100 കോടി വാക്സിന്‍ വിതരണം : ഈ ലക്ഷ്യത്തിൽ നമ്മള്‍ വിജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു; മോദി
ദില്ലി: 100 കോടി വാക്സിൻ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. '100 കോടി വാക്സിൻ എന്നത് വളരെ വലിയ ഒരു സംഖ്യയാണ്. എന്നാൽ ഈ നമ്പറിന് പിന്നിൽ പ്രചോദനാത്മകമായ നിരവധി കഥകളുണ്ട്. ഈ രാജ്യത്തെ ജനങ്ങളിലും മുന്നണി പ്രവർത്തകരിലും എനിക്ക് വിശ്വാസമുള്ളതിനാൽ ഈ ലക്ഷ്യത്തിൽ നമ്മള്‍ വിജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.'- അദ്ദേഹം പറഞ്ഞു. മാന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വെല്ലുവിളികൾക്കിടയിലും, കോവിഡ് മുൻനിര തൊഴിലാളികൾ ഈ രാജ്യത്തെ ജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.നൂറു കോടി വാക്സിന്‍ ഡോസ് നല്‍കിയതിനു ശേഷം ഇന്ന് നമ്മുടെ രാജ്യം പുത്തന്‍ ഉണര്‍വോടും ഉത്സാഹത്തോടും മുന്നേറിക്കൊണ്ടിരിക്കുന്നതിനാലാണ് ഞാന്‍ നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നത്. നമ്മുടെ വാക്സിന്‍ പരിപാടിയുടെ വിജയം ഭാരതത്തിന്റെ സാധ്യതകള്‍ കാണിക്കുന്നു, എല്ലാവരുടെയും പ്രയത്നത്തിന്റെ മാന്ത്രികശക്തി കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നൂറു കോടി വാക്സിന്‍ ഡോസുകളുടെ കണക്ക് വളരെ വലുതാണ്. പക്ഷേ ലക്ഷക്കണക്കിന് ചെറിയ ചെറിയ പ്രചോദനപരവും അഭിമാനകരവുമായ അനുഭവങ്ങള്‍, നിരവധി ഉദാഹരണങ്ങള്‍ ഇതിനോട് ചേര്‍ത്തു വായിക്കാം. വാക്സിന്‍ നല്‍കുന്നതിന് തുടക്കം കുറിച്ചപ്പോള്‍ തന്നെ ഈ കാമ്പയില്‍ ഇത്രയും വിജയമാകുമെന്ന് എനിക്ക് ബോധ്യമായത് എങ്ങനെയെന്ന് ചോദിച്ച് പലരും കത്തെഴുതുന്നു. ഇതില്‍ എനിക്ക് ഉറച്ച വിശ്വാസം ഉണ്ടാകാന്‍ കാരണം എന്റെ രാജ്യത്തിലെ ആളുകളുടെ കഴിവുകളെക്കുറിച്ച് എനിക്ക് നന്നായി അറിയാം എന്നതാണ്.

എനിക്കറിയാമായിരുന്നു നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് പ്രതിരോധകുത്തിവയ്പ്പ് നല്‍കുന്നതിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന്. നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ അശ്രാന്ത പരിശ്രമത്തിലൂടെയും നിശ്ചയ ദാര്‍ഢ്യത്തിലൂടെയും ഒരു പുതിയ മാതൃക മുന്നില്‍ വെച്ചു. അവര്‍ നവീകരണത്തിലൂടെ ദൃഢനിശ്ചയത്തിലൂടെ മാനവ രാശിയുടെ സേവനത്തിന് ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ചു. ഇത് തെളിയിക്കുന്ന ധാരാളം ഉദാഹരണങ്ങളുണ്ട്. അതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് എല്ലാ വെല്ലുവിളികളെയും തരണം ചെയ്ത് അവര്‍ എങ്ങനെയാണ് കൂടുതല്‍ ആളുകള്‍ക്ക് സംരക്ഷണം നല്‍കി എന്നതാണ്.
ഈ ജോലി ചെയ്യാന്‍ അവര്‍ എത്ര മാത്രം അദ്ധ്വാനിച്ചു എന്ന് നമ്മള്‍ പത്രങ്ങളില്‍ പല തവണ വായിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ പറയുന്നതും കേട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഒന്നിനൊന്ന് മികച്ച പ്രചോദനം നല്‍കുന്ന നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഉത്തരാഖണ്ഡിലെ ബാഗേശ്വറില്‍ നിന്നുള്ള പൂനം നൗട്ടിയാല്‍ എന്ന ആരോഗ്യ പ്രവര്‍ത്തകയെ മന്‍ കി ബാത്ത് ശ്രോതാക്കള്‍ക്ക് പരിചയപ്പെടുത്താന്‍ ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
ഇവര്‍ ഉത്തരാഖണ്ഡിലെ ബാഗേശ്വറില്‍ നിന്നുമാണ്. അവിടെയാണ് ആദ്യമായി 100 ശതമാനം ഡോസ് പൂര്‍ത്തിയാക്കിയത്. ഈ പ്രവര്‍ത്തനത്തിന് അവിടത്തെ സര്‍ക്കാറും അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം ഇതൊരു ദുര്‍ഗമ പ്രദേശമാണ്. എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലമാണ്. അതുപോലത്തെ പ്രദേശമായ ഹിമാചലും അത്തരം ബുദ്ധിമുട്ടുകളില്‍ നിന്നുകൊണ്ട് തന്നെ 100 ശതമാനം ഡോസ് പൂര്‍ത്തിയാക്കി. പൂനം തന്റെ പ്രദേശത്തെ ആളുകള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് രാപകല്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിന്റെ' 82-ാം എപ്പിസോഡായിരുന്നു ഇന്ന് സംപ്രേക്ഷണം ചെയ്തത്. എല്ലാ മാസവും അവസാന ഞായറാഴ്ച സംപ്രേക്ഷണം ചെയ്യുന്ന ഈ പ്രോഗ്രാം ആള്‍ ഇന്ത്യ റേഡിയോ, ദൂരദർശൻ എന്നിവയുടെ മുഴുവൻ നെറ്റ്‌വർക്കിലും കൂടാതെ ആള്‍ ഇന്ത്യ റേഡിയോ വാർത്തകളിലും മൊബൈൽ ആപ്പിലും സംപ്രേക്ഷണം ചെയ്യുന്നു. പ്രക്ഷേപണത്തിന്റെ ഒരു ഇംഗ്ലീഷ് പതിപ്പ് എഫ്എം റെയിൻബോയിലും ആകാശവാണി എഐആറിന്റെ രാജധാനി ചാനലിലും ഇന്ന് രാത്രി 8 മണിക്ക് കേൾക്കാം, അതേസമയം ഇന്ന് രാവിലെ 11 ന് സംപ്രേഷണം ചെയ്ത ഉടൻ തന്നെ എഫ്എം ഗോൾഡിലും ആകാശവാണി എഐആറിന്റെ ഇന്ദ്രപ്രസ്ഥ ചാനലിലും ഒരു സംസ്കൃത പതിപ്പ് ലഭിക്കും.












Click it and Unblock the Notifications