റബ്ബർ ഇറക്കുമതിക്ക് ഏറ്റവും കൂടുതൽ സമ്മർദ്ദം ചെലുത്തിയത് മനോരമ കുടുംബത്തിലെ എംആർഎഫ്: ആനാവൂർ നാഗപ്പന്‍
ദില്ലി: മോഡി സർക്കാർ തോട്ടവിള മേഖലയാകെ കുത്തകകളുടെ നിയന്ത്രണത്തിലാക്കുകയാണെന്ന് സി പി എം സംസ്ഥാന സമിതിയംഗവും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ ആനാവൂർ നാഗപ്പന്‍. റബ്ബർ ബോർഡ് ഇല്ലാതാക്കാൻ തീരുമാനിക്കുന്നു. റബ്ബർ ബോർഡ് പ്രവർത്തനം നിർത്തുന്നതോടെ തോട്ടവിള മേഖല പൂർണ്ണമായും കോർപറേറ്റുകളുടെ നിയന്ത്രണത്തിലാവും. ഇറക്കുമതി കുറയ്ക്കാനും കയറ്റുമതി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് റബ്ബർ കൃഷിയെ സഹായിക്കാൻ 1947ലെ റബ്ബർ ആക്ട് പ്രകാരം റബ്ബർ ബോർഡ് സ്ഥാപിച്ചത്. 1947 ലെ റബ്ബർ ആക്ട് പിൻവലിച്ച് പകരം റബർ ബിൽ 2022 നിയമമാകുന്നതിനാൽ റബർ ബോർഡിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ നീതി ആയോഗ് ശുപാർശ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
1991 ൽ കോൺഗ്രസ്സ് സർക്കാർ ഉദാരവൽക്കരണ സാമ്പത്തിക നടപടികൾ ആരംഭിച്ചതോടെ റബ്ബറിനെ ആഗോളവിപണിയുമായി ബന്ധപ്പെടുത്തി. 2011 ഏപ്രിലിൽ കിലോയ്ക്ക് 236 രൂപയായിരുന്ന റബ്ബർ വില താഴോട്ട് പോയി. ലോക വ്യാപാര കരാറും ഇന്ത്യ - ആസിയാൻ കരാറും റബ്ബറിന്റെ അന്തകനായി മാറി. സിപിഐ എം ന്റെ നേതൃത്വത്തിൽ ആസിയാൻ കരാറിനെതിരെ സമരം നടത്തിയപ്പോൾ മലയാള മനോരമയും യുഡിഎഫും സമരത്തെ അധിക്ഷേപിക്കുകയായിരുന്നു. കർഷകർക്ക് വൻനേട്ടമുണ്ടാകുന്നതാണ് കരാർ എന്ന വാദമാണ് കോൺഗ്രസ്സ് ഉയർത്തിയത്.

റബ്ബർ ഇറക്കുമതിക്ക് ഏറ്റവും കൂടുതൽ സമ്മർദ്ദം ചെലുത്തിയത് മനോരമ കുടുംബത്തിലെ എം ആർ എഫ് എന്ന ടയർ കമ്പനിയാണ്. ആഭ്യന്തരവിപണിയിൽ നിന്ന് ടയർ ശേഖരിക്കാതെ പുറത്ത് നിന്നും ഇഷ്ടംപോലെ ഇറക്കുമതി ചെയ്തതിന്റെ ഫലമാണ് ഇപ്പോഴത്തെ വിലയിടിവ്. റബ്ബർ ഇറക്കുമതി നിയന്ത്രിക്കാൻ ഇടപെടാതിരിക്കുന്ന കേന്ദ്ര സർക്കാർ ടയർ വ്യവസായികളെ സഹായിക്കാൻ കുറഞ്ഞ വിലയുള്ള ടയർ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി. റബ്ബർ വില ഉയർന്ന 2011ൽ ഉല്പാദനച്ചിലവ് വർദ്ധിച്ചു എന്ന് പറഞ്ഞ് കമ്പനികൾ ടയർ വില 40% വർദ്ധിപ്പിച്ചു. റബ്ബർ വില ഇടിഞ്ഞപ്പോഴും ടയറിന്റെ വില കുറഞ്ഞില്ല എന്ന് മാത്രമല്ല ഓരോ വർഷവും വില 10% മുതൽ 15% വരെ വർധിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മോഡി സർക്കാർ വൻകിട ടയർ കമ്പനികളെ സഹായിക്കുമ്പോൾ എൽഡിഎഫ് സർക്കാർ കർഷകർക്ക് ആശ്വാസം നൽകാനാണ് ശ്രമിച്ചത്. റബ്ബർ വില ഇടിഞ്ഞപ്പോൾ എൽഡിഎഫ് സർക്കാർ കിലോയ്ക് 170 രൂപ വച്ച് താങ്ങുവില പ്രഖ്യാപിച്ചു. വിപണി വിലയും താങ്ങുവിലയും തമ്മിലുള്ള അന്തരം സംസ്ഥാന സർക്കാർ സബ്‌സിഡി നൽകുന്നു. കൃഷിക്കാർ കോർപറേറ്റുകളുമായി കരാറുണ്ടാക്കി അവർ പറയുന്ന വിലയ്ക്ക് ഉത്പന്നങ്ങൾ വിൽക്കാൻ നിർബന്ധിതരാകുന്നതാണ് മോദിസർക്കാരിന്റെ നയം. കോൺഗ്രസ്സ് നടപ്പാക്കിയ ഉദാരവത്കരണ നയത്തിന്റെ തുടർച്ചയാണിത്. റബ്ബർ ബോർഡ് അടക്കം കേരളത്തിലെ റബ്ബർ മേഖല കുത്തകകളുടെ മുന്നിൽ അടിയറവയ്ക്കാനുള്ള നടപടികളാണ് മോഡി സർക്കാർ ഇപ്പോൾ നടത്തുന്നത്. ഇതിനെതിരെ അതിശക്തമായ ബഹുജന പ്രക്ഷോഭം ഉയർത്തി കൊണ്ട് വരേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്മാര്; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ












Click it and Unblock the Notifications