മഞ്ജു വാര്യര്‍ക്ക് എങ്ങനെ കലാശ്രീ പുരസ്‌കാരം കിട്ടി? പുതിയ വിവാദം
കൊച്ചി: മഞ്ജു വാര്യര്‍ക്ക് സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം നല്‍കിയതിനെതിരെ പ്രതിഷേധം. നവനീതം കള്‍ച്ചറല്‍ സൊസൈറ്റിയാണ് എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
കുച്ചിപ്പുടിക്കുളള കലാശ്രീ പുരസ്‌കാരമാണ് മഞ്ജു വാര്യര്‍ക്ക് നല്‍കിയത്. എന്നാല്‍ ഒരു ദശാബ്ദത്തിലധികം നൃത്ത രംഗത്ത് നിന്ന് മാറി നിന്ന മഞ്ജുവിന് എങ്ങനെയാണ് ഈ പുരസ്‌കാരം ലഭിച്ചതെന്നാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന ചോദ്യം.

മികച്ച നര്‍ത്തകിയെന്ന് പേരെടുത്ത ആളാണ് മഞ്ജു വാര്യര്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ രണ്ട് തവണ കലാപ്രതിഭയായിരുന്നു. സിനിമയിലെത്തിയതോടെ നൃത്തം പേരിന് മാത്രമായി.
വിവാഹ ശേഷം സിനിമയോടും നൃത്തത്തോടും വിടപറഞ്ഞ മഞ്ജു വാര്യര്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ചിലങ്കയണിഞ്ഞത്. ഇതിന് വലിയ വാര്‍ത്താ പ്രാധാന്യവും ലഭിച്ചിരുന്നു. ഗുരുവായൂര്‍ മേല്‍പത്തൂര്‍ ഓഡിയറ്റോറിയത്തില്‍ വച്ച് 2012 ല്‍ ആയിരുന്നു പരിപാടി.
ദിലീപുമായി പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയതിന് ശേഷമായിരുന്നു മഞ്ജു പിന്നെ നൃത്തവേദികളില്‍ സജീവമായത്. വര്‍ഷങ്ങളായി നൃത്തത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരെ തഴഞ്ഞാണ് സംഗീത നാടക അക്കാദമി ഇപ്പോള്‍ മഞ്ജുവിന് പുരസ്‌കാരം നല്‍കിയിരിക്കുന്നതെന്നാണ് ആക്ഷേപം.
സിനിമക്ക് പുറത്ത് മഞ്ജുവിന് കിട്ടുന്ന അംഗീകാരമെല്ലാം പൊല്ലാപ്പാവുന്ന കാഴ്ചയാണ് കാണുന്നത്. ഹൗ ഓള്‍ഡ് ആര്‍യുവിലെ കഥാപാത്രത്തിന്റെ ശക്തികാരണം മഞ്ജുവിനെ ജൈവ പച്ചക്കറി കൃഷിയുടെ ബ്രാന്‍ഡ് അംബാസഡറാക്കിയ സംഭവവും വിവാദമായിരുന്നു.












Click it and Unblock the Notifications