക്കാലം ചെലവഴിച്ച് മടങ്ങിയെത്തിയ നടി ഇപ്പോള്‍ വിവാദ വിഷയങ്ങളില്‍ പ്രതികരിക്കുകയുമില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും വരെ മഞ്ജു പരസ്യ പ്രതികരണം നടത്തില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അമ്മയ്ക്ക് അപൂർവ്വ രോഗം.. സ്വന്തം വൃക്കകൾ രണ്ടും തകരാറിൽ.. ചികിത്സയ്ക്ക് പണമില്ലാതെ യുവനടിഅമ്മയ്ക്ക് അപൂർവ്വ രോഗം.. സ്വന്തം വൃക്കകൾ രണ്ടും തകരാറിൽ.. ചികിത്സയ്ക്ക് പണമില്ലാതെ യുവനടി

ശ്രീകൃഷ്ണനെ മാലയിട്ടത് ട്രോളിയാല്‍ പുല്ലാണ്.. ബാലഗോകുലം വിവാദത്തില്‍ മറുപടിയുമായി ജോയ് മാത്യുശ്രീകൃഷ്ണനെ മാലയിട്ടത് ട്രോളിയാല്‍ പുല്ലാണ്.. ബാലഗോകുലം വിവാദത്തില്‍ മറുപടിയുമായി ജോയ് മാത്യു

English summary
News about Manju Warrier's resignation from WCC is not real
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X