ആന്‍ഡമാന്‍ സ്വദേശിയെ കബളിപ്പിച്ച് 12ലക്ഷം തട്ടിയ മണ്ണാര്‍ക്കാട് സ്വദേശി പെരിന്തല്‍മണ്ണയില്‍ പിടിയില്‍, നോട്ടിരട്ടിപ്പ് പറഞ്ഞും പ്രതി തട്ടിപ്പ് നടത്തി
മലപ്പുറം: ആന്‍ഡമാന്‍ സ്വദേശിയെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മണ്ണാര്‍ക്കാട് സ്വദേശിയെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് ആര്യമ്പാവ് താമസിക്കുന്ന വട്ടപ്പറമ്പില്‍ വീട്ടില്‍ അബ്ദുള്‍ നാസര്‍(46) ആണ് അറസ്റ്റിലായത്.
അന്‍ഡമാന്‍ സ്വദേശി അമീറിനെ ഫോണിലൂടെ പരിചയപ്പെട്ട് രണ്ടുവര്‍ഷമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു തട്ടിപ്പ്. പഴയ ഹോട്ടല്‍ സാമഗ്രികള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പെരിന്തല്‍മണ്ണയിലെത്തിച്ച ശേഷം 12 ലക്ഷം വാങ്ങി മുങ്ങുകയായിരുന്നു.

നിലമ്പൂര്‍ സ്വദേശിയെന്നാണ് അമീറിനെ വിശ്വസിപ്പിച്ചിരുന്നത്. വ്യാജ ഐ.ഡി കാര്‍ഡുപയോഗിച്ചാണ് ഫോണ്‍ സിമ്മെടുത്തിരുന്നത്.സൈബര്‍ സെല്ലിന്റെയും സി.സി.ടി.വി യുടെയും സഹായത്തോടെ പ്രതിയെ കണ്ടെത്തുകയായിരുന്നു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം അറസ്റ്റ് ചെയ്തു.
പ്രതി നോട്ടിരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിച്ചതായും പൊലീസ് സംശയിക്കുന്നു. പ്രതിയെ കുറിച്ച് കൂടുതല്‍ അന്വഷണം നടത്തിവരികയാണ്. നോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ടു പ്രതിക്കെതിതെ ചില ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ വിശദമായ അന്വേഷണം പോലീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ശേഷം വ്യക്തതവന്നശേഷം ഇതിനെതിരെ പോലീസ് പുതിയ കേസെടുക്കുമെന്നാണ് സൂചന. പെരിന്തല്‍മണ്ണ സി.ഐ: ടി.എസ്.ബിനു, എസ്.ഐ മാരായ അബ്ദുള്‍ സലാം, രമാദേവി, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാമകൃഷ്ണന്‍, എന്‍.കെ.വിനീത്, ബിന്നി മത്തായി, ദിനേശ് കിഴക്കേക്കര, പ്രീന എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു












Click it and Unblock the Notifications