മുഖ്യമന്ത്രിയായി പിണറായി നല്ലതോ മോശമോ? പ്രധാനമന്ത്രിയായി മോദി കൊള്ളാം, ജനപ്രിയൻ രാഹുൽ, മനോരമ-സി വോട്ടർ സർവ്വേ
മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്റെ പ്രകടനം മോശമെന്നും പ്രധാനമന്ത്രിയെന്ന നിലയ്ക്ക് നരേന്ദ്ര മോദിയുടെ പ്രകടനം നല്ലതെന്നും മനോരമ ന്യൂസ് സര്‍വ്വേ. സി വോട്ടറുമായി ചേര്‍ന്ന് മനോരമ ന്യൂസ് നടത്തിയ സര്‍വ്വേയിലാണ് മുഖ്യമന്ത്രിയുടെ പ്രകടനം മോശമാണെന്ന് 53.1 ശതമാനം പേര് അഭിപ്രായപ്പെട്ടിരിക്കുന്നത്.
പിണറായി വിജയന് മികച്ച മുഖ്യമന്ത്രിയാണെന്ന് 27 ശതമാനം പേര് പ്രതികരിച്ചപ്പോള്‍ 16.2 ശതമാനം പേര് ശരാശരി പ്രകടനം മാത്രമാണ് മുഖ്യമന്ത്രിയുടേത് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. ആകെ 43 ശതമാനം പേരാണ് മുഖ്യമന്ത്രിയുടെ പ്രകടനത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്താതിരുന്നതെന്ന് പറയാം. 3.7 ശതമാനം പേര് ഇക്കാര്യത്തില്‍ അഭിപ്രായമില്ലെന്ന് പ്രതികരിച്ചിരിക്കുന്നു.
അതേസമയം പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിയുടെ പ്രകടനം മോശമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 45.5 ശതമാനം പേരാണ്. 31.2 ശതമാനം പേര് മോദിയുടെ പ്രകടനം നല്ലതാണെന്നും 17.4 ശതമാനം പേര് ശരാശരി ആണെന്നും പ്രതികരിച്ചിരിക്കുന്നു. അതായത് 48 ശതമാനം പേര്‍ക്കും പ്രധാനമന്ത്രിയുടെ പ്രകടനത്തോട് മോശം അഭിപ്രായമില്ലെന്നാണ് മനോരമ സര്‍വ്വേയുടെ കണ്ടെത്തല്‍. 59 ശതമാനം പേര് അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

കേന്ദ്ര ബജറ്റ് കേരളത്തിന് വളരെ മികച്ചതായിരുന്നുവെന്ന് 14. 3 ശതമാനം പേരും മികച്ചതാണെന്ന് 8.4 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു. കേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ച് വളരെ മോശമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് സര്‍വ്വേയില്‍ പങ്കെടുത്ത 15.7 ശതമാനം ആളുകളാണ്. വളരെ മോശമെന്ന് 38.8 ശതമാനം പേര് അഭിപ്രായപ്പെട്ടപ്പോള്‍ ശരാശരി മാത്രമാണെന്ന് 14.2 പേരും അഭിപ്രായപ്പെട്ടിരിക്കുന്നു.
ജനപ്രിയനായ നേതാവ് നരേന്ദ്ര മോദിയാണോ രാഹുല്‍ ഗാന്ധിയാണോ എന്ന ചോദ്യത്തിന് 48.5 ശതമാനം പേര് തിരഞ്ഞെടുത്തിരിക്കുന്നത് രാഹുല്‍ ഗാന്ധിയെ ആണ്. 30.7 ശതമാനം പേരാണ് നരേന്ദ്ര മോദിയെ ജനപ്രിയ നേതാവായി കണക്കാക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 20.8 ശതമാനം ആളുകള്‍ അഭിപ്രായമില്ലെന്നോ ഇവരേക്കാള്‍ മികച്ചത് മറ്റൊരാള്‍ ആണെന്നോ ആണ് പ്രതികരിച്ചിരിക്കുന്നത്.
ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറില്‍ വലിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഈ കരാര്‍ രാജ്യത്തിന് ഗുണകരമാണ് എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 30.9 ശതമാനം പേരുടെ നിലപാട്. കരാര്‍ ഇന്ത്യയ്ക്ക് ഗുണകരമല്ലെന്ന് 36.4 ശതമാനം പേരും അഭിപ്രായമില്ലെന്ന് 32.6 ശതമാനം പേരും പ്രതികരിച്ചു.
അതേസമയം കേരള ബജറ്റ് മോശമായില്ലെന്നാണ് മനോരമയുടെ സര്‍വ്വേയില്‍ പങ്കെടുത്തതില്‍ കൂടുതല്‍ പേരുടേയും അഭിപ്രായം. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത് 24.8 ശതമാനം പേരാണ്. മികച്ചത് എന്ന് 11.6 ശതമാനം പേരും ശരാശരിയെന്ന് 24.1 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു. അതേസമയം കേരള ബജറ്റ് മോശമെന്ന് 17.5 ശതമാനം പേരും വളരെ മോശമെന്ന് 15.5 ശതമാനം പേരുമാണ് അഭിപ്രായപ്പെട്ടിട്ടുളളത്.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
മാറി മാറി വീശുന്ന പാലക്കാടൻ കാറ്റ് ആര് ‘ഡീൽ’ ചെയ്യും? -
കോഴിക്കോടൻ പോരിൽ ചുവപ്പുകോട്ടയിളകുമോ? -
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്‍മാര്‍ കുറഞ്ഞത് 27, കൂടിയവ ഏഴ് -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആയി ഉയർത്തും, 50 ശതമാനം സ്ത്രീകൾക്കും ജോലി -
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്! -
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
വോട്ട് ചെയ്യൂ, ഒരു രൂപയ്ക്ക് പുട്ടടിക്കൂ! വോട്ടർമാർക്ക് സപ്ലൈകോയുടെ വമ്പൻ ഓഫർ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി












Click it and Unblock the Notifications