കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കി മാങ്കുളം കല്ലാര്‍ റോഡിന്റെ നിര്‍മ്മാണം വൈകുന്നു; പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധിച്ചു

  • By Desk
Google Oneindia Malayalam News

ഇടുക്കി: മൂന്നാറിനെ ഇളക്കി മറിച്ച് മാങ്കുളം വികസനസമതിയുടെ മൂന്നാര്‍ പൊതുമരാമത്ത് വകുപ്പോഫീസ് ഉപരോധം.കരാറേറ്റെടുത്തിട്ടും കരാറുകാരന്‍ നിര്‍മ്മാണജോലികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാങ്കുളം വികസനസമതിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പോഫീസിന് മുമ്പില്‍ ഉപരോധസമരം സംഘടിപ്പിച്ചത്.സമരത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഈ മാസം 30ന് മുമ്പായി ടാറിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കാമെന്ന് പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥര്‍ ഉറപ്പു നല്‍കി.

munnar protest

സമരത്തിന്റെ ഭാഗമായി മാങ്കുളം പഞ്ചായത്തില്‍ ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താലും പൂര്‍ണ്ണമായിരുന്നു.കുണ്ടും കുഴിയും നിറഞ്ഞ കല്ലാര്‍ മുതല്‍ മാങ്കുളം വരെയുള്ള 17 കിലോമീറ്റര്‍ റോഡിലൂടെ കാലങ്ങളായി ദുരിതാത്രയാണ് പ്രദേശവാസികള്‍ നടത്തി വന്നിരുന്നത്. കരാറുകാരനെ പിന്തുണക്കുന്ന സമീപനമാണ് പൊതുമരാമത്തുകുപ്പോഫീസര്‍മാരുടെ പക്കല്‍ നിന്നുമുണ്ടാകുന്നതെന്ന് സമരസമതി കണ്‍വീനര്‍ ഫാദര്‍ ജോണ്‍ കല്ലൂര്‍ കുറ്റപ്പെടുത്തി.

റോഡ്്് ടാറിംഗിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകാതെ ഉപരോധസമരം പിന്‍വലിക്കില്ലെന്ന്് സമരക്കാര്‍ നിലപാടെടുത്തതോടെ സമരസമതി നേതാക്കന്‍മാരുമായി ദേവികുളം തഹസീല്‍ദാരും എക്സിക്യൂട്ടീവ് എഞ്ചിനിയറും ചര്‍ച്ചനടത്തി.ചര്‍ച്ചയെ തുടര്‍ന്ന് ഈ മാസം 30ന് മുമ്പായി റോഡിന്റെ ടാറിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കാമെന്ന് പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ പ്രതിഷേധക്കാര്‍ ഉപരോധസമരം അവസാനിപ്പിച്ചു.വരും വര്‍ഷങ്ങളില്‍ കല്ലാര്‍ മാങ്കുളം റോഡിന്റെ കരാര്‍ ജോലികള്‍ നിലവിലെ കരാറുകാരന് നല്‍കരുതെന്ന ആവശ്യവും കരാറുകാരനെ കരിംപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും നാട്ടുകാര്‍ മുമ്പോട്ട് വച്ചിരുന്നു.ഈ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പും പൊതുമരാമത്ത് വകുപ്പുദ്യാഗസ്ഥര്‍ പ്രദേശവാസികള്‍ക്ക് നല്‍കി.

English summary
mankulam kallar road; munar pwd office strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X