കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബിന് പിന്നാലെ സഫീർ; യുഡിഎഫ് മുതലെടുപ്പിന് തിരിച്ചടി! സഫീറിന്റെ ഉപ്പയുടെ വെളിപ്പെടുത്തൽ...

കൊലപാതകത്തിന് പിന്നിൽ സിപിഐ പ്രവർത്തകരാണെന്നായിരുന്നു മുസ്ലീം ലീഗിന്റെയും കോൺഗ്രസിന്റെയും ആരോപണം.

Google Oneindia Malayalam News

Recommended Video

cmsvideo
ഷുഹൈബിന് പിന്നാലെ സഫീർ, സഫീറിന്റെ ഉപ്പയുടെ വെളിപ്പെടുത്തൽ | Oneindia Malayalam

പാലക്കാട്: മട്ടന്നൂർ ഷുഹൈബ് വധത്തിന് പിന്നാലെ കേരളത്തെ ഞെട്ടിച്ച മറ്റൊരു സംഭവമായിരുന്നു മണ്ണാർക്കാട് സഫീർ വധം. മണ്ണാർക്കാട് നഗരസഭ കൗൺസിലറും ലീഗ് പ്രവർത്തകനുമായ സഫീറിനെ ഫെബ്രുവരി 25 ഞായറാഴ്ച രാത്രിയാണ് ഒരു സംഘമാളുകൾ കുത്തിക്കൊന്നത്.

കൊലപാതകത്തിന് പിന്നിൽ സിപിഐ പ്രവർത്തകരാണെന്നായിരുന്നു മുസ്ലീം ലീഗിന്റെയും കോൺഗ്രസിന്റെയും ആരോപണം. സഫീർ വധത്തെ ചൊല്ലി നിയമസഭയിലും പ്രതിഷേധമുണ്ടായി. എന്നാൽ ഈ പ്രതിഷേധങ്ങളെല്ലാം തുടരുന്നതിനിടെയാണ് യുഡിഎഫിനെ വെട്ടിലാക്കി സഫീറിന്റെ പിതാവ് രംഗത്തെത്തിയത്. മകന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നാണ് സഫീറിന്റെ പിതാവ് സിറാജുദ്ദീൻ പറഞ്ഞത്.

പ്രതിഷേധം...

പ്രതിഷേധം...

സഫീർ വധവുമായി ബന്ധപ്പെട്ട് അ‍ഞ്ച് പേരെ പിടികൂടിയെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ യുഡിഎഫ് തയ്യാറായിരുന്നില്ല. തിങ്കളാഴ്ച മുതൽ ആരംഭിച്ച നിയമസഭ സമ്മേളനത്തിലും സഫീർ വധം പരാമർശിക്കപ്പെട്ടു. കഴിഞ്ഞദിവസം മണ്ണാർക്കാട് എംഎൽഎ സംഭവത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകുകയും ചെയ്തു.

രാഷ്ട്രീയം...

രാഷ്ട്രീയം...

ലീഗ് പ്രവർത്തകനായ സഫീറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഗുഢാലോചനയുണ്ടെന്നാണ് മണ്ണാർക്കാട് എംഎൽഎ എൻ ശംസുദ്ദീൻ ആരോപിച്ചത്. അക്രമികൾക്ക് സിപിഐ ബന്ധമുണ്ടെന്നും, സംഭവത്തിന് ശേഷം അക്രമികൾ സിപിഐ ഓഫീസിലേക്ക് ഓടിപ്പോയെന്നും അദ്ദേഹം ബുധനാഴ്ച നിയമസഭയിൽ പറഞ്ഞു.

രാഷ്ട്രീയമില്ല...

രാഷ്ട്രീയമില്ല...

സഫീർ വധത്തിൽ ബുധനാഴ്ചയും നിയമസഭയിൽ പ്രതിഷേധമുണ്ടായതിന് പിന്നാലെയാണ് യുഡിഎഫിനെയും ലീഗിനെയും വെട്ടിലാക്കി സിറാജുദ്ദീന്റെ വിശദീകരണം പുറത്തുവന്നത്. മകന്റെ കൊലപാതകത്തിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നായിരുന്നു സഫീറിന്റെ പിതാവ് സിറാജുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞത്.

പണ്ട് ലീഗുകാർ...

പണ്ട് ലീഗുകാർ...

സഫീർ വധം രാഷ്ട്രീയ കൊലപാതകമായി കാണരുതെന്നും, കേസിലെ പ്രതികൾ പഴയ ലീഗ് പ്രവർത്തകരാണെന്നും സിറാജുദ്ദീൻ പറഞ്ഞു. ഇവർ പിന്നീട് ലീഗ് വിട്ട് സിപിഐയിലും സിപിഎമ്മിലും ചേർന്നു. എന്നാൽ രാഷ്ട്രീയമല്ല കൊലപാതകത്തിന് പിന്നിലുള്ള കാരണം.

 നേരത്തെയും...

നേരത്തെയും...

കൊല്ലപ്പെട്ട സഫീറും പ്രതികളും തമ്മിൽ നേരത്തെയും വഴക്കുകളുണ്ടായിരുന്നു. ഈ പ്രശ്നങ്ങൾ പിന്നീട് പള്ളിക്കമ്മിറ്റി ഇടപെട്ട് പരിഹരിക്കുകയും ചെയ്തു. അതിനാൽ മകന്റെ കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമായി കാണരുതെന്നും, ഇതിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുത്തിക്കൊന്നു...

കുത്തിക്കൊന്നു...

ഫെബ്രുവരി 25 ഞായറാഴ്ച രാത്രി മണ്ണാർക്കാട്ടെ വസ്ത്രവ്യാപാര ശാലയിലെത്തിയാണ് ഒരു സംഘമാളുകൾ സഫീറിനെ കുത്തിക്കൊന്നത്. ലീഗ് പ്രവർത്തകനായ സഫീറിനെ കൊലപ്പെടുത്തിയത് സിപിഐ പ്രവർത്തകരാണെന്നായിരുന്നു മുസ്ലീം ലീഗിന്റെ ആരോപണം.

 വ്യാപകം...

വ്യാപകം...

സഫീറിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മണ്ണാർക്കാട് ഹർത്താൽ ആചരിക്കുകയും ചെയ്തു. ഹർത്താലിന്റെ മറവിൽ ലീഗ് പ്രവർത്തകർ അഴിഞ്ഞാടിയത് പിന്നീട് വാർത്തയായിരുന്നു.

 കൊലപാതകം...

കൊലപാതകം...

മട്ടന്നൂർ ഷുഹൈബ് വധത്തിന് പിന്നാലെ മറ്റൊരു യുഡിഎഫ് പ്രവർത്തകൻ കൂടി കൊല്ലപ്പെട്ടതോടെ യുഡിഎഫ് നേതൃത്വം പ്രതിഷേധം കടുപ്പിച്ചു. സിപിഐ വല്യേട്ടനായ സിപിഎമ്മിന് പഠിക്കുന്നുവെന്നാണ് വിടി ബൽറാം വിമർശിച്ചത്. സംസ്ഥാന വ്യാപകമായി മുസ്ലീം ലീഗും യുഡിഎഫും പ്രതിഷേധങ്ങളും സംഘടിപ്പിച്ചു.

 എല്ലാം വെള്ളത്തിൽ...

എല്ലാം വെള്ളത്തിൽ...

സഫീർ വധത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും മുസ്ലീം ലീഗ് അംഗീകരിച്ചിരുന്നില്ല. സിപിഐയുടെ രാഷ്ട്രീയ പ്രതികാരം തന്നെയാണ് സഫീറിന്റെ കൊലപാതകത്തിന് കാരണമെന്നായിരുന്നു ലീഗിന്റെ ആരോപണം. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ മുസ്ലീം ലീഗ് തീരുമാനിച്ചതിന് പിന്നാലെയാണ് സഫീറിന്റെ പിതാവ് തന്നെ പാർട്ടിയെ വെട്ടിലാക്കിയത്. രാഷ്ട്രീയ കൊലപാതകമല്ലെന്ന് സിറാജുദ്ദീൻ തുറന്നുപറഞ്ഞതോടെ സഫീർ വധത്തിലെ പ്രതിഷേധങ്ങളും കെട്ടടങ്ങിയേക്കുമെന്നാണ് സൂചന.

ജയരാജനെ കൊല്ലാന്‍... സുധാകരന്റെ ഗൂഢാലോചനക്ക് സാക്ഷിയെന്ന് വെളിപ്പെടുത്തല്‍; ചില്ലറക്കാരനല്ല സുധാകരൻജയരാജനെ കൊല്ലാന്‍... സുധാകരന്റെ ഗൂഢാലോചനക്ക് സാക്ഷിയെന്ന് വെളിപ്പെടുത്തല്‍; ചില്ലറക്കാരനല്ല സുധാകരൻ

ഷുഹൈബിന്റെ ജീവനെടുത്ത ആയുധം എവിടെയെന്ന് ഹൈക്കോടതി! സിബിഐ തീരുമാനം ഒരാഴ്ചയ്ക്കകം...ഷുഹൈബിന്റെ ജീവനെടുത്ത ആയുധം എവിടെയെന്ന് ഹൈക്കോടതി! സിബിഐ തീരുമാനം ഒരാഴ്ചയ്ക്കകം...

ജീവിതത്തിൽ ഒരുമിക്കാൻ സമ്മതിച്ചില്ല! വീട് വിട്ടിറങ്ങിയ കമിതാക്കളുടെ മൃതദേഹം കനാലിൽ...ജീവിതത്തിൽ ഒരുമിക്കാൻ സമ്മതിച്ചില്ല! വീട് വിട്ടിറങ്ങിയ കമിതാക്കളുടെ മൃതദേഹം കനാലിൽ...

English summary
mannarkkad safeer murder; safeer's father given clarification about the murder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X