Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസിൽ അഴിച്ചു പണി; എന്‍ ശങ്കര്‍ റെഡ്ഡി റോഡ് സേഫ്റ്റി കമ്മീഷണര്‍!

തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സിഎംഡിയായിരുന്ന എന്‍ ശങ്കര്‍ റെഡ്ഡിയാണ് പുതിയ റോഡ് സേഫ്റ്റി കമ്മീഷണര്‍. ഇതിന് വേണ്ടി എക്സ് കേഡർ തസ്ത്തിക പുതുതായി സൃഷ്ടിച്ചു.

കെഎപി നാലാം ബറ്റാലിയന്‍ കമന്‍ഡന്റ് കോറി സഞ്ജയ് കുമാര്‍ ഹെഡ് കോട്ടേഴ്‌സ് ഡിഐജിയാകും. അതേസമയം തിരുവനന്തപുരം ഐജിയുടെ ചുമതലയുള്ള മനോജ് എബ്രഹാമിനെ പുതിയ ആംഡ് ബറ്റാലിയന്‍ എഡിജിപിയാക്കി. തിരുവനന്തപുരം ഐജിയുടെ ചുമതലയും അദ്ദേഹം വഹിക്കും.

Kerala Police

ആലപ്പുഴ എസ്പിയായി സ്ഥാനകയറ്റം നല്‍കി നിയമിച്ച സുജിത് ദാസിനെ കണ്ണൂര്‍ കെഎപി ബറ്റാലിയന്‍ കമന്‍ഡാന്റായി നിയമിച്ചു. ഡിഐജിയായി സ്ഥാനകയറ്റം കിട്ടിയ കോഴിക്കോട് ജില്ലാ പൊലീസ് മേധാവി കാളിരാജ് മഹേഷ് കുമാറിനെ പൊലീസ് മേധാവിയായി കോഴിക്കോട് നിയമിച്ചു. പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ ശ്യാം സുന്ദറിനെ കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്‌ഷന്‍ കോര്‍പറേഷൻ സിഎംഡിയായി നിയമിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+