കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സർക്കാർ ദൗത്യമെന്ന് തെറ്റിദ്ധരിച്ചു, രാഷ്ട്രീയ നിറം വന്നു',വനിത മതിലിൽ നിന്ന് മഞ്ജു വാര്യർ പിന്മാറി

Google Oneindia Malayalam News

Recommended Video

cmsvideo
വനിതാ മതിലിൽ നിന്ന് മഞ്ജു വാര്യർ പിന്മാറി | Oneindia Malayalam

തിരുവനന്തപുരം: വനിത മതിലിൽ നിന്നും പിന്മാറിയതായി മഞ്ജു വാര്യർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം വനിത മതിലിൽ നിന്ന് പിന്മാറുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്‍റെ ഒട്ടേറെ പരിപാടികളോട് സഹകരിച്ചിട്ടുണ്ടെന്നും എന്നാല്‍ വനിതാ മതിലിന് ഇതിനോടകം ഒരു രാഷ്ട്രീയ നിറം കൈവിന്നിട്ടുണ്ടെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

<strong>കൊച്ചിയിൽ സിനിമ-സീരിയൽ നടി അറസ്റ്റിൽ; മയക്കകുമരുന്ന് വിൽപ്പന, ഫ്ലാറ്റിൽ ലഹരി പാർട്ടികളും...</strong>കൊച്ചിയിൽ സിനിമ-സീരിയൽ നടി അറസ്റ്റിൽ; മയക്കകുമരുന്ന് വിൽപ്പന, ഫ്ലാറ്റിൽ ലഹരി പാർട്ടികളും...

''നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം'' എന്ന് പറയുന്ന വീഡിയോയിലൂടെയായരുന്നു വനിത മതിലിന് പിന്തുണ അറിയിച്ച് താരം രംഗത്ത് വന്നിരുന്നത്. വനിത മതിൽ എന്ന ഫേസ്ബുക്ക് പേജിലായിരുന്നു മഞ്ജു വാര്യറിന്റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടത്.

Manju Warrier

എന്നാൽ പരിപാടിക്ക് രാഷട്രീയ നിറം വന്നെന്ന കാരണം പറഞ്ഞാണ് താരം പിന്മാരിയിരിക്കുന്നത്. സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട് എന്ന് തുടങ്ങുന്നതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. സർക്കാർ പരിപാടിയിൽ ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനിൽക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍ എന്നും അവർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്ക്കണമെന്നും ആഗ്രഹിക്കുന്നു. പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നു നിൽക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെയെന്ന് പറഞ്ഞാണ് മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English summary
Manju Warrier withdrawn support in women wall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X