'അപകടം നടന്നതിന്‍റെ തലേദിവസം മഞ്ജുഷ ഒരു ആഗ്രഹം പറഞ്ഞിരുന്നു.. ആര്‍എല്‍വി രാമകൃഷ്ണന്‍റെ കുറിപ്പ്
സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോ താരമായ മഞ്ജുഷയുടെ മരണത്തിന്‍റെ ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപാഠികളും കലാലോകവും. വളരെ മിടുക്കിയായ നൃത്തത്തിലും പാട്ടിലും ഒരുപോലെ കഴിവ് തെളിയിച്ച ഒരാളാണ് മഞ്ജുഷയെന്നും തനിക്ക് നഷ്ടപ്പെട്ടത് പ്രിയ ശിഷ്യയെ ആണ് എന്നുമാണ് കലാഭവന്‍ മണിയുടെ സഹോദരനും നൃത്താധ്യാപകനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്.
റോഡപകടത്തില്‍ പരിക്കേറ്റ ചികിത്സയിലായിരുന്ന മഞ്ജുഷ ഇന്ന് രാവിലെയാണ് മരിച്ചത്. അപകടത്തില്‍ പെടുന്നതിന് തലേദിവസം മഞ്ജുഷ തന്നോട് ഒരാഗ്രഹം പറഞ്ഞതായി ആര്‍എല്‍വി രാമകൃഷ്ണന്‍ തന്‍റെ ഫേസ്ബുക്കില്‍ വെളിപ്പെടുത്തി. കുറിപ്പ് ഇങ്ങനെ

സ്റ്റാര്‍ സിങ്ങര്‍ താരം
സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോ താരമായ മഞ്ജുഷ മോഹന്‍ ദാസ് (26) കഴിഞ്ഞ ആഴ്ച എംസി റോഡില്‍ താന്നിപ്പുഴയില്‍ അനിതാ വിദ്യാലയത്തിന് സമീപത്ത് വെച്ചായിരുന്നു അപകടത്തില്‍ പെട്ടത്. മഞ്ജുഷയും സുഹൃത്ത് അഞ്ജനയും സ്കൂട്ടറില്‍ കാലടി യൂനിവേഴ്സിറ്റിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്.

മിനി ലോറി
എതിരെ കള്ള് കയറ്റി വന്ന മിനിലോറി സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഉടന്‍ തന്നെ ഇരുവരേയും അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ജുഷയുടെ പരിക്ക് ഗുരുതരമായിരുന്നു.

വിദ്യാര്‍ത്ഥിനി
2009 ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു. കാലടി സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷം എംഎ നൃത്ത വിദ്യാര്‍ത്ഥിനിയായിരുന്നു.

ഫേസ്ബുക്കില്‍
മഞ്ജുഷ തന്റെ പ്രിയ ശിഷ്യയായിരുന്നെന്ന് അധ്യാപകനായ ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അപകടത്തില്‍ പെടുന്നതിന് തലേദിവസം മഞ്ജുഷ തന്നോട് ഒരാഗ്രഹം പറഞ്ഞതായി ആര്‍എല്‍വി രാമകൃഷ്ണന്‍
തന്‍റെ ഫേസ്ബുക്കില്‍ വെളിപ്പെടുത്തി. കുറിപ്പ് ഇങ്ങനെ

ചില നിമിഷങ്ങള്‍
പ്രിയശിഷ്യ മഞ്ജുഷ ഓർമ്മയായി.എനിക്ക് കാലടി സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ്ലക്ചററായി ജോലി കിട്ടിയതു മുതലാണ് മഞ്ജുഷ യെ പഠിപ്പിക്കാനുള്ള അവസരം ഉണ്ടായത്. ക്ലാസിൽ മിടുക്കിയായിരുന്നു മഞ്ജുഷ.ചില നിമിഷങ്ങൾ ദൈവം നമ്മളെ കൊണ്ട് മുൻകൂട്ടി ചെയ്യിക്കും എന്നതു പോലെ.

ആഗ്രഹം
കഴിഞ്ഞ ആഴ്ച ഒരു ദിവസം ഞാൻ എം.എ മോഹിനിയാട്ട വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാൻ ചെന്നപ്പോൾ മഞ്ജുഷ ഒരു സെൽഫി എടുക്കാൻ ആഗ്രഹം പറഞ്ഞത്. അത് പ്രകാരം ക്ലാസിലെ കുട്ടികൾ എല്ലാം ചേർന്ന് ഫോട്ടോ എടുത്തു. അതിനു ശേഷം അവർക്കായി ഞാൻ കൊറിയോഗ്രഫി ചെയ്ത ഇരയിമ്മൻ തമ്പി രചിച്ച ഏഹി ഗോപാലകൃഷ്ണ എന്ന പദം പ്രാക്ടീസ് ചെയ്യിപ്പിച്ചു...

ചിലങ്ക അണിയാന്‍
പ്രാക്ടീസ് കഴിഞ്ഞതിനു ശേഷം അരങ്ങ് എന്ന പ്രതിമാസ പരിപാടിയിൽ ഞാൻ ഈ പദം ചെയ്തോട്ടെ മാഷെ എന്ന് ചോദിച്ചത് ഇപ്പോഴും മനസ്സിൽ മായാതെ വേദനയോടെ നിൽക്കുന്നു. അരങ്ങ് എന്ന പരിപാടിയിൽ ചിലങ്ക അണിയുന്നതിനുള്ള ഒരുക്കത്തിലായിരുന്നു മഞ്ജുഷ .അതിനിടയിലാണ് അപകടത്തിന്റെ രൂപത്തിൽ മരണം പ്രിയശിഷ്യയെ തട്ടിയെടുത്തത്.

യാത്രാമൊഴി
ഇനി എം.എ ക്ലാസിലേക്ക് ചെല്ലുമ്പോൾ മഞ്ജുഷ ഇല്ല എന്ന യാഥാർത്ഥ്യം മനസിനെ പറഞ്ഞ് പഠിപ്പിക്കേണ്ടിയിരിക്കുന്നു. പ്രിയശിഷ്യയുടെ വേർപാട് ഞങ്ങൾ ഗുരുക്കൻന്മാർക്കും സഹപാഠികൾക്കും വലിയ വേദനയുണ്ടാക്കുന്നു .... വേദനയോടെ പ്രിയ ശിഷ്യയ്ക്ക് യാത്രാമൊഴി......
Recommended Video

ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications