കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെറ്റ് തിരുത്തി മനോരമ; സന്ദീപ് സിപിഎം അംഗമല്ല, പ്രാദേശിക ലേഖകന് സംഭവിച്ച പിഴവെന്ന് വിശദീകരണം

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത കേസിലെ പ്രതി സന്ദീപ് നായര്‍ സിപിഎം അംഗമാണെന്ന് അദ്ദേഹത്തിന്‍റെ അമ്മ പറഞ്ഞുവെന്ന രീതിയില്‍ ഏഷ്യാനെറ്റും മനോരമയും അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. സന്ദീപിന്‍റെ അമ്മയുടെ വാക്കുകള്‍ വളച്ചൊടിച്ചാണ് ഇത്തരത്തിലൊരു വാര്‍ത്ത ചമച്ചതെന്നാണ് പ്രധാന ആരോപണം.

വാര്‍ത്ത തെറ്റായിരുന്നുവെന്ന ആരോപണം മനോരമ ന്യൂസ് തുറന്ന് സമ്മതിക്കുകയും ചെയ്തു. ബുധനാഴ്ച നടന്ന ചാനല്‍ ചര്‍ച്ചയിലാണ് അവതാരക ഷാനി പ്രഭാകര്‍ ഇക്കാര്യം തുറന്നു സമ്മതിച്ചത്.

ചാനല്‍ ചര്‍ച്ചയില്‍

ചാനല്‍ ചര്‍ച്ചയില്‍

ചാനല്‍ ചര്‍ച്ചയില്‍ സിപിഎം പ്രതിനിധിയായി പങ്കെടുത്ത ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം തെറ്റായ വാര്‍ത്തയെ കുറിച്ച് ചൂണ്ടിക്കാട്ടിയപ്പോഴാണ് തെറ്റ് സമ്മതിച്ച് മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്‍റ് അവതാരക ഷാനീ പ്രഭാകര്‍ രംഗത്ത് എത്തിയത്.

Recommended Video

cmsvideo
Swapna Suresh's helper Sandeep is a BJP Worker | Oneindia Malayalam
എഎ റഹീം

എഎ റഹീം

ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ എഎ റഹീം ഇക്കാര്യം ഉന്നയിച്ചു. സന്ദീപ് നായര്‍ സിപിഎം അഗംമാണെന്ന് പറഞ്ഞ് നിങ്ങള്‍ ഒരു ബ്രേക്കിങ് ന്യൂസ് കൊടുത്തു. ആ വാര്‍ത്തക്ക് നിദാനമായി ഒരു വീഡിയോയും ഉണ്ട്. സന്ദീപ് നായരുടെ അമ്മ അത് പറയുന്നു എന്നാണ് നിങ്ങള്‍ അവതരിപ്പിച്ചതെന്നും എഎ റഹീം ചൂണ്ടിക്കാണിക്കുന്നു.

ബ്രേക്കിങ് കൊടുത്തു

ബ്രേക്കിങ് കൊടുത്തു

ആ വീഡിയോ സംഘടിപ്പിച്ച് ആവര്‍ത്തിച്ച്, ആവര്‍ത്തിച്ച് കേട്ടു. അപ്പോഴാണ് ഏറ്റവും വലിയ മാധ്യമ അധാര്‍മ്മികത കണ്ടത്. അത് പ്രേക്ഷകരോട് പറയാതെ പോവാന്‍ കഴിയില്ല. നിങ്ങളോ എന്ന ചോദ്യത്തിനാണ് ആ അമ്മ അവരെ കുറിച്ചുള്ള മറുപടി പറയുന്നത്. നിങ്ങള്‍ അതുകൊണ്ട് വന്ന് എഡിറ്റ് ചെയ്ത് സന്ദീപ് നായര്‍ സിപിഎം മെമ്പറാണെന്ന് അമ്മ പറഞ്ഞു എന്ന രീതിയില്‍ വാര്‍ത്ത ബ്രേക്കിങ് കൊടുത്തു.

ബിജെപി പ്രവര്‍ത്തകന്‍

ബിജെപി പ്രവര്‍ത്തകന്‍

ഈ നിമിഷം വരെ അത് തിരുത്താന്‍ തയ്യാറായില്ല. അദ്ദേഹം ബിജെപി പ്രവര്‍ത്തകനാണെന്നും ഇങ്ങനെ കള്ളം പറഞ്ഞ മാധ്യമങ്ങള്‍ക്കെതിരെ താന്‍ നിയമനടപടി സ്വീകരിക്കുമെന്നും പിന്നെ ആ അമ്മ പറഞ്ഞത് നിങ്ങള്‍ കണ്ടതാണ്. തെറ്റു പറ്റാം, അബദ്ധത്തില്‍ പറ്റിയതാണെങ്കില്‍ മനോരമ ഇതിനകം മാപ്പ് ചോദിക്കണമായിരുന്നു. എന്തുകൊണ്ട് നിങ്ങളത് തിരുത്തിയില്ല. സിപിഎമ്മിനെ കുറിച്ച് ഇത്തരത്തില്‍ നട്ടാല്‍ കുരുക്കാത്ത ഒരു നുണ എന്തിന് പ്രക്ഷേപണം ചെയ്തെന്ന് അറിയണമെന്നും റഹീം പറഞ്ഞു. അതില്‍ മാപ്പ് പറയുന്നോ? അതോ ഉറച്ച് നില്‍ക്കുന്നുവോന്നും അദ്ദേഹം ചോദിക്കുന്നു.

വിശദാംശങ്ങള്‍ ശേഖരിച്ചു

വിശദാംശങ്ങള്‍ ശേഖരിച്ചു

ഇതോടെയാണ് തങ്ങളുടെ ഭാഗം വ്യക്തമാക്കി ഷാനി പ്രഭാകര്‍ രംഗത്തെത്തിയത്. താങ്കള്‍ ഈ വിഷയം ഇന്ന് ചര്‍ച്ചയില്‍ ഉന്നയിക്കും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആ വാര്‍ത്തയുടെ വ്യക്തമായ പശ്ചാത്തലവും ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടറുമായി സംസാരിച്ച അതിന്‍റെ വിശദാംശങ്ങള്‍ കൂടി ശേഖരിച്ചാണ് ഞാനും ഈ ചര്‍ച്ചയ്ക്ക് വന്നത്. റിപ്പോര്‍ട്ടര്‍ അറിയിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെയാണെന്നും ഷാനീ പ്രഭാകര്‍ വ്യക്തമാക്കുന്നു.

നെടുമങ്ങാട് നിന്നും

നെടുമങ്ങാട് നിന്നും

റഹീം പറഞ്ഞത് പോലെ നെടുമങ്ങാട് നിന്നാണ് ആ വാര്‍ത്ത വന്നത്. പ്രാദേശിക ലേഖകനാണ് സന്ദീപ് നായരുടെ അമ്മയുമായി സംസാരിച്ചത്. പല ക്ലിപ്പുകളുമായി അദ്ദേഹം മനോരമയുടെ സ്റ്റുഡിയോയിലേക്ക് അയച്ച് ക്ലിപ്പില്‍ ആ അമ്മ പറയുന്ന സിപിഐഎമ്മിന്‍റെ അംഗമാണ് ബ്രാഞ്ച് മെമ്പര്‍ഷിപ്പുണ്ട് എന്ന് പറഞ്ഞത് സന്ദീപ് നായരെക്കുറിച്ചാണ് എന്ന് തെറ്റിദ്ധരിച്ചാണ് ആ വാര്‍ത്ത നല്‍കിയതെന്നും അവതാരക വിശദീകരിക്കുന്നു.

അത് തെറ്റാണ്

അത് തെറ്റാണ്


അത് തെറ്റാണ് എന്ന് മറ്റ് മാധ്യമങ്ങളിലൂടെ തീര്‍ച്ചയായും താങ്കള്‍ പറഞ്ഞപോലെ മറ്റ് ചാനലുകളില്‍ കൂടി വന്നതിന്റെ അടിസ്ഥാനത്തില്‍ അത് ക്രോസ് ചെക്ക് ചെയ്ത് പ്രദേശിക ലേഖകനോടും വീണ്ടും വിശദീകരണം ചോദിച്ച് അവിടെ നടന്നത് കൃത്യമായി തിരുത്തുകയും ചെയ്തിട്ടുണ്ടെന്നും ഷാനി അഭിപ്രായപ്പെട്ടു.

ചോദിക്കേണ്ടി വന്നു

ചോദിക്കേണ്ടി വന്നു

എന്നാല്‍ തിരുത്തിയത് കണ്ടില്ലെന്നായിരുന്ന റഹീമിന്‍റെ മറുപടി. ഞാനിപ്പോള്‍ ചോദിക്കേണ്ടി വന്നു നിങ്ങള്‍ മറുപടി പറയാന്‍. തിരുത്തിയതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അതില്‍ ഒരു സംശയം വേണ്ട. ഈ ചര്‍ച്ച വരെ പോകരുതായിരുന്നു. ഇപ്പോഴും പ്രതി സിപിഎം പ്രവര്‍ത്തകന്‍ എന്ന് പറഞ്ഞല്ലെ സാമൂഹ്യ മാധ്യമങ്ങള്‍ പോകുന്നുവെന്നും റഹീ ചോദിക്കുന്നു.

സിപിഎമ്മാണെന്ന് പറഞ്ഞു..

സിപിഎമ്മാണെന്ന് പറഞ്ഞു..

ഈ വിഷയം ഉന്നയിക്കണമെന്ന് തീരുമാനിച്ചപ്പോള്‍, ഇത് ശരിയാണോയെന്ന് അറിയാന്‍ ഇത് റിപ്പോര്‍ട്ട് ചെയ്ത് തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോര്‍ട്ടറെ നേരിട്ട് വിളിച്ചു. അദ്ദേഹത്തിന്‍റെ നമ്പര്‍ സംഘടിപ്പിച്ചാണ് വിളിച്ചത്. ഈ വാര്‍ത്ത ശരിയാണോ, ഏതടിസ്ഥാനത്തിലാണ് നിങ്ങള്‍ ഈ വാര്‍ത്ത കൊടുത്തത്. അപ്പഴും അവര്‍ പറയുന്നത് മകന്‍ സിപിഎമ്മായിരുന്നുവെന്ന് പറഞ്ഞിരുന്നുവെന്നാണ്. ഇത് ഞാന്‍ സംസാരിക്കുന്നത് 7.35 നാണെന്നും റഹീം പറയുന്നു.

തിരുത്തി അമ്മയും

തിരുത്തി അമ്മയും

സന്ദീപ് സിപിഎം അംഗമാണെന്ന അമ്മ പറഞ്ഞുവെന്ന തരത്തിലായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ പിന്നീ്ട് ഇത് നിഷേധിച്ച് അമ്മ തന്നെ രംഗത്തെത്തുകയും ചെയ്തു. താനാണ് സി.പി.ഐ.എം അംഗമെന്നും മകന്‍ ബി.ജെ.പി പ്രവര്‍ത്തകനാണെന്നുമായിരുന്നു സന്ദീപിന്റെ അമ്മ വ്യക്തമാക്കിയത്.

English summary
Manorama apologises for mentioning sandeep nair as cpm worker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X