മനോജ് വധം:സിപിഎം നേതാക്കള്‍ ഹാജരായി
കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ മൂന്ന് സിപിഎം നേതാക്കള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായതായി റിപ്പോര്‍ട്ട്. എന്നാല്‍ കൊലപാതകത്തില്‍ പാര്‍ട്ടിക്കുള്ള പങ്ക് ഇവര്‍ നിഷേധിച്ചുവെന്നാണ് അറിയുന്നത്.
സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബു ആണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ പ്രമുഖന്‍. രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നാണ് വിവരം.

ഇതിനിടെ മനോജിനൊപ്പം വെട്ടേറ്റ പ്രമോദിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നു. സെപ്റ്റംബര്‍ 2 ന് തന്നെ മനോജിനെ വധിക്കാന്‍ പദ്ധതിയിട്ടായിരുന്നു അക്രമികളുടെ നീക്കം എന്നാണ് പ്രമോദിന്റെ മൊഴി നല്‍കുന്ന സൂചന.
മനോജിന്റെ മരണം ഉറപ്പാക്കിയതിന് ശേഷമാണ് അക്രമി സംഘം സ്ഥലം വിട്ടതെന്ന് പ്രമോദ് മൊഴി നല്‍കിയിട്ടുണ്ട്. മനോജിന്റെ കഴുത്തിന് കോടാലികണ്ട് വെട്ടിയാണ് മരണം ഉറപ്പാക്കിയത്. കേസിലെ മുഖ്യ പ്രതി വിക്രമനാണ് ഇത് ചെയ്തതെന്നും പ്രമോദ് മൊഴി നല്‍കിയിട്ടുണ്ട്.
കൊല നടന്ന ദിവസം തന്നെ പ്രദേശത്തെ പല പ്രമുഖ സിപിഎം പ്രവര്‍ത്തകരും നാട് വിട്ടിരിക്കുകയാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്.












Click it and Unblock the Notifications