കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മങ്കട കൊലപാതകം; രണ്ടു പ്രതികളെ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടി

  • By Anwar Sadath
Google Oneindia Malayalam News

മലപ്പുറം: മങ്കടയില്‍ യുവാവിനെ സദാചാര ഗുണ്ടകള്‍ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികളെ പോലീസ് പിടികൂടി. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ നിന്നും സുഹൈല്‍, സക്കീര്‍ എന്നീ പ്രതികളെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ രാജ്യം വിടാനുള്ള ഒരുക്കത്തിനാണെന്ന സൂചനയെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ക്ക് അന്വേഷണസംഘം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

കൂട്ടില്‍ പള്ളിപ്പടി കുന്നശ്ശേരി നസീര്‍ ഹുസൈന്‍ ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്. ഇതിനു പിന്നാലെ രണ്ടുപ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. സംഭവത്തില്‍ നാലു പ്രതികളെ പോലീസ് പിടികൂടിയിരുന്നു. കൂട്ടില്‍ നായിക്കത്ത് അബ്ദുല്‍ നാസര്‍ എന്ന എന്‍.കെ. നാസര്‍ (36), പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍ (48), ചെണ്ണേന്‍കുന്നന്‍ ഷെഫീഖ് (30), നായിക്കത്ത് ഷറഫുദ്ദീന്‍ (29) എന്നിവരെയാണ് പിടികൂടിയത്. ഇവരെ മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

arrest

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നസീര്‍ ഹുസൈനെ ഒരു സംഘം തടഞ്ഞുവെക്കുകയും മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. സഹോദരന്‍ മുഹമ്മദ് നവാസ് നല്‍കിയ പരാതിയെ തുടര്‍ന്ന് സമീപവാസികളെ ചോദ്യം ചെയ്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

നസീര്‍ സമീപവാസിയായ സ്ത്രീയുടെ വീട്ടില്‍ രാത്രിയില്‍ ചെന്നതിനെ തുടര്‍ന്ന് പ്രതികള്‍ വാതില്‍ തകര്‍ത്ത് അകത്തുകയറുകയും ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ആക്രമണത്തിന് ഇരയായ നസീറിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അക്രമികള്‍ അനുവദിച്ചിരുന്നില്ല. മണിക്കൂറുകളോളം ചോരവാര്‍ന്ന് കിടന്ന് നസീര്‍ മരിച്ചശേഷമാണ് പ്രതികള്‍ സ്ഥലത്തുനിന്നും പിന്‍വാങ്ങിയത്.

English summary
Mankada moral policing murder: two arrested from tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X