കതിരൂര്‍ മനോജ് വധക്കേസ്, പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
കണ്ണൂര്‍: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ യു.എ.പി.എ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് ജാമ്യാപേക്ഷ തള്ളിയത്.
ശാരീരിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന തന്നെ കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനിടയുണ്ടെന്ന് കാണിച്ചാണ് ജയരാജന് ജൂലൈ പത്തിന് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം.

ജില്ലാ സെഷന്‍സ് ജഡ്ജി ആര്.നാരായണ പിഷാരടിയാണ് ജാമ്യപേക്ഷ തള്ളിയത്. ഹര്‍ജിയില്‍ വ്യാഴാഴ്ച വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വിധിപറയാന്‍ മാറ്റിവെക്കുകയായിരുന്നു. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നാണ് ജയരാജന്റെ അഭിഭാഷകന് വാദിച്ചത്.
ഇതോടെ കേസില്‍ ജയരാജനെ പ്രതിപട്ടികയില്‍ ചേര്‍ക്കാനുള്ള നടപടികളുമായി സിബിഐ മുന്നോട്ടു പോകുമെന്നാണ് സൂചന. 2014 സെപ്റ്റംബര്‍ ഒന്നിനാണ് വീട്ടില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രാമധ്യേ മനോജ് കൊല്ലപ്പെടുന്നത്. വാനിനുനേരെ ബോംബ് എറിഞ്ഞതിനുശേഷം മനോജിനെ വാലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications