മീനാക്ഷിയുടെ കാര്യത്തിൽ മഞ്ജു വാര്യർ പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തൽ; 'എല്ലാവരുമുണ്ടായിട്ടും അനാഥയെ പോലെ '
കൊച്ചി: ദിലീപ്-മഞ്ജു വാര്യർ ബന്ധം വേർപിരിഞ്ഞപ്പോൾ അച്ഛനൊപ്പം പോകാനുള്ള മകൾ മീനാക്ഷിയുടെ തീരുമാനം മഞ്ജുവിനെതിരെ ആയുധമാക്കിയ നിരവധി ദിലീപ് അനുകൂലികൾ ഉണ്ട്. മഞ്ജു മീനാക്ഷിയെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞുവെന്നായിരുന്നു ചിലരുടെ ആരോപണം. എന്നാൽ മീനാക്ഷിയുടെ കാര്യത്തിൽ മഞ്ജു അന്ന് കൈക്കൊണ്ട നിലപാട് എന്താണെന്ന് മുൻപ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. അന്ന് അവർ പറഞ്ഞ വാക്കുകൾ ഇങ്ങനെ
'ദിലീപിൻ്റെ വീട് വിട്ട് ഇറങ്ങാൻ മഞ്ജു വാര്യർ തീരുമാനിച്ച സമയത്ത് ഞാൻ അവരോട് ഒരുപാട് സംസാരിച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ ഞാൻ പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടുണ്ട്. നല്ലപോലെ ആലോചിച്ചിട്ട് ഇറങ്ങി പോകാൻ പാടുള്ളൂ, തിരിച്ചു കയറുമ്പോൾ ഉണ്ടാകുന്ന ഒരുപാട് പ്രശ്നങ്ങൾ, എല്ലാം ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു. വിവാഹത്തിന് ശേഷം എന്തുകൊണ്ടാണ് പിന്നെ അഭിനയിക്കാതിരുന്നത് എന്ന് ഞാൻ കുത്തി കുത്തി ചോദിച്ചിട്ടില്ല.

ദിലീപും കാവിയും തമ്മിലുള്ള ഒരു റിലേഷൻഷിപ്പ് എന്നാണ് അറിഞ്ഞത് എന്നുള്ള കാര്യം മാത്രമേ ഞങ്ങൾ സംസാരിച്ചുള്ളൂ. അല്ല, അതിനു മുൻപ് ആ വീട്ടിൽ നിന്നോട് അവർ എങ്ങനെയായിരുന്നു നീ അവരോട് എങ്ങനെയായിരുന്നു ഇതൊന്നും ഞാൻ സംസാരിച്ചിട്ടുമില്ല. എന്നോട് വിശദീകരിച്ചിട്ടുമില്ല. മീനൂട്ടിയെ കുറച്ച് സംസാരിച്ചപ്പോൾ എന്നോട് പറഞ്ഞത് ചേച്ചി, ഇപ്പോഴും ഞാൻ റെഡി ആയിരിക്കുകയാണ് അവൾക്ക് എപ്പോൾ വേണമെങ്കിലും എൻ്റടുത്തേക്ക് വരാം എന്ന്.
അഭിനയം വേണ്ട എന്ന് വെച്ചതോ, വേണമെന്ന് വെച്ചതോ, ആ കുട്ടിയുടെ സ്വന്തം താല്പര്യമാണോ എന്നറിയില്ല. അനുജൻ ആണെങ്കിലും, സഹോദരി ഭർത്താവാണെങ്കിലും, സഹോദരി അനുജന്റെ ഭാര്യ, അമ്മ അങ്ങനെ എല്ലാവരും ഒരുമിച്ചുള്ള ഒരു കൂട്ടുകുടുംബമാണ് ദിലീപിൻ്റേത്. ഞാനാണ് ഈ വീടിന്റെ കാരണവർ എന്നുള്ള രീതിയിൽ ഇദ്ദേഹമാണ് ജോലി ചെയ്ത് എല്ലാവരെയും പോറ്റുന്ന ഒരാൾ. അപ്പോൾ, തനിക്ക് കീഴിൽ എല്ലാവരും നിന്നാൽ മതി എന്ന് ചിന്തിക്കുന്ന ഒരാളാണ് അദ്ദേഹം. അത് ഈ ഇത്രയും കാലങ്ങൾ കൊണ്ട് നമുക്കെല്ലാവർക്കും മനസ്സിലാകാവുന്ന ഒരു കാര്യമാണ്.
ആ അതിൽ നിന്ന് ഒരു ഡാൻസ് എന്ന് പറഞ്ഞ ഒരു പെൺകുട്ടി പുറത്തു പോകുമ്പോൾ, അവിടെ അവൾ അടുത്തൊരു പടി വീണ്ടും മുൻപോട്ട് വെക്കുകയാണോ എന്നൊരു ഭയം അയാളുടെ ഉള്ളിൽ വരും. ഞാൻ ഇങ്ങനെ വേണമെങ്കിലും ആകും. ഞാൻ എനിക്ക് പല ബന്ധങ്ങൾ ഉണ്ടാകും, ഞാൻ എന്ത് വേണമെങ്കിലും ചെയ്യും. പക്ഷേ, നീ വെറുമൊരു ഭാര്യയാണ്, നീ ഇവിടെ ഇരുന്നാൽ മതി, നിനക്ക് ഞാൻ നേരത്തിന് എല്ലാം കൊണ്ട് തന്നിട്ടുണ്ടല്ലോ എന്ന് വിചാരിക്കുന്ന ഒരാളാണ് അദ്ദേഹം. അത് കുറെ കാലം, 14 വർഷത്തോളം അവൾ സഹിച്ചിരുന്നു എങ്കിൽ, അത് ഈ ഈ ഒരു ബന്ധമില്ലായിരുന്നെങ്കിൽ, ഒരുപക്ഷേ എനിക്ക് തോന്നുന്നു, മഞ്ജു ഇപ്പോഴും അവിടെ തന്നെ ഉണ്ടായിരുന്നിരിക്കാം. ഈ ഒരു റിലേഷൻഷിപ്പ് അറിഞ്ഞതുകൊണ്ട് മാത്രമാണ് ആ കുട്ടി പുറത്തുവന്നത്.
അല്ലായിരുന്നുവെങ്കിൽ, അവൾ അവളുടെ ഇഷ്ടത്തിന്, അവൾ ഡാൻസും കളിച്ച് അവൾ ഭംഗിയായി അങ്ങ് ഒരു ഭാര്യയായി അതിനകത്ത് അഭിനയിച്ചു തന്നെ അങ്ങനെ ജീവിച്ചു പോകുമായിരുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്.
വീട്ടിൽ നിന്ന് അച്ഛനും അമ്മയും ഒക്കെ എതിർത്തിട്ടാണ് മഞ്ജു ദലീപിനൊപ്പം ഇറങ്ങി കൂടെ പോയി ജീവിച്ചത്. താൻ എടുത്ത ഒരു ജീവിതത്തിൽ ഇങ്ങനെ ഒരു ഫെയിലിയർ സംഭവിച്ചല്ലോ എന്ന ബുദ്ധിമുട്ട് സ്വാഭാവികമായും അവരെ ബാധിച്ചിട്ടുണ്ടാകും. എന്താണ് ചെയ്യേണ്ടത്, എങ്ങനെ മുന്നോട്ട് പോകും, കൈയ്യിലാണെങ്കിൽ പൈസയില്ല ഇങ്ങനെയൊക്കെ ഒരു അവസ്ഥയിായിരുന്നു അവർ.
വീട്ടിലേക്ക് പോയാൽ തീർച്ചയായിട്ടും അച്ഛനും അമ്മയും സഹോദരനുമൊക്കെ നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിലം ഇങ്ങ് പോന്നോളൂ എന്ന് പറഞ്ഞതാണ്. കേറി ചെല്ലാൻ ഒരു വീടുണ്ട്, ഇല്ലെന്നല്ല. പക്ഷേ, ഇനി എന്ത്? എന്താണ് ഞാൻ ചെയ്യേണ്ടത്, ഞാൻ ഞാൻ എന്ത് ഡിസിഷൻ എടുത്താലാണ് എനിക്കിത് നല്ലത് മോശം എന്നുള്ള ഒരു നല്ലൊരു കൺഫ്യൂഷൻ അന്ന് ഉണ്ടായിരുന്നു. തീർച്ചയായിട്ടും, അതിന്റെ ഒരു ആങ്സൈറ്റി നല്ലപോലെ ഉണ്ടായിരുന്നു. അതിലേക്ക് എത്തിപ്പെടാൻ അവൾ ഒരുപാട് ഒരുപാട് ചിന്തിച്ച്, ഡിപ്രഷൻ അടിച്ച്, വല്ലാത്തൊരു മാനസികാവസ്ഥയിൽ കൂടെ തന്നെയാണ് അന്ന് കടന്നുപോയത്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications