സ്വത്തുക്കളെല്ലാം ദിലീപിന് നല്‍കുമെന്ന് മഞ്ജു വാര്യര്‍
കോട്ടയം: തന്റെ സ്വത്തുക്കള്‍ വിട്ട് നല്‍കാന്‍ മഞ്ജുവാര്യര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. വിവാഹമോചനത്തിനൊരുങ്ങുന്ന നടി മഞ്ജുവാര്യര്‍ തന്റെ സ്വത്തുക്കള്‍ ദിലീപിന് വിട്ടു നല്‍കുന്നതായാണ് റിപ്പോര്‍ട്ട്. ഇരുവരും ഒരുമിച്ച് ജീവിച്ച 14 വര്‍ഷത്തിനിടെ മഞ്ജു സമ്പാദിച്ച 80 കോടിയുടെ സ്വത്ത്് ദിലീപിന് വിട്ടു കൊടുക്കാനാണ് മഞ്ജുവിന്റെ തീരുമാനം. ഇക്കാര്യം മഞ്ജു തന്റെ അഭിഭാഷകനെ അറിയിച്ചതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ത്രീ സമൂഹത്തിന് മുന്നില്‍ ആര്‍ജവമുള്ള ഒരു റോള്‍ മോഡലായി മാറാനാണ് മഞ്ജു ശ്രമിയ്ക്കുന്നത്. തനിയ്ക്ക് കൂടി അവകാശപ്പെട്ട കോടികളുടെ സ്വത്ത്ുക്കള്‍ ദിലീപിന് വിട്ടുകൊടുക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ അഭിഭാഷകന്‍ മുഖേന കുടുംബകോടതിയെ അറിയിയിക്കാനുള്ള തീരുമാനത്തിലാണ് മഞ്ജു. ജൂലൈ 23 നാണ് കേസിന്റെ ആദ്യവാദം കേള്‍ക്കല്‍.

മാധ്യമങ്ങളുടെ വേട്ടയാടാല്‍ ഒഴിവാക്കാന്‍ രഹസ്യ വിചാരണ വേണമെന്ന് ദിലീപ് മുന്‍പ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ അഞ്ചിനാണ് ദിലീപ് വിവാഹമോചനം ആവശ്യപ്പെട്ട കോടതിയെ സമീപിച്ചത്. എറണാകുളം കുടുംബ കോടതിയെയാണ് ദിലീപ് സമീപിച്ചത്.












Click it and Unblock the Notifications