Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി വിഡി സതീശൻ തന്നെയെന്ന് വീണ്ടും മനോരമയുടെ സർവ്വേ, പിണറായിക്ക് പിന്തുണ കുറഞ്ഞോ? തരൂരിന് കൂടി

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ രണ്ടാം ഘട്ട സര്‍വ്വേയുമായി മനോരമ ന്യൂസ്. ഫ്രെബുവരി രണ്ടാം വാരത്തിലെ മനോരമ-സി വോട്ടര്‍ സര്‍വ്വേ ഫലം ആണ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. ഫെബ്രുവരി ആദ്യ വാരം പുറത്ത് വിട്ട സര്‍വ്വേയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരേണ്ട എന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം.

പുതിയ സര്‍വ്വേയില്‍ ഇടത് സര്‍ക്കാര്‍ മാറണം എന്ന് പറയുന്നവരുടെ എണ്ണം കൂടിയെന്നാണ് ഫലം വ്യക്തമാക്കുന്നത്. ആദ്യ സര്‍വ്വേയില്‍ 53. 7 ശതമാനം പേര്‍ സര്‍ക്കാര്‍ മാറണമെന്നും 40.3 ശതമാനം പേര്‍ സര്‍ക്കാര്‍ തുടരണമെന്നും അഭിപ്രായപ്പെട്ടു.

പുതിയ സര്‍വ്വേയില്‍ ഇടത് സര്‍ക്കാര്‍ മാറണം എന്ന് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത് 58 ശതമാനം ആളുകള്‍ ആണ്. സര്‍ക്കാര്‍ തുടരണം എന്ന് 38.8 ശതമാനം പേരും അഭിപ്രായമില്ലെന്ന് 3.2 ശതമാനം പേരും വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനം മോശമെന്ന് പറയുന്നവരുടെ എണ്ണവും കൂടിയെന്നാണ് മനോരമ സര്‍വ്വേ അവകാശപ്പെടുന്നത്.

Manorama-C Voter Survey Predictions

ഫെബ്രുവരി ആദ്യവാരം നടത്തിയ സര്‍വ്വേയില്‍ 53.1 ശതമാനം പേരാണ് മുഖ്യമന്ത്രിയുടെ പ്രകടനം മോശമാണ് എന്ന് അഭിപ്രായപ്പെട്ടത്. രണ്ടാം വാരത്തിലെ സര്‍വ്വേയില്‍ 54.6 ശതമാനം പേര്‍ മുഖ്യമന്ത്രി പോരെന്ന് പറഞ്ഞിരിക്കുന്നു. മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണ് എന്നുളള ചോദ്യത്തിനും പിണറായി വിജയന് പിന്തുണ കുറഞ്ഞിട്ടുണ്ട് എന്നാണ് മനോരമ-സി വോട്ടര്‍ സര്‍വ്വേ പറയുന്നത്.

ആദ്യഘട്ട സര്‍വ്വേയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 24.1 ശതമാനം വോട്ട് നേടി ഒന്നാമതും 22.4 ശതമാനം വോട്ട് നേടി പിണറായി വിജയന്‍ രണ്ടാമതും 11.3 ശതമാനം വോട്ട് നേടി ശശി തരൂര്‍ മൂന്നാമതുമാണ് എത്തിയത്. ബാക്കിയുളളവര്‍ എന്ന വിഭാഗത്തിന് 42.2 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.

മനോരമ-സി വോട്ടര്‍ രണ്ടാം ഘട്ട സര്‍വ്വേയില്‍ വിഡി സതീശന് മുഖ്യമന്ത്രി ്സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പിന്തുണ വര്‍ധിച്ചിരിക്കുകയാണ്. 28.5 ശതമാനം പേരാണ് വിഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. പിണറായി വിജയനെ പിന്തുണച്ചിരിക്കുന്നത് 19 ശതമാനം പേര്‍ മാത്രമാണ്. ശശി തരൂരിന് 12 ശതമാനം പേരുടെ പിന്തുണയും മറ്റുളളവര്‍ വിഭാഗത്തിന് 40.5 ശതമാനം പേരുടെ പിന്തുണയുമാണ് സര്‍വ്വേയില്‍ ലഭിച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+