കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് 'പുതിയ ഇന്ത്യ'? എങ്ങിനെയാവണം പുതിയ ഇന്ത്യ, ആശങ്കകൾ പങ്കുവെച്ച് പ്രമുഖർ!

Google Oneindia Malayalam News

കൊച്ചി: രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് കോട്ടം തട്ടുന്ന സാഹചര്യത്തിലാണ് പുതിയ ഇന്ത്യയെ കുറിച്ച് ചർച്ച ചെയ്യുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം. മനോരമ ന്യൂസ് സംഘടിപ്പിച്ച 'പുതിയ ഇന്ത്യ' എന്ന് കോൺക്ലേവ് പരിപാടിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

<br><strong>പ്രതിസന്ധികൾക്കിടയിലും കർതാർപൂർ വിഷയത്തിൽ ഇന്ത്യ-പാക് ചർച്ച നടക്കുമെന്ന് പാക് സ്ഥിരീകരണം</strong>
പ്രതിസന്ധികൾക്കിടയിലും കർതാർപൂർ വിഷയത്തിൽ ഇന്ത്യ-പാക് ചർച്ച നടക്കുമെന്ന് പാക് സ്ഥിരീകരണം

തൊഴിലില്ലായ്മ രൂക്ഷമായതടക്കം ഒട്ടേറെ പ്രശ്നങ്ങളാണ് രാജ്യം നേരിടുന്നതെന്നും മുഹമ്മദ് സലിം കൂട്ടിച്ചേർത്തു. പുതിയ കുട്ടികള്‍ക്കാകും കോണ്‍ക്ലേവ് ഏറ്റവും പ്രയോജനകരമാകുകയെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. പുതിയ ഇന്ത്യയിൽ വികസനത്തിൽ കേരളം ഏറെ മുന്നിലാണെന്ന് ബിജെപി നേതാവ് ആർ ബാലശങ്കർ . മതമൈത്രിയുള്ള ഇന്ത്യയാണ് സ്വപ്നമെന്നും അദ്ദേഹം വ്യക്തമാക്കി.

Manorama Conclave

മനോരമ ന്യൂസ്‌ കോണ്‍ക്ലേവിന്റെ മൂന്നാം പതിപ്പിൽ ബൈജൂസ്‌ ലേർണിങ് ആപ് ഉടമ ബൈജു രവീന്ദ്രനും പങ്കെടുക്കുന്നുണ്ട്. ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുന്നതിനുപകരം, ഭാവിയിലേക്ക് നോക്കാൻ ഓരോ പൗരനെയും പ്രേരിപ്പിക്കുന്നതാണ് ' പുതിയ ഇന്ത്യ എന്ന ആശയമെന്ന് മുൻ ടെലികോം സെക്രട്ടറി അരുണ സുന്ദർരാജ് അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് സംവാദം അനിവാര്യമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ദില്ലിയിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് അദ്ദേഹം കോൺക്ലേവ് ഉദ്ഘാടനം ചെയ്തത്.

English summary
Manoram conclave in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X