മനോജ് കെ ദാസ് മാതൃഭൂമി പത്രാധിപരായി ചുമതലയേറ്റു
കോഴിക്കോട്: മാതൃഭൂമി പത്രാധിപരായി മനോജ് കെ ദാസ് ചുതലയേറ്റു. ടൈംസ് ഓഫ് ഇന്ത്യയുടെ റെസിഡന്‍റ് എഡിറ്ററായി പ്രവര്‍ത്തിച്ച് വരികയായിരുന്ന 48 കാരനായ മനോജ് വെള്ളിയാഴ്ച്ചയാണ് മാതൃഭൂമിയില്‍ ചുമതലയേറ്റത്.
1994 ല്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലൂടെയാണ് മാധ്യമപ്രവര്‍ത്ത രംഗത്തത്തേക്ക് കടന്നു വരുന്നത്. പിന്നീട് കൊച്ചി ബ്യൂറോ ചീഫ്, ഡെപ്യൂട്ടി റെസിഡന്‍റ് എഡിറ്റര്‍, റെസിഡന്‍റ് എഡിറ്റര്‍ പദവികള്‍ വഹിച്ചു. ഏഷ്യാനെറ്റ് ന്യൂസ്, ഡെക്കാന്‍ ക്രോണിക്കിള്‍ എന്നീ സ്ഥാപനങ്ങളുടേയും റസിഡന്‍റ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡെക്കാന്‍ ക്രോണിക്കിളിന്‍റെയും ടൈംസ് ഓഫ് ഇന്ത്യയുടേയും കേരളത്തിലെ സ്ഥാപക റെസിഡന്‍റ് എഡിറ്ററാണ്.

കോട്ടയം ജില്ലയിലെ കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിയാണ് മനോജ് കെ ദാസ്. ഭാര്യ: സരിതാ മനോജ്, മാനസ എം ദാസ്, മഞ്ജീര എം ദാസ് എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications