കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി അഥവാ പുലിമുരുകന്‍!! ഞെട്ടിച്ചുകളഞ്ഞു മനോരമ!! സര്‍ക്കാരിനെ കുറിച്ച് പറയുന്നത്...

നേട്ടങ്ങള്‍ക്കൊപ്പം ചില വീഴ്ചകളും സര്‍ക്കാരിനു സംഭവിച്ചു

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: ഇടതുപക്ഷത്തിനെതിരേ ആഞ്ഞടിക്കാന്‍ അവസരം കിട്ടുമ്പോഴെല്ലാം അത് പരമാവധി മുതലാക്കാറുള്ള മലയാള മനോരമ ഇത്തവണ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രശംസിക്കുകയാണ് മനോരമ. പത്രത്തിന്റെ എഡിറ്റോറിയയിലാണ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തിരിക്കുന്നത്.

ബിജെപി ഇനിയൊരു കളി കളിക്കും, ഒന്നൊന്നര കളി!! അവർ തിരിച്ചെത്തും, ഇതാണ് ലക്ഷ്യം...ബിജെപി ഇനിയൊരു കളി കളിക്കും, ഒന്നൊന്നര കളി!! അവർ തിരിച്ചെത്തും, ഇതാണ് ലക്ഷ്യം...

പാക് ആയുധധാരികള്‍ ഇന്ത്യയില്‍; പ്രമുഖ നഗരങ്ങള്‍ പൊട്ടിത്തെറിക്കും!! മുംബൈ മോഡല്‍, ജാഗ്രതപാക് ആയുധധാരികള്‍ ഇന്ത്യയില്‍; പ്രമുഖ നഗരങ്ങള്‍ പൊട്ടിത്തെറിക്കും!! മുംബൈ മോഡല്‍, ജാഗ്രത

പിണറായി പുലിമുരുകനെന്ന്

തരംഗമായി മാറിയ സൂപ്പര്‍ ഹീറോ പുലിമുരുകനോടെയാണ് പിണറായിയെ പത്രം ഉപമിച്ചിരിക്കുന്നത്. രാഷ്ട്രീയവും ഭരണപരവുമായ വിവാദങ്ങളെയെല്ലാം വാലില്‍ തൂക്കി പിടിച്ചിരിക്കുന്ന പുലിമുരുകനാണ് മുഖ്യമന്ത്രിയെന്നു പത്രം പറയുന്നു.

ശ്രമം നടത്തുന്നു

വാര്‍ഷികത്തില്‍ നിന്നു മുന്നോട്ട് നോക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഏറെ വാഗ്ദാനങ്ങളാണ് നല്‍കിയത്. അതിനൊത്ത് ഉയരാനുള്ള ശ്രമങ്ങള്‍ കണ്ടു കൊണ്ടാണ് ആദ്യം വര്‍ഷം കടന്നുപോവുന്നതെന്നും എഡിറ്റോറിയല്‍ ലേഖനത്തില്‍ പറയുന്നു.

വികസന പദ്ധതികള്‍

കൂടംകുളം വൈദ്യുതി ലൈന്‍, ഗെയ്ല്‍ പൈപ്പ് ലൈന്‍, ദേശീയ പാത വികസനം എന്നീ കാര്യങ്ങളില്‍ മുഖ്യമന്ത്രി ദൃഡനിശ്ചയത്തോടെയാണ് നിലപാടുകള്‍ എടുത്തിട്ടുള്ളതെന്നും ഇവ ഭാവി കേരളത്തെ മുന്നില്‍ കണ്ടു കൊണ്ടുള്ളതാണെന്നും ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്.

മൂന്നാര്‍ കൈയ്യേറ്റം

മൂന്നാറിനു വേണ്ടി തുടങ്ങിയ രക്ഷാ പരിപാടികള്‍ ഇപ്പോഴും സജീവമായി തുടര്‍ന്നിരുന്നെങ്കില്‍ ഈ ഒന്നാം പിറന്നാളിനു മധുരം കൂടുമായിരുന്നു. മുഖ്യമന്ത്രി പ്രത്യേകം ശ്രദ്ധയെടുത്ത് വീണ്ടും തുടങ്ങിയ മൂന്നാര്‍ നടപടികളിലാണ് ഇനിയുള്ള പ്രതീക്ഷയെന്നും എഡിറ്റോറിയല്‍ പറയുന്നു.

പലതിനും തുടക്കമിട്ടു

പല കാര്യങ്ങള്‍ക്കും ആദ്യ വര്‍ഷം തന്നെ തുടക്കമിടാന്‍ സര്‍ക്കാരിനു കഴിഞ്ഞു. നിര്‍ധനര്‍ക്കു വീട് നിര്‍മിക്കുന്ന ലൈഫ് പദ്ധതി, ഹരിത കേരളം, സമഗ്ര വിദ്യാഭ്യാസ സംരക്ഷണ പദ്ധതി എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കോട്ടങ്ങള്‍

നേട്ടത്തോടൊപ്പം വീഴ്ചകളുടെ നിഴല്‍പ്പാടുകളും കണ്ടു. ആദ്യ വര്‍ഷത്തില്‍ തന്നെ രണ്ടു മന്ത്രിമാര്‍ക്ക് രാജിവയ്‌ക്കേണ്ടിവന്നു. കുറ്റാരോപിതരായ മന്ത്രിമാരെ സംരക്ഷിച്ചില്ലെന്ന് മുഖ്യമന്ത്രിക്ക് തീര്‍ച്ചയായും അഭിമാനത്തോടെ അവകാശപ്പെടാം.

വീഴ്ചകള്‍

ടിപി സെന്‍കുമാര്‍ വിവാദം, ജിഷ്ണു പ്രണോയ്-മഹിജ പ്രശ്‌നം, ചോദ്യപേപ്പര്‍ ചോര്‍ച്ച, രാഷ്ട്രീയ കൊലപാതകങ്ങള്‍, യുഎപിഐ, മാവോയിസ്റ്റ് കൊലപാതകം എന്നീ വിഷയങ്ങളില്‍ സര്‍ക്കാരിനു വീഴ്ചകള്‍ ഉണ്ടായതായും മനോരമ ചൂണ്ടിക്കാട്ടുന്നു.

ജാഗ്രത പുലര്‍ത്തണം

വിവാദങ്ങള്‍ക്കും ഇടര്‍ച്ചകള്‍ക്കുമെതിരേ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് കൂടി സര്‍ക്കാരിനെ എഡിറ്റേറിയയില്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

മാര്‍ക്ക് നല്‍കി

എഡിറ്റോറിയലിനെ കൂടാതെ എഡിറ്റ് പേജില്‍ ആരോഗ്യം, വില നിയന്ത്രണം, വികസനം-ഗതാഗതം, വിദ്യാഭ്യാസം, ക്രമസമാധാനം എന്നിവയില്‍ ഡോ പി കെ ശശിധരന്‍, ചന്ദ്രമതി, ജി വിജയരാഘവന്‍, ടിപി ശ്രീനിവാസന്‍, എംജിഎ രാമന്‍ എന്നിവരെക്കൊണ്ട് സര്‍ക്കാരിനു മാര്‍ക്കും നല്‍കിയിട്ടുണ്ട്.

English summary
Malayala manorama praises Pinarayi vijayan government through their editorial.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X