Get Updates
Get notified of breaking news, exclusive insights, and must-see stories!

"വിശ്വസിക്കാന്‍ വയ്യ ശ്രീക്കുട്ടീ.. ഗായിക മഞ്ജുഷയുടെ മരണത്തിന്‍റെ ഞെട്ടല്‍ മാറാതെ സുഹൃത്തുക്കള്‍

Recommended Video

cmsvideo
    മഞ്ജുഷയുടെ മരണത്തിന്‍റെ ഞെട്ടല്‍ മാറാതെ സുഹൃത്തുക്കള്‍ | Oneindia Malayalam

    മഞ്ജുഷ മോഹന്‍ദാസിന്‍റെ മരണത്തിന്‍റെ ഞെട്ടല്‍ മാറാതെ സുഹൃത്തുക്കളും സിനിമാ ലോകവും. നര്‍ത്തികയായും ഗായികയായും തിളങ്ങിയ മഞ്ജുഷ വാഹനാപകടത്തിലാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച മഞ്ജുഷ സഞ്ചരിച്ച സ്കൂട്ടറില്‍ ഒരു മിനി ലോറിയിടിച്ചായിരുന്നു അപകടം നടന്നത്.

    ഐഡിയ സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുഷ ഗായികയായി അറിയപ്പെടുന്നത്. എന്നാല്‍ മികച്ച ഒരു നര്‍ത്തകി കൂടിയായ താരം കാലടി സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷം എംഎ നൃത്ത വിദ്യാര്‍ത്ഥിനിയായിരുന്നു.അതേസമയം മഞ്ജുഷ ഒരു ഗായിക മാത്രമല്ലെന്നും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും മഞ്ജുഷയെ കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് നടി സ്വാതി നാരായണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

    ആദരാഞ്ജലികള്‍

    ആദരാഞ്ജലികള്‍

    "വിശ്വസിക്കാന്‍ വയ്യ ശ്രീക്കുട്ടീ.... ആദരാഞ്ജലികള്‍... ഞാനും ശ്രീകുട്ടിയും (മഞ്ജുഷ) 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിലെ 'ചാന്തുപൊട്ടും ചങ്കേലസ്സും' എന്ന ഗാനത്തില്‍.

    വല്ലാത്തൊരു വിങ്ങല്‍

    വല്ലാത്തൊരു വിങ്ങല്‍

    കുട്ടിക്കാലത്തു ഒരുപാട് വേദികളില്‍ ഒന്നിച്ചു നൃത്തം അവതരിപ്പിച്ചിരുന്നു... കുറെ നാളായി കണ്ടിട്ട്.. എങ്കിലും വല്ലാത്തൊരു വിങ്ങല്‍..." എന്നായിരുന്നു സ്വാതി ഫേസ്ബുക്കില്‍ കുറിച്ചത്.

    വേദനയോടെ

    വേദനയോടെ

    അധികം സംസാരിച്ചിട്ടില്ല ഇടപഴകിയിട്ടില്ല എങ്കിലും എന്റെ ജൂനിയർ ആയി പഠിച്ച മഞ്ചു | idea star singer ൽ പങ്കെടുത്തപ്പോൾ അഭിമാനത്തോടെ പ്രാർത്ഥനയോടെ ഞാനും കാത്തിരുന്നിരന്നു നിന്റെ performance കാണാൻ ....പ്രിയപ്പെട്ട അനിയത്തി വേദനയോടെ യാത്ര മൊഴി....... എന്നായിരുന്നു സുരഭി ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചത്.

    ആര്‍എല്‍വി രാമകൃഷ്ണന്‍

    ആര്‍എല്‍വി രാമകൃഷ്ണന്‍

    പ്രിയശിഷ്യ മഞ്ജുഷയ്ക്ക് ആദരാഞ്ജലികൾ;ഐഡിയ സ്റ്റാർ സിംഗങ്ങറിലൂടെ ഒരു ഗായികയായ കലാകാരിയെയാണ് നമ്മൾ കണ്ടത്. എന്നാൽ ഞാൻ ഈ വർഷം കാലടി സംസ്കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചററായി ജോലി കിട്ടിയപ്പോൾ മഞ്ജുഷ മോഹിനിയാട്ടം ഒന്നാം വർഷ വിദ്യാർത്ഥിനിയായി എന്റെ ക്ലാസിൽ ഉണ്ടായിരുന്നു.

    ഗായകിയോ നര്‍ത്തകിയോ

    ഗായകിയോ നര്‍ത്തകിയോ

    ഗായികയാണോ, നർത്തകിയാണോ മുൻപിൽ എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ വയ്യ. അത്രമാത്രം പാട്ടിലും, നൃത്തത്തിലും പഠനത്തിലും അഗ്രഗണ്യയായിരുന്നു ഈ കുട്ടി. കഴിഞ്ഞാഴ്ച കാലടിക്കടുത്ത് ഉണ്ടായ വാഹനാപകsത്തിൽ മഞ്ജുഷയ്ക്കും, അഞ്ജനയ്ക്കും പരിക്ക് പറ്റിയിരുന്നു.

    പ്രാര്‍ത്ഥനയില്‍

    പ്രാര്‍ത്ഥനയില്‍

    മഞ്ജുഷയുടെ പരിക്ക് ഗുരുതരമായിരുന്നു.അന്നു മുതൽ കലാലോകം മുഴുവനും പ്രാർത്ഥനയിലായിരുന്നു മഞ്ജുഷയ്ക്ക് വേണ്ടി. ദൈവനിശ്ചയം അത് നടന്നു കഴിഞ്ഞു. വിധിയെ തടുക്കാൻ ആവില്ലലോ.. അപകടം പറ്റുന്നതിന്റെ തലേ ദിവസം ഞാൻ പഠിപ്പിച്ച ഒരു നൃത്തം പരിപാടിക്ക് കളിച്ചോട്ടെ എന്ന് ഒരു പാട് ഇഷ്ട്ടത്തോടെ എന്നോട് വന്ന് ചോദിച്ചിരുന്നു.

    യാത്രാ മൊഴി

    യാത്രാ മൊഴി

    അതിനായി റിഹേഴ്സലിനായി ആഗ്രഹവും പറഞ്ഞിട്ടാണ് പ്രിയശിഷ്യ വീട്ടിലേക്ക് പോയത്.ഗുരുക്കന്മാരുടെ കണ്ണിലുണ്ണിയായിരുന്ന മഞ്ജുഷ പഠനത്തിൽ ഉയർന്ന മാർക്ക് നേടിയിരുന്നു; ദൈവം ഇത്രയധികം കഴിവുകൾ നൽകി നമ്മളുടെയെല്ലാം കലാഹൃദയത്തിൽ വലിയ സ്ഥാനം നേടിക്കൊണ്ട് ആ ഗായിക, നർത്തകി എന്റെ പ്രിയശിഷ്യ ദൈവസന്നിധിയിലേക്ക് യാത്രയായി.

    ഫേസ്ബുക്ക് പോസ്റ്റ്

    ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+