മനോജ് വധം: ഒന്നാം പ്രതി വിക്രമന്‍ കീഴടങ്ങി
കണ്ണൂര്‍: കതിരൂരില്‍ ആര്‍എസ് നേതാവ് മനോജിനെ വധിച്ച കേസിലെ ഒന്നാം പ്രതി വിക്രമന്‍ കീഴടങ്ങി. അന്വേഷണ സംഘത്തിന് പിടികൊടുക്കാതെ കോടതിയിലെത്തിയാണ് വിക്രമന്‍ കീഴടങ്ങിയത്. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് വിക്രമന്‍ കീഴടങ്ങിയത്.
മനോജ് വധ കേസില്‍ പോലീസ് തുടക്കം മുതലേ സംശയിക്കുന്ന വ്യക്തിയായിരുന്നു വിക്രമന്‍. മനോജിനൊപ്പം വെട്ടേറ്റ പ്രമോദിന്റെ മൊഴി കൂടിയായപ്പോള്‍ ഇക്കാര്യം ഉറപ്പിക്കുകയായിരുന്നു. സിപിഎം പ്രവര്‍ത്തകനാണ് വിക്രമന്‍.

പി ജയരാജന്‍ വധശ്രമക്കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട് ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് മനോജ്. സെപ്റ്റംബര്‍ ഒന്നിനാണ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയത്. ദീര്‍ഘനാളത്തെ ആസൂത്രണത്തിനൊടുവിലാണ് കൊല നടത്തിയതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
മനോജും പ്രമോദും വാനില്‍ യാത്ര ചെയ്യവേ, ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു കൊല നടത്തിയത്. വിക്രമനാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രമോദ് മൊഴി നല്‍കി. മരണം ഉറപ്പിക്കാന്‍ മനോജിന്റെ കഴുത്തിന് വിക്രമന്‍ മഴു ഉപയോഗിച്ച് വെട്ടിയെന്നും മൊഴി നല്‍കിയിരുന്നു.
പാര്‍ട്ടിക്ക് കൊലപാതകവുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് സിപിഎം നേതാക്കള്‍ വിശദീകരിക്കുന്നത്. കഴിഞ്ഞ ദിവസം സിപിഎം കതിരൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബുവിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications