മഞ്ജുവിന്റെ കല്യാണ്‍ പരസ്യം വിവാദത്തില്‍
തിരുവനന്തപുരം: മഞ്ജു വാര്യര്‍ എന്ത് ചെയ്താലും അത് വിവാദമാകുമോ...? പണ്ട് പ്രണയിച്ച് വിവാഹം കഴിച്ചപ്പോള്‍ അത് വിവാദം, പിന്നീട് കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തില്‍ ദിലീപിന് പകരം പ്രത്യക്ഷപ്പെട്ടപ്പോള്‍ അതും വിവാദം. ഹൗ ഓള്‍ഡ് ആര്‍ യു ദിലീപിനുളള മറുപടിയാണെന്ന് പ്രചരിച്ചപ്പോള്‍ അതും വിവാദമായി. പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് തയ്യാറായപ്പോഴും മാധ്യമങ്ങള്‍ മഞ്ജുവിനെ വെറുതെ വിട്ടില്ല.
മഞ്ജുവിന്റെ പുതിയ കല്യാണ്‍ ജ്വല്ലേഴ്‌സ് പരസ്യവും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. നഴ്‌സുമാരാണ് പരസ്യത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

കല്യാണ്‍ ജ്വല്ലേഴ്‌സിന്‍റെ വജ്രാഭരണങ്ങളുടെ പരസ്യത്തില്‍ മഞ്ജു ഒരു നഴ്‌സിന്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടുന്നത്. ഇനി എല്ലാവര്‍ക്കും വജ്രം വാങ്ങാം എന്നതാണ് പരസ്യവാചകം.
വജ്രം എന്നത് പണക്കാരുടെ മാത്രം സ്വപ്‌നമല്ല, സാധാരണക്കാര്‍ക്കും അത് വാങ്ങാനാകും എന്നാണ് പരസ്യം കൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍ തങ്ങളെ അപമാനിക്കുന്ന തരത്തിലുള്ളതാണ് പരസ്യം എന്ന വാദമുയര്‍ത്തുകയാണ് ചില നഴ്‌സുമാര്‍.
ചെറിയ വരുമാനമുള്ളവര്‍ക്കും വജ്രം വാങ്ങാം. എന്നാല്‍ നഴ്‌സുമാരെല്ലാം തന്നെ ചെറിയ ശമ്പളമുള്ളവരാണോ... അമേരിക്കയിലും ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയലും ഗള്‍ഫിലും ഒക്കെ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല.
എന്തായാലും ഈ പരസ്യം ചാനലുകളിലൊന്നും ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. പത്രങ്ങളില്‍ മാത്രമാണ് വന്നിട്ടുള്ളത്.












Click it and Unblock the Notifications